Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

18 മൈൽ ചുറ്റളവിൽ ചാരം മാത്രം; അനേകായിരം പേർ വീടുകൾ ഉപേക്ഷിച്ചു; വിമാനങ്ങൾ മുടങ്ങി; ഒരു അഗ്നിപർവതം ഉണ്ടാക്കിയ വിനകൾ

18 മൈൽ ചുറ്റളവിൽ ചാരം മാത്രം; അനേകായിരം പേർ വീടുകൾ ഉപേക്ഷിച്ചു; വിമാനങ്ങൾ മുടങ്ങി; ഒരു അഗ്നിപർവതം ഉണ്ടാക്കിയ വിനകൾ

ചിലി: തെക്കൻ ചിലിയിലെ കാൽബുക്കോ അഗ്നിപർവതം തുടരെ രണ്ടുതവണ പൊട്ടിത്തെറിച്ചതോടെ ചാരം മൂടിയത് 18 മൈൽ ചുറ്റളവിൽ. സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും പൂർണമായി ചാരം മൂടിയതോടെ ആയിരക്കണക്കിന് ആളുകൾക്ക് വീടുപേക്ഷിച്ച് പോകേണ്ടിവന്നു. അന്തരീക്ഷത്തിലെങ്ങും പുകപടർന്നതോടെ വിമാന സർവീസുകൾ പോലും നിർത്തിവച്ചു.

നാൽപ്പതുവർഷത്തിനുശേഷമാണ് കാൽബുക്കോ പൊട്ടിത്തെറിക്കുന്നത്. ആദ്യ സ്‌ഫോടനത്തത്തുടർന്ന് ആറു മൈലോളം ചുറ്റളവിലാണ് പുകയും ചാരവും പടർന്നത്. പിന്നീട് അതിശക്തമായ രീതിയിൽ രണ്ടാമതും സ്‌ഫോടനമുണ്ടായതോടെ 18 മൈൽ ചുറ്റളവിൽ ചാരവും ലാവയും പടർന്നു. കാൽബുക്കോയിലെ മറ്റ് ചെറിയ അഗ്നിപർവതങ്ങളും ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന നിലയിലാണ്. പ്രദേശവാസികളെയാകെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

90-ഓളം അഗ്നി പർവതങ്ങളാണ് ചിലിയിലുള്ളത്. അതിലേറ്റവും അപകടകാരിയായ അഗ്നിപർവതമാണ് കാൽബുക്കോ. എന്നാൽ, സ്‌ഫോടനമുണ്ടാകുമെന്ന യാതൊരു പ്രതീതിയും ഇവിടെയുണ്ടായിരുന്നിലെന്ന് അധികൃതർ പറയുന്നു. പെട്ടെന്നാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്. സ്‌ഫോടനം ഏതുനിമിഷവും ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് നൽകാൻ പോലും അധികൃതർക്കായില്ല.

സ്‌ഫോടനമുണ്ടായ ഉടൻ തന്നെ നാലായിരത്തോളം പേരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു. ഈ മേഖലയിലേക്ക് ആരെയും കടത്തിവിടുന്നുമില്ല. തുടർച്ചയായുണ്ടായ സ്‌ഫോടനങ്ങൾ പ്രദേശത്തെ ജലസ്രോതസ്സുകളെ മലിനമാക്കുമെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. തലസ്ഥാനമായ സാന്തിയാഗോയിൽനിന്ന് 620 മൈൽ തെക്കുമാറി പ്യൂർട്ടോ വറാസ്, പ്യൂർട്ടോ മോണ്ട് എന്നീ നഗരങ്ങളോട് ചേർന്നാണ് അഗ്നിപർവതം സ്ഥിതി ചെയ്യുന്നത്.

ആകാശത്തേയ്്ക്ക് പുകച്ചുരുളുകൾ ഉയർന്നതോടെ, മേഖലയിലൂടെയുള്ള വ്യോമഗതാഗതവും നിർത്തിവച്ചിട്ടുണ്ട്. ഒട്ടേറെ വിമാനങ്ങൾ സർവീസ് നിർത്തുകയോ വഴിമാറ്റി വിടുകയോ ചെയ്തു. ഇനിയും സ്‌ഫോടനങ്ങളുണ്ടായേക്കാമെന്ന ആശങ്കയിൽ കൂടുതൽ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP