Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗദിയിൽ ഇപ്പോൾ ഒറ്റയ്ക്ക് നടക്കാൻ പേടി പുരുഷന്മാർക്ക്; ഷോപ്പിങ് മാളുകളിൽ സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കുന്നത് പതിവാകുന്നു; ഒരു മാളിൽ മാത്രം 16 കേസുകൾ

സൗദിയിൽ ഇപ്പോൾ ഒറ്റയ്ക്ക് നടക്കാൻ പേടി പുരുഷന്മാർക്ക്; ഷോപ്പിങ് മാളുകളിൽ സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കുന്നത് പതിവാകുന്നു; ഒരു മാളിൽ മാത്രം 16 കേസുകൾ

ടുത്ത ഇസ്ലാമിക് നിയമമനുസരിച്ച് പ്രവർത്തിക്കുന്ന സൗദി അറേബ്യയിൽ സ്ത്രീകൾ വിവേചനമനുഭവിക്കുന്നുവെന്നും അവരുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്നും പരക്കെ വിമർനമുയരാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇതിന് വിരുദ്ധമായ മറ്റൊരു പ്രവണത റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതനുസരിച്ച് സൗദിയിൽ ഇപ്പോൾ പുരുഷന്മാർക്ക് ഒറ്റയ്ക്ക് നടക്കാൻ പേടിയാണത്രെ...!!. ഒറ്റയ്ക്ക് നടക്കുമ്പോൾ സ്ത്രീകൾ തങ്ങളെ പീഡിപ്പിക്കുമോയെന്ന ഭയമാണ് അവരെ അലട്ടുന്നത്. ഷോപ്പിങ് മാളുകളിൽ സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കുന്നത് പതിവു സംഭവമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒരു മാളിൽ മാത്രം ഇത്തരത്തിലുള്ള 16കേസുകളാണ് അടുത്തിടെയുണ്ടായിരിക്കുന്നത്. ഷോപ്പിങ് മാളുകളിലെത്തുന്നു പുരുഷന്മാരെ ചൂളം കുത്തുകയും പിന്തുടരുകയും മറ്റ് പലവിധ ലൈംഗിക ആക്രമണങ്ങൾ അവർക്ക് നേരെ നടത്തുകയും ചെയ്യുകയെന്നത് സൗദി സ്ത്രീകളുടെ ഹരമായി മാറിയിരിക്കുകയാണ്. സ്ത്രീകളെ കർക്കശമായ നിയമങ്ങളാൽ പർദയ്ക്കുള്ളിൽ അടിച്ചമർത്തുന്ന മുസ്ലിം രാഷ്ട്രത്തിലാണിത് സംഭവിക്കുന്നതെന്നറിയുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ച്‌പോകും.

സൗദിയിലെ രണ്ടാമത്തെ വലിയ നഗരമായി ജിദ്ദയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളിലാണ് ഇത്തരത്തിലുള്ള പുരുഷ പ ീഡനങ്ങൾ കൂടുതലായും അരങ്ങേറിയിട്ടുള്ളത്. ഇവിടെ പുരുഷന്മാരെ സ്ത്രീകൾ പീഡിപ്പിച്ച 16 സംഭവങ്ങളാണ് അടുത്ത കാലത്തുണ്ടായിരിക്കന്നത്. ഇത്തരം സംഭവങ്ങൾ ഷോപ്പിങ് മാളുകളിലെ സെക്യൂരിറ്റി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പുറംലോകം അറിഞ്ഞിരിക്കുന്നത്. പീഡനത്തിന് വിധേയരാകുന്ന ഒരൊറ്റ പുരുഷനും ഔദ്യോഗികമായി ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നതാണ് രസകരമായ കാര്യം...!!.ഇതിന്റെ പേരിൽ സമൂഹത്തിൽ തങ്ങൾ അപമാനിക്കപ്പെടുമോയെന്ന ഭയം മൂലമാണ് പുരുഷന്മാർ ഇക്കാര്യത്തിൽ കേസിന് പോകാത്തതെന്നും സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നു.മാളിലെ സിസിടിവി ഫൂട്ടേജുകളിൽനിന്നും ഇത്തരം പീഡനങ്ങളുടെ തെളിവുകൾ അനായാസം ലഭിക്കുന്നുണ്ടെന്നാണ് പ്രസ്തുത മാളിന്റെ ജനറൽ മാനേജായ റ്യാൻ കദൗരി പറയുന്നത്. തുടർന്ന് ഇത്തരം വീഡിയോകൾ അന്വേഷണത്തിനായി പൊലീസിന് കൈമാറിയിട്ടുമുണ്ട്.

ഇത്തരത്തിലുള്ള പുരുഷപീഡനം പതിവായതോടെ ഈ മാളിലെത്തുന്ന പുരുഷന്മാർക്കിടയിൽ കനത്ത ഭയം ഉടലെടുത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇത്തത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ കനത്ത ശിക്ഷയ്ക്ക് വിധേയരാക്കണമെന്നാണ് പുരുഷന്മാർ സൗദി ഗസറ്റിനോട് പറഞ്ഞിരിക്കുന്നത്. തങ്ങൾ ഒരു സ്ത്രീയാൽ ഈ വിധത്തിൽ അപമാനിക്കപ്പെടുന്ന സന്ദർഭത്തിൽ അവരിൽ നിന്നും അകന്ന് നടക്കുകയാണ് പതിവെന്നാണ് മിക്ക പുരുഷന്മാരും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താൻ ഇക്കാര്യം സൗദിയിലെ മതപൊലീസിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അവരിലൊരാൾ വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹലോചനയുമായി എത്താൻ പുരുഷന്മാരെ ആകർഷിക്കാൻ തക്കവിധത്തിൽ മാത്രമാണ് സ്ത്രീകൾ ഇത്തരത്തിൽ പുരുഷന്മാരോട് പെരുമാറുന്നതെന്നാണ് ഒരു സ്ത്രീ ഇതിനെക്കുറിച്ച് സൗദി ഗസറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ പുരുഷന്മാർ സ്ത്രീകളെയും പെൺകുട്ടികളെയും ആക്രമിക്കുന്നത് പലപ്പോഴും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന ആരോപണവും ശക്തമാണ്.

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട 4000 കേസുകളാണ് റിയാദിലെ ജസ്റ്റിസ് മിനിസ്ട്രിയിൽ റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് ന്യൂ അറബ് വെളിപ്പെടുത്തുന്നത്. ഇവയിൽ മിക്കവയും റിപ്പോർട്ട് ചെയ്യപ്പെടുന്നുമില്ല. കഴിഞ്ഞ ജൂലൈയിൽ പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിക്കുന്ന രണ്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അത് രാജ്യത്ത് വിവാദമുയർത്തിയ ചർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഈദ് ആഘോഷങ്ങൾക്കിടെ ജിദ്ദയിൽ രണ്ട് പെൺകുട്ടികളെ ഒരു സംഘം പുരുഷന്മാർ വളയുകയും അവരെ കമന്റടിക്കുകയും ആർപ്പുവിളിച്ച് പരിഹസിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആയിരുന്നു അതിലൊന്ന്. ഇതിലകപ്പെട്ട് പരിഭ്രമിച്ചിരിക്കുന്ന സ്ത്രീകളെ വീഡിയോയിൽ കാണാം. രണ്ടാമത്തെ വീഡിയോ മെക്കയിലെ തൈഫിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിൽ ഒരു സ്ത്രീയെ രണ്ട് പുരുഷന്മാർ ചേർന്ന് അധിക്ഷേപിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പുരുഷന്മാർ സ്ത്രീയെ തെരുവുകളിലൂടെ പിന്തുടരുകയും തുടർന്ന് അവരിലൊരാൾ സ്ത്രീയുടെ ദേഹത്ത് സ്പർശിക്കുന്നതും കാണാം.

റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിങ് അബ്ദുൾ അസീസ് സെന്റർ ഫോർ നാഷണൽ ഡയലോക് ഇതിനെക്കുറിച്ച് 2014ൽ ഒരു സർവേ നടത്തിയിരുന്നു. സ്ത്രീകളുടെ പ്രേമചാപല്യം നിറഞ്ഞ പ്രവൃത്തികളാണ് തങ്ങളെ ഇത്തരത്തിലുള്ള പീഡനത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇത്തരം കേസുകളിൽ അകപ്പെടുന്ന 80 ശതമാനം പുരുഷന്മാരും വെളിപ്പെടുത്തിയതെന്നാണ് ഈ സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്.കടുത്ത ഇസ്ലാമിക് നിയമത്താൽ നീതിന്യായ പരിപാലനം നടത്തുന്ന സൗദിയിൽ ഈ നിയമമം നടപ്പാക്കാനായി ആയിരക്കണക്കിന് മതപൊലീസിനെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള പീഡനങ്ങൾ അനായാസം അരങ്ങേറുന്നുവെന്നതാണ് രസരകരമായ കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP