Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിൽ നിന്നും മുങ്ങിയ പെൺകുട്ടികൾ സിറിയയിൽ ജിഹാദി പ്രവർത്തനങ്ങൾ തുടങ്ങി; രഹസ്യാന്വേഷണ വിഭാഗം കുഴപ്പത്തിൽ

ലണ്ടനിൽ നിന്നും മുങ്ങിയ പെൺകുട്ടികൾ സിറിയയിൽ ജിഹാദി പ്രവർത്തനങ്ങൾ തുടങ്ങി; രഹസ്യാന്വേഷണ വിഭാഗം കുഴപ്പത്തിൽ

ലണ്ടൻ: ലണ്ടനിൽ നിന്നു കാണാതായ മൂന്നു പെൺകുട്ടികളെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കേ മൂവരും സിറിയയിൽ ജിഹാദി പ്രവർത്തനം തുടങ്ങിയെന്ന പ്രചാരണം  രഹസ്യാന്വേഷണ വിഭാഗത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമീറ അബേസ് എന്ന പതിനഞ്ചുകാരി സഹപാഠികളായ ഷാമിമ ബീഗം, ഖാദിസ സുൽത്താന എന്നിവർക്കൊപ്പം യുകെയിൽ നിന്നും ഒളിച്ചോടുന്നത്. പെൺകുട്ടികളെ കണ്ടെത്താനുള്ള ശ്രമം നടന്നുവരവേയാണ് അമീറയുടെതെന്ന പേരിൽ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നത്.

സിറിയയിൽ ജിഹാദി പ്രവർത്തനങ്ങൾക്ക് സ്വയം മുന്നിട്ടിറങ്ങിയെന്ന തരത്തിലുള്ള ട്വീറ്റുകൾ പെൺകുട്ടികളെ കണ്ടെത്തുന്നതിന് തടസം നിൽക്കുന്നുവെന്നാണ് അന്വേഷണ സംഘം ആവർത്തിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിലെ ജീവിതം ആസ്വദിക്കുന്ന തരത്തിലാണ് അമീറ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലണ്ടനിലെ ബത്‌നൽ ഗ്രീനിൽ നിന്നുള്ള അമീറ ഷമീമ ബീഗത്തിനും ഖദീസ സുൽത്താനയ്ക്കും ഒപ്പം ഇപ്പോൾ സിറിയൻ സിറ്റിയായ റാഖയിൽ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

ലണ്ടനിൽ നിന്നു കാണാതായിട്ട് രണ്ടു മാസം തികഞ്ഞ അവസരത്തിലാണ് അമീറ റാഖയിലെ ടേക്ക് എവേകളിൽ നിന്നുള്ള ഭക്ഷണം കഴിച്ചതിന്റെ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തകാലം വരെ തന്റെ ട്വിറ്റർ അക്കൗണ്ട് സ്വകാര്യമായി സൂക്ഷിച്ച അമീറ ഇപ്പോൾ തന്റെ ജിഹാദി ജീവിതത്തെ തുടർന്ന് പബ്ലിക്ക് ട്വീറ്റുകൾ ആരംഭിച്ചിരിക്കുകയാണ്. റാഖയിൽ പാശ്ചാത്യ ശൈലിയിലുള്ള ടേക്ക് എവേകൾ ഉണ്ടെന്നു പറഞ്ഞും ഫ്രൈഡ് ചിക്കൻ, ചിപ്‌സ്, പിസാ, കബാബ് എന്നിവയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തും തങ്ങളുടെ സന്തോഷം പെൺകുട്ടികൾ പങ്കിടുന്നു.

ഈ വർഷം ആദ്യം അമീറ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റു ചെയ്ത വാചകങ്ങളാണ് മൂവരും സിറിയയിൽ ജിഹാദി പ്രവർത്തനത്തിനായിട്ടാണ് പോയതെന്ന വിശ്വാസത്തിന് അടിവരയിടുന്നത്. മുസ്ലിംകളല്ലാത്ത ചിലരുടെ കഴുത്ത് അറയ്ക്കാൻ തോന്നുന്നു എന്നാണ് അമീറ ട്വിറ്ററിൽ കുറിച്ചത്. സിറിയയിലേക്ക് പോകും മുമ്പു വരെ ഈസ്റ്റ് ലണ്ടനിൽ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു അമീറ എന്നാണ് പെൺകുട്ടിയുടെ അക്കൗണ്ട് വെളിവാക്കുന്നത്. ജിസിഎസ്ഇ വിദ്യാർത്ഥികളായ മൂവരും സാധാരണ പെൺകുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ചെയ്തുകൊണ്ടിരുന്നുവെന്ന് ട്വിറ്റർ ചിത്രങ്ങൾ വ്യക്തമാക്കുന്നു.

അമീറയുടെ പുതിയ ട്വിറ്ററിലെ ചിത്രത്തിൽ മൂന്നു പെൺകുട്ടികൾ ബുർഖ ധരിച്ച് നിൽക്കുന്നതായും വെളിവാക്കുന്നു. ഐസിസിനായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ സംഘടനയിൽ മൂവരും ചേർന്നുവെന്ന സംശയം ബലപ്പെട്ടിരിക്കുകയാണിപ്പോൾ. റാഖയിലെ തെരുവുകളിൽ ചോരചിന്താൻ സന്നദ്ധരാക്കുന്ന സ്ത്രീ സംഘടനകൾ നിഷ്ഠൂരമായ രീതിയിൽ സിറിയൻ സ്ത്രീത്വത്തിനു നേരെ വെല്ലുവിളി ഉയർത്തുന്നവരുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP