Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒറ്റത്തലയുള്ള സയാമീസ് ഇരട്ടകളെ രണ്ടു മനുഷ്യരാക്കിയത് 20 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ; ഇടയ്ക്ക് ഡോക്ടർ ഓപ്പറേഷൻ ഉപേക്ഷിക്കാൻ ആലോചിച്ചിട്ടും അത്ഭുത പുനർജന്മം

ഒറ്റത്തലയുള്ള സയാമീസ് ഇരട്ടകളെ രണ്ടു മനുഷ്യരാക്കിയത് 20 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ; ഇടയ്ക്ക് ഡോക്ടർ ഓപ്പറേഷൻ ഉപേക്ഷിക്കാൻ ആലോചിച്ചിട്ടും അത്ഭുത പുനർജന്മം

ല കൂടിച്ചേർന്ന നിലയിൽ പിറന്ന സയാമീസ് ഇരട്ടകളെ 20 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വേർപെടുത്തി. 13 മാസം പ്രായമുള്ള അനിയാസിനെയും ജെയ്ഡൻ മക്‌ഡൊണാൾഡിനെയുമാണ് വൈദ്യശാസ്ത്രം അത്ഭുതകരമായി വേർപെടുത്തിയത്. ജയിംസ് ഗൂഡ്‌റിച്ച് എന്ന ഡോക്ടറുടെ നൈപുണ്യമാണ് ഇരുവരെയും പുതിയ ജീവിതത്തിലേക്ക് നയിച്ചത്.

എന്നാൽ, ശസത്രക്രിയക്ക് ഇടയ്ക്കുവച്ച് എല്ലാം അസാനിപ്പിക്കാൻ ഡോക്ടർമാർ ഒരുഘട്ടത്തിൽ തീരുമാനമെടുത്തിരുന്നുവെന്ന് ജെയിംസ് ഗൂഡ്‌റിച്ച് പറയുന്നു. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ തലച്ചോർ രണുകുട്ടികളും പങ്കുവെക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയായിരുന്നു അത്. എന്നാൽ, വൈദ്യശാസ്ത്രത്തെപോലും അമ്പരപ്പിച്ച് രണ്ടു കുട്ടികളും ശസ്ത്രക്രിയെ അതിജീവിച്ചു.

അനിയാസിനെ ജീവിതത്തിലെക്ക് കൊണ്ടുവരികയെന്നതായിരുന്നു ഡോക്ടർമാർക്ക് മുന്നിലുണ്ടായിരുന്ന വലിയ വെല്ലുവിളി. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ ജെയ്ഡനെ ഓപ്പറേഷൻ തീയറ്ററിൽനിന്ന് പുറത്തുകൊണ്ടുവന്നെങ്കിലും അനിയാസ് അപ്പോഴും ശസ്ത്രക്രിയാ മേശയിൽത്തന്നെയായിരുന്നു. രക്തസമ്മർദവും ഹൃദയമിടിപ്പും നേരെയാകാൻ ഉച്ചവരെ കാത്തിരിക്കേണ്ടിവന്നു.

അമേരിക്കയിലെ ഷിക്കാഗോയിലാണ് ഈ അത്ഭുത പുനർജന്മം. ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നതുവരെ മാതാപിതാക്കളായ നിക്കോളും ക്രിസ്റ്റിയനും പുറത്ത് കാത്തിരുന്നു. സയാമീസ് ഇരട്ടകൾ പിറന്നതുമുതൽ കുടുംബത്തിന്റ വിശേഷങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവെക്കുന്ന നിക്കോൾ ശസ്ത്രക്രിയയുടെ പൂർണവിവരങ്ങളും പങ്കുവച്ചിരുന്നു.

അനിയാസിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ഗൂഡ്‌റിച്ച് പറഞ്ഞു. ഡോക്ടർമാർ വിചാരിച്ചതിലും അധികം തലച്ചോർ രണ്ടുകുട്ടികളും പങ്കുവച്ചിരുന്നതുകൊണ്ട് ശസ്ത്രക്രിയ വിജയമാകുമോ എന്നുപോലും അവർ ആശങ്കപ്പെട്ടു. അതോടെയാണ് ഇടയ്ക്ക് ശസ്ത്രക്രിയ നിർത്തിവെക്കുന്നതിനെക്കുറിച്ചുപോലും അവർ ചിന്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP