Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിലെ പൊതു ഇടങ്ങളിൽ ഇന്നുമുതൽ ഇടപെടുന്നത് സൂക്ഷിച്ചും കണ്ടുമാകണം; മാന്യമായ വസ്ത്രവും പെരുമാറ്റവും വേണം; പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും എഴുതുകയോ വരയ്ക്കുകയോ ചെയ്താലും പണികിട്ടും; സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന കാഴ്‌ച്ചപ്പാടോടെ നിയമം കർശനമാക്കുമ്പോൾ നൽകേണ്ടി വരിക 5000 റിയാൽവരെ പിഴയായി

സൗദിയിലെ പൊതു ഇടങ്ങളിൽ ഇന്നുമുതൽ ഇടപെടുന്നത് സൂക്ഷിച്ചും കണ്ടുമാകണം; മാന്യമായ വസ്ത്രവും പെരുമാറ്റവും വേണം; പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും എഴുതുകയോ വരയ്ക്കുകയോ ചെയ്താലും പണികിട്ടും; സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന കാഴ്‌ച്ചപ്പാടോടെ നിയമം കർശനമാക്കുമ്പോൾ നൽകേണ്ടി വരിക 5000 റിയാൽവരെ പിഴയായി

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറിയാൽ ഇനിമുതൽ നൽകേണ്ടി വരിക വൻ പിഴ. രാജ്യത്ത് പൊതു ഇടങ്ങളിൽ മാന്യതയും മര്യാദയും ഉറപ്പാക്കാൻ പുതിയ വ്യവസ്ഥകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴചുമത്തുമെന്ന് അധികൃതർ അറിയിച്ചു. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു പൊതു സ്ഥലങ്ങളിൽ വരുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

പൊതു മര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും കുറ്റകരമാണ്. പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചു വെയ്ക്കുന്നതും പിഴ ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങൾക്ക് അനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പത്തു വകുപ്പുകളാണ് ഇത് സംബന്ധിച്ച ബൈലോയിലുള്ളത്. സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പൊതുസ്ഥലങ്ങളിൽ വരുന്നത് ശിക്ഷാർഹമാണ്. പൊതുമര്യാദകൾ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങളും അനുചിതമായവയിൽ ഉൾപ്പെടും.

പൊതുസ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചിട്ടാലും പിഴ വിധിക്കാം. പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകൾ പ്രയോഗിച്ചാലും ശിക്ഷാർഹമാണ്. മാർക്കറ്റുകൾ, വാണിജ്യ കോംപ്ലക്സുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, മ്യൂസിയങ്ങൾ, തിയേറ്ററുകൾ, സ്റ്റേഡിയങ്ങൾ, പാർക്കുകൾ, റോഡുകൾ, ബീച്ചുകൾ തുടങ്ങി ജനങ്ങൾ സൗജന്യമായോ ചാർജ് നൽകിയോ ഉപയോഗിക്കുന്ന എല്ലാ കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളിൽ ഉൾപ്പെടും.

ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെ പിഴ ലഭിക്കും. നിയമം ലംഘിക്കുന്നവർ ഒരുവർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ തുക ഇരട്ടിയാകും. എന്നാൽ പിഴ ശിക്ഷക്ക് വിധിക്കപ്പെടുന്നവർക്കു ബന്ധപ്പെട്ട അഡ്‌മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നല്കാൻ ഇതുസംബന്ധിച്ച ബൈലോ വ്യവസ്ഥചെയ്യുന്നുണ്ട്.

ബൈലോയിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനും ലംഘകരിൽനിന്ന് പിഴ ഈടാക്കുന്നതിനുമുള്ള സംവിധാനം സൗദി ടൂറിസം കമ്മീഷനുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം ഒരുക്കും. നിയമത്തിലെ വ്യവസ്ഥാകൾ നടപ്പിലാക്കുന്നതിന് സ്വകാര്യ കമ്പനികളിലെ സെക്യരിറ്റി ഗാർഡുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ശൂറ കൗൺസിൽ അംഗം ഡോ. മൗദി അൽ മദ്ഹാബ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP