Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണപ്പേടിയിൽ ദേഹമാസകലം പ്ലാസ്റ്റിക്കിൽ മൂടി ദമ്പതികളുടെ വിമാനയാത്ര: കൊറോണയേക്കാൾ ഭീകരമാണ് ശ്വാസം മുട്ടിയുള്ള മരണമെന്ന് സോഷ്യൽമീഡിയ; വൈറലായി വീഡിയോ

കൊറോണപ്പേടിയിൽ ദേഹമാസകലം പ്ലാസ്റ്റിക്കിൽ മൂടി ദമ്പതികളുടെ വിമാനയാത്ര: കൊറോണയേക്കാൾ ഭീകരമാണ് ശ്വാസം മുട്ടിയുള്ള മരണമെന്ന് സോഷ്യൽമീഡിയ; വൈറലായി വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: കൊറോണപ്പേടിയിൽ ദേഹമാസകലം പ്ലാസ്റ്റിക് കവറിൽ മൂടി ദമ്പതിമാരുടെ വിമാന യാത്ര. കൊറോണ വൈറസ് പകരുമെന്ന ഭയത്താൽ വായ മൂടികെട്ടി പ്ലാസ്റ്റിക് കോട്ട് കൊണ്ട് ദേഹമാസകലം മൂടി വിമാനത്തിലിരിക്കുന്ന ദമ്പതിമാരുടെ വീഡിയോ വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഓസ്ട്രേലിയയിൽ നിന്ന് വിമാനത്തിൽ കയറിയതാണ് ദമ്പതിമാർ. ഹൂഡുള്ള പ്ലാസ്റ്റിക് റെയിൻകോട്ടും കയ്യുറയും മാസ്‌കും ധരിച്ചാണ് ഇരുവരും വിമാനത്തിലിരിക്കുന്നത്.

ഫ്‌ളൈറ്റിൽ തന്റെ തൊട്ടു പുറകിലെ സീറ്റിൽ ഇരിക്കുന്നവർ എന്ന അടിക്കുറിപ്പോടെ അലീസയെന്ന യുവതിയാണ് വീഡിയോ പകർത്തി ട്വിറ്ററിൽ പങ്കുവെച്ചത്. കൊറോണയേക്കാൾ ഭീകരമാണ് ശ്വാസം മുട്ടിയുള്ള മരണമെന്നും ഇപ്പോഴും അവർ എല്ലാവരും ശ്വസിക്കുന്ന വായുതന്നെയാണ് ദമ്പതിമാർ വിമാനത്തിനുള്ളിൽ ശ്വസിക്കുന്നതെന്നും തുടങ്ങി പരിഹാസമുനയുള്ള അനേകം കമന്റുകളിട്ടാണ് ട്വിറ്റർ ഉപയോക്താക്കൾ ഈ വീഡിയോയോട് പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP