Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗന്നം സ്‌റ്റൈലിനോട് കിടപിടിക്കുന്ന ഡാൻസുമായി സ്‌കൂൾ പ്രിൻസിപ്പൽ; ചൈനയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവട് വയ്ക്കുന്ന പ്രധാനാധ്യാപകന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ; തമാശപ്പാട്ടിന് ആടിപ്പാടി എൽ പി സ്‌കൂൾ കുരുന്നുകൾ; നാലു കോടി ആളുകൾ കണ്ട 'പ്രിൻസിപ്പാൾ സൂപ്പർ ഡാൻസ്' ഹിറ്റ് തന്നെ

ഗന്നം സ്‌റ്റൈലിനോട് കിടപിടിക്കുന്ന ഡാൻസുമായി സ്‌കൂൾ പ്രിൻസിപ്പൽ; ചൈനയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവട് വയ്ക്കുന്ന പ്രധാനാധ്യാപകന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ; തമാശപ്പാട്ടിന് ആടിപ്പാടി എൽ പി സ്‌കൂൾ കുരുന്നുകൾ; നാലു കോടി ആളുകൾ കണ്ട 'പ്രിൻസിപ്പാൾ സൂപ്പർ ഡാൻസ്' ഹിറ്റ് തന്നെ

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ് : ഗന്നം സ്റ്റൈൽ എന്ന സൂപ്പർ ഹിറ്റ് 'തട്ടുപൊളിപ്പൻ' പാട്ട് അങ്ങനെയാരും മറക്കാനിടയില്ല. എന്നാൽ അതുമായി കിടപിടിക്കുന്ന പാട്ടാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ സൂപ്പർ ഹിറ്റായി ഓടുന്നത്. ചൈനയിലെ സി ഗുവാൻ എന്ന സ്‌കൂളിലാണ് ഡാൻസ് പ്രോഗ്രാം അരങ്ങേറിയത്. സാങ്കേതിക വിദ്യ അതിന്റെ ഉന്നതിയിൽ നിൽക്കുന്ന ഈ കാലയളവിൽ ഫോണിനും കമ്പ്യൂട്ടറിനും മുന്നിൽ മണിക്കൂറുകളോളം ഇരുന്ന് മടിയന്മാരാകുന്ന കുട്ടികളെ ഉഷാറാക്കി മാറ്റാൻ ഡാൻസ് സഹായിക്കുമെന്നാണ് ഇവിടത്തെ പ്രധാന അദ്ധ്യാപകന്റെ പക്ഷം.

ഹാസ്യം കലർന്ന പാട്ടിന് പ്രിൻസിപ്പലിനൊപ്പം എൽപി സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ നൃത്തം വയ്ക്കുന്ന ദൃശ്യങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്. കണ്ടംപററിയും ജാസും ചേരുന്ന അടിപൊളി മിക്സഡ് ഡാൻസാണ് അദ്ധ്യാപകൻ കുട്ടികളെ പഠിപ്പിച്ചത് എന്നതാണ് മറ്റൊരു രസകരമായ കാര്യം. ഡാൻസിന് പുറമേ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്കിലൂടെയും അദ്ദേഹം ഉച്ചത്തിൽ വിളിക്കുന്നുമുണ്ട്. സൗത്ത് ചൈനാ മോർണിങ് പോസ്റ്റാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഒരു കോടിയിലേറെ ആളുകളാണ് പ്രിൻസിപ്പാളിന്റെ സൂപ്പർ ഡാൻസ് ഇതിനോടകം കണ്ടത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP