1 usd = 71.22 inr 1 gbp = 91.66 inr 1 eur = 81.10 inr 1 aed = 19.37 inr 1 sar = 18.98 inr 1 kwd = 234.91 inr

Jan / 2019
16
Wednesday

സന്തത സഹചാരിയായ ഹാൻഡ് ബാഗിനുള്ളിൽ നിറയെ രഹസ്യം... പിശുക്കിന്റെ തമ്പുരാട്ടി; പാസ്‌പോർട്ട് വേണ്ടാത്ത ഏക വ്യക്തി... മെക്കാനിക്കായി പണിയെടുത്തു: 90 തികഞ്ഞ എലിസബത്ത് രാജ്ഞിയുടെ നിങ്ങൾ അറിയാത്ത ചില കഥകൾ വായിക്കാം

April 22, 2016 | 08:55 AM IST | Permalinkസന്തത സഹചാരിയായ ഹാൻഡ് ബാഗിനുള്ളിൽ നിറയെ രഹസ്യം... പിശുക്കിന്റെ തമ്പുരാട്ടി; പാസ്‌പോർട്ട് വേണ്ടാത്ത ഏക വ്യക്തി... മെക്കാനിക്കായി പണിയെടുത്തു: 90 തികഞ്ഞ എലിസബത്ത് രാജ്ഞിയുടെ നിങ്ങൾ അറിയാത്ത ചില കഥകൾ വായിക്കാം

കെ ആർ ഷൈജുമോൻ, ലണ്ടൻ

കവൻട്രി: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് ആണിപ്പോൾ വാർത്തയിലെ താരം. അമ്മ മഹാറാണി 90 തികഞ്ഞതിന്റെ ആഘോഷമാണെങ്ങും. പഴയ പ്രതാപം ഒക്കെ പോയെങ്കിലും ഇന്നും ബ്രിട്ടീഷ് ജനതയ്ക്ക് രാജകുടുംബം ആണെല്ലാം. ഇക്കാരണത്താൽ തന്നെ രാജ കുടുംബവും ആയി ബന്ധപ്പെട്ടത് എന്തും വാർത്തയാണ്. രാജ്ഞി പിറന്നാൾ ആഘോഷിക്കാൻ തയ്യാറായതോടെ റാണിയുടെ വിശേഷങ്ങൾ തപ്പി എടുക്കുന്ന തിരക്കിലാണ് ബ്രിട്ടീഷ് മാദ്ധ്യമ ലോകം. ഇക്കൂട്ടത്തിൽ പൊതു ജനത്തിനു വലിയ പിടിയില്ലാത്തതും രസകരവും ആയ ഒട്ടേറെ കാര്യങ്ങാളാണ് വെളിയിൽ വരുന്നത്. ഇക്കൂട്ടത്തിൽ ഒന്നാണ് രാജ്ഞിയുടെ കയ്യിൽ എപ്പോഴുമുള്ള ബാഗിന്റെ കഥ. പലരും കരുതുന്ന പോലെ അത്ര നിഗൂഢം ഒന്നുമല്ല രാജ്ഞിയുടെ ജീവിതം എന്നാണ് പത്രങ്ങൾ പറയുന്നത്. എന്നാൽ ചില കാര്യങ്ങളിൽ ഇപ്പോഴും രഹസ്യാത്മകത ഉണ്ട് പോലും.

ബാഗ് കയ്യിലുണ്ടെങ്കിൽ കുഴപ്പം തന്നെ

ബാഗ് ഒരു അലങ്കാരം എന്നതിന് ഉപരി രാജ്ഞി സന്ദേശം കൈമാറാൻ സൂക്ഷിക്കുന്ന പ്രധാന അടയാളമാണ് എന്നതാണ് രസകരമായ വസ്തുത. തന്റെ ശേഖരത്തിൽ ഉള്ള വിലപിടിപ്പുള്ള 200 ബാഗുകളും വസ്ത്രത്തിന് യോജിച്ച തരത്തിൽ മാറി മാറി ഉപയോഗിക്കുമെങ്കിലും അതിനകത്ത് കാര്യമായ രഹസ്യം ഒന്നുമില്ല. എന്നാൽ തന്നോടൊപ്പം ഉള്ളവർക്ക് തന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കാൻ വേണ്ടിയാണ് രാജ്ഞി ബാഗ് ഉപയോഗിക്കുന്നത്. പൊതു പരിപാടികളിലും ഔദ്യോഗിക തിരക്കുകളിലും രാജ്ഞിയെ ബാഗ് ഇല്ലാതെ കാണുക പ്രയാസം. എന്നാൽ കുടുംബത്തിനു വേണ്ടി സമയം ചെലവിടുമ്പോൾ ബാഗിനും അവധി നൽകുക ആണ് പതിവ്.

ബാഗ് കയ്യിലുണ്ടെങ്കിൽ രാജ്ഞി ഗൗരവത്തിൽ ആണെന്നതാണ് സന്ദേശം. ബാഗ് മേശപ്പുറത്തു വച്ചാൽ ഇനി 5 മിനിറ്റ് കൂടിയേ ആ ചടങ്ങിൽ ചെലവിടാൻ കഴിയൂ എന്നതാണ് രഹസ്യ സന്ദേശം. ബാഗ് ഒരു വശത്തേക്ക് നീക്കി പിടിച്ചാൽ രാജ്ഞിക്ക് നിൽക്കുന്നിടത്ത് നിന്ന് മാറാൻ തിടുക്കം ആയി എന്നർത്ഥം. ഇതോടെ ലേഡി ഇൻ വെയിറ്റ് പൊസിഷനിൽ ഉള്ള ജീവനക്കാർ വഴി ഒരുക്കും. സംസാരത്തിനിടയിൽ ബാഗ് താഴെ വച്ചാൽ അതും മറ്റൊരു അടയാളമാണ്. ആ സംസാരം തുടരാൻ രാജ്ഞി ആഗ്രഹിക്കുന്നില്ല. അപ്പോഴും ലേഡി ഇൻ വെയിറ്റ് പൊസിഷനിൽ ഉള്ള ജീവനക്കാർ എത്തി രംഗത്ത് നിന്ന് രാജ്ഞിയെ ഒഴിവാക്കും. എന്നാൽ പലപ്പോഴും ബാഗിൽ ഒരു കുടുംബ ഫോട്ടോ, നുണയാൻ ഉള്ള മിന്റ് മിഠായി, പട്ടിക്കുഞ്ഞുങ്ങൾകുള്ള സ്‌നാക്‌സ്, മേക്ക് അപ് സാധനങ്ങൾ, ക്യാമറ, ക്രോസ് വേർഡ് പുസ്തകം, തന്റെ പടം അച്ചടിച്ച് വന്ന പേപ്പർ കട്ടിങ് എന്നിവ ഒക്കെയാണ് കൊട്ടാരം ജീവനക്കാർ രാജ്ഞിക്കായി ബാഗിൽ തയ്യാറാക്കുക. പലപ്പോഴും ശുഭ സൂചന നൽകുന്ന അടയാളങ്ങളും ബാഗ് തൂക്കിയിടാൻ ഉള്ള കൊളുത്തുകളും കരുതുകയും പതിവാണ്.

ജോർജിനും ഷെർലറ്റിനും കുസൃതി കാട്ടാമോ?

എട്ടും പൊട്ടും തിരിയാത്ത കുരുന്നുകൾ ആണെങ്കിലും കൊച്ചുമക്കളുടെ മക്കളായ ജോർജിനും ഒരു വയസു പോലും തികയാത്ത ഷെർലറ്റിനും രാജ്ഞിയുടെ അടുത്ത് കുസൃതി കാട്ടുന്നതിന് പരിധി ഉണ്ടത്രേ. പ്രോട്ടോകോൾ അനുസരിച്ച് അവരും കാണുമ്പോൾ തല കുനിച്ചു വന്ദിക്കണമത്രേ. രാജ്ഞിയും തന്റെ നാലാം തലമുറയുടെ കുസൃതികളിൽ സന്തോഷിക്കുമെങ്കിലും സാധാരണ മുത്തശ്ശിയുടെ മട്ടിൽ ഉള്ള കൊഞ്ചി കുഴയലിനും കുട്ടിക്കളിക്കും നിന്ന് കൊടുക്കില്ല എന്നാണ് കൊട്ടാരം എഴുത്തുകാരി ജെന്നി ബോണ്ട് പറയുന്നത്. വീട്ടുകാർക്ക് മുന്നിലും രണ്ടാം എലിസബത്ത് രാജ്ഞി തന്നെ ആണത്രേ. പൊതു ചടങ്ങിലും കൊട്ടാരത്തിലും തന്റെ വികാര പ്രകടനങ്ങൾ നടത്താൻ രാജ്ഞി തയ്യാറാകാറില്ല. അവർക്ക് തന്റെ സ്വഭാവം മാറ്റുക സാധ്യമല്ലെന്നും ജെന്നി ബോണ്ട് പറയുന്നു. രാജ്ഞിയെ കാണുമ്പോൾ എങ്ങനെ വന്ദിക്കണം എന്ന പരിശീലനം ജോർജിന് ലഭിച്ചു കഴിഞ്ഞു. ഷെർലറ്റിനും ഉടനെ ലഭിക്കും. രാജ്ഞിയുടെ മുൻപിൽ പ്രത്യേകമായ ബന്ധം നിലനിർത്താൻ ഇത് അത്യാവശ്യം ആണത്രേ.

അറിയപ്പെടുന്ന പിശുക്കിയും

കൊട്ടാരത്തിലെ പുതു തലമുറ പണം വാരി എറിയുന്നതിൽ മടി കാട്ടാത്തവർ ആണെങ്കിലും രാജ്ഞി അത്യാവശ്യം നല്ല പിശുക്കി ആണെന്നാണ് കൊട്ടാരം വൃത്തങ്ങളുടെ മൊഴി. നിലവിലെ കണക്കു അനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്ന ആയവരുടെ ലിസ്റ്റിൽ 302 സ്ഥാനം ഉണ്ടെങ്കിലും രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികൾ കണ്ട മനസ് പണത്തിന്റെ ധൂർത്ത് ഒരിക്കലും അനുവദിക്കില്ലത്രേ. കൊട്ടാരത്തിലെ സ്‌നാക്‌സ് ഐറ്റം ആയ മുംബൈ മിക്‌സ്ചർ ജീവനക്കാർ എടുത്തു ഉപയോഗിക്കുന്നതിൽ രാജ്ഞി ദേഷ്യം പൂണ്ടതായി രണ്ടു വർഷം മുൻപ് വാർത്ത പുറത്തു വന്നിരുന്നു. തന്റെ വിവാഹ വസ്ത്രം വാങ്ങാൻ രാജ്ഞി കൂപ്പണുകൾ ശേഖരിച്ചിരുന്നു എന്നാണ് കൊട്ടാരം രേഖകൾ പറയുന്നത്.

പാസ്‌പോർട്ട് വേണ്ടാത്ത ഏക വ്യക്തി

ബ്രിട്ടണിലെ എല്ലാ പാസ്‌പോർട്ടും രാജ്ഞിയുടെ പേര് ഉണ്ടെങ്കിലും പാസ്‌പോർട്ട് ഇല്ലാതെ തനിക്കു ഇഷ്ടമായ ഏതിടത്തേക്കും യാത്ര ചെയ്യാൻ അവർക്ക് കഴിയും. ഇമ്മിഗ്രേഷൻ നടപടികൾ ബാധകമേ അല്ല. കൂടെ ഡ്രൈവിങ് ലൈസൻസും ആവശ്യമില്ല. നമ്പർ പ്ലേറ്റ് ഇല്ലാത്ത കാറിൽ യാത്ര ചെയ്യാനും അനുവാദമുണ്ട്.

ഫ്രഞ്ച് കൈകാര്യം ചെയ്യാൻ നിപുണ

ഇംഗ്ലീഷ് കൂടാതെ മണി മണി പോലെ ഫ്രഞ്ച് കൈകാര്യം ചെയ്യാനും രാജ്ഞി സമർത്ഥയാണ്. ഔദ്യോഗിക കൂടിക്കാഴ്ചകളിൽ മൊഴിമാറ്റം നടത്താൻ സഹായി ഇല്ലാതെ ആണ് രാജ്ഞി സംഭാഷണം നടത്തുക.

മെക്കാനിക്കായി തുടക്കം

രണ്ടാം ലോക യുദ്ധം നടക്കുന്ന സമയം ബ്രിട്ടീഷ് സൈന്യത്തിൽ മെക്കാനിക്കായി ഫുൾ ടൈം ജോലി ചെയ്ത അനുഭവവും രാജ്ഞിക്കുണ്ട്. ഒരിക്കൽ അന്നത്തെ അമ്മ റാണിയും രാജാവും എലിസബത്ത് ജോലി ചെയ്യുന്ന ക്യാമ്പിൽ എത്തുമ്പോൾ അവർ ഒരു ലോറി എഞ്ചിന്റെ തകരാർ പരിഹരിക്കുക ആയിരുന്നത്രെ. ഇക്കാരണത്താൽ കൊട്ടാരം അംഗങ്ങൾക്കിടയിൽ ടയർ മാറ്റാനും സ്പർക് പ്ലഗ് മാറി ഇടാനും അറിയുന്ന ഒരേ ഒരാൾ രാജ്ഞി ആണെന്ന തമാശയും നിലവിലുണ്ട്.

മീൻ പിടിക്കാൻ ലൈസൻസ് വേണ്ടതിന്റെ കാരണവും രാജ്ഞി തന്നെ

ബ്രിട്ടണിലെ സകല അരയന്നങ്ങളും മീനുകളും രാജ്ഞിയുടെ സമ്പത്ത് ആണെന്ന് അധികം പേർക്കും അറിയാത്ത കാര്യം. സ്വകാര്യ വ്യക്തികൾ വളർത്തുന്ന അരയന്നങ്ങളെ ഇക്കൂട്ടത്തിൽ ഒഴിവാക്കും. എന്നാൽ മീനുകൾ രാജ്ഞിയുടെ സ്വത്ത് ആയതിനാൽ ആണത്രേ അവയെ പിടിക്കുന്നതിനു ലൈസൻസ് ഇനത്തിൽ പണം വാങ്ങുന്നത്. എഡ്വേർഡ് രണ്ടാമൻ രാജാവിന്റെ കാലത്താണ് മീനുകളെയും കൊട്ടാരം വകയായി കാണാൻ നിയമം ഉണ്ടാക്കിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആറു വർഷം പ്രേമിച്ച ശേഷം വിവാഹം കഴിഞ്ഞ് മൂന്നു മാസം മധുവിധു ആഘോഷമാക്കിയ യുവാവ് ഒന്നാം തീയതി ദുബായിലെ ജോലി സ്ഥലത്തെത്തി; 11ന് ഭാര്യയെ കാണാൻ ഇല്ല എന്ന് വീട്ടുകാർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടി പ്രാർത്ഥിച്ചത് വെറുതെയായി; മറ്റൊരു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് തിരിച്ചറിഞ്ഞപ്പോൾ തകർന്നു പോകാതിരിക്കാൻ ഒളിച്ചോട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വിഷേഷും കൂട്ടരും; ദുബായിലെ വേറിട്ട ആഘോഷം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
ദുബായ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ക്ഷേമം അന്വേഷിക്കാൻ എത്തിയത് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് സിഇഒ ആയ ആശാ ഗ്രൂപ്പ് കമ്പനിയുടെ ലേബർ ക്യാമ്പിൽ; ഉമ്മൻ ചാണ്ടിയുടെ വലം കൈയായ കമ്പനി എംഡി സിപി സാലിക്ക് തെരഞ്ഞെടുപ്പ് മോഹം ഉണ്ടെന്ന് റിപ്പോർട്ടുകൾ; രാഹുലിനെ ഉമ്മൻ ചാണ്ടി വ്യക്തിപരമായ താത്പര്യങ്ങൾക്ക് കരുവാക്കി എന്ന ആക്ഷേപവുമായി ഐ ഗ്രൂപ്പ്; രാഹുലിന്റെ ലേബർ ക്യാമ്പ് സന്ദർശനം കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് എരിവ് പകരുന്നു; അനാവശ്യ വിവാദങ്ങളിൽ എഐസിസിക്ക് അതൃപ്തി
ദാരിദ്രമാറ്റാൻ ആദ്യം തുടങ്ങിയത് മോപ്പഡിലെ മീൻ വിൽപ്പന; പിന്നെ പണക്കാരനാവാൻ കഞ്ചാവ് കച്ചവടം; വനീതിൽ ഗുരുവിനെ കിട്ടിയതോടെ പിക് വാനിൽ മോഷണവും; ഹൈവേയിൽ നിന്ന് കട്ടപണം കോടികൾ കടന്നതോടെ അത്യാഡംബര വീട്ടിൽ രണ്ടാം ഭാര്യയ്ക്കും മക്കൾക്കും സുഖതാമസം; പൊലീസിനെ പേടിച്ച് അപ്പോഴുമുറങ്ങിയത് മീൻ ബോക്‌സുകൾക്കിടയിൽ; മീനിനെ മറയാക്കി മോഷണം നടത്തി കൊട്ടാരം പണിത് ബിനു; കുപ്രസിദ്ധ ഹൈവേ കള്ളൻ മൂങ്ങ ബിനുവിന്റെ കഥ
മാലയിട്ടപ്പോൾ മുതൽ പാർട്ടി ഗ്രാമത്തിലെ വീട്ടിന് മുന്നിൽ പ്രതിഷേധം; കെട്ടുനിറച്ചുള്ള ആദ്യ യാത്ര തടഞ്ഞത് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ; തളിപ്പറമ്പിലെ സ്വകാര്യ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ജോലിയും വേണ്ടെന്ന് വച്ച് നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ മുന്നണി പോരാളിയായി; മകരവിളക്കിന്റെ തിരക്കൊഴിഞ്ഞപ്പോൾ മുഖം മറച്ച് സന്നിധാനത്ത് എത്താനുള്ള നീക്കവും പൊളിച്ച് ഭക്തരുടെ പ്രതിഷേധം; ശബരിമലയിലെത്താനുള്ള രേഷ്മാ നിഷാന്തിന്റെ മോഹം വീണ്ടും തകർന്നടിഞ്ഞു
മരിച്ചു പോയ മകന്റെ ആത്മാവ് സിസിടിവി ദൃശ്യങ്ങളിൽ ! അടുക്കളയിൽ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്ത് വിട്ട് അറ്റ്‌ലാന്റ സ്വദേശിനി ജെന്നിഫർ; ജെന്നിഫറും മകളും ടിവി കണ്ടിരുന്നപ്പോൾ അടുക്കളിൽ ആരോ ഉണ്ടെന്ന് ഫോണിൽ സന്ദേശമെത്തി; ദൃശ്യങ്ങളിലുള്ളത് മരിച്ച മകനെന്ന് വാദിക്കുന്നത് ചിത്രങ്ങൾ നിരത്തി
ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുടെ വാട്‌സാപ്പ് നമ്പർ തഞ്ചത്തിൽ കരസ്ഥമാക്കും; പിന്നീട് പ്രേമം നടിച്ച് നേരിട്ടുള്ള വിളികളും വീഡിയോ കോളിംഗും; പിന്നാലെ നഗ്‌നവീഡിയോ പകർത്തിയ ശേഷം ഇരയ്ക്ക് അയച്ചു കൊടുത്ത് ബ്ലാക് മെയിലിങ്: പന്ത്രണ്ടാം ഇരയുടെ വീട്ടുകാർ സംഗതി അറിഞ്ഞതോടെ അകത്തായി 'ഓൺലൈൻ റൊമാൻസ് കുമാരൻ'; തട്ടിപ്പുകൾ തുടങ്ങിയത് ആദ്യം പ്രണയിച്ച പെൺകുട്ടി വഞ്ചിച്ചതിന്റെ പ്രതികാരമെന്ന് പ്രതി
ടി പി വധക്കേസ് പ്രതികളെ മാതൃകയാക്കി മറ്റൊരു കൊലക്കേസ് പ്രതിയും! മൂന്ന് കൊലക്കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രവർത്തകൻ വിവാഹിതനായി; 40കാരനായ വടക്കുമ്പാട്ടെ ശ്രീജിത്ത് ഒരു മാസത്തെ പരോളിൽ ഇറങ്ങി കല്യാണം കഴിച്ചത് സിപിഎം പ്രാദേശിക നേതാവിന്റെ 20 വയസുകാരിയായ മകളെ; അതീവ രഹസ്യമായി നടന്ന വിവാഹത്തിന് അവസരം ഒരുക്കിയതും സഖാക്കളെന്ന് ആരോപണം
സൗന്ദര്യ പിണക്കത്തിനിടെ 'ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ടല്ലേ വഴക്കിടുന്നത്' എന്ന് പറഞ്ഞ് പെട്രോൾ എടുത്ത് ദേഹത്തേക്ക് ഒഴിച്ചു; കത്തിക്കും എന്ന് ഭീഷണി മുഴക്കിയത് ഭർത്താവിനെ ചെറുതായൊന്ന് പേടിപ്പിക്കാൻ; തീപ്പെട്ടിയുരച്ചപ്പോൾ അബദ്ധത്തിൽ ദേഹത്തേക്ക് തീപടർന്നു; തമ്മനത്ത് പ്രണയ വിവാഹിതരായ ദമ്പതിമാർക്ക് സംഭവിച്ചത് സമാനകളില്ലാത്ത ദുരന്തം
താൽപര്യമില്ലാതിരുന്നിട്ടു കൂടി നസീറിന് കോൺഗ്രസിനുവേണ്ടി പ്രചരണ രംഗത്തിറങ്ങേണ്ടി വന്നത് ഭീഷണി മൂലം; ഇന്ദിരാഗാന്ധിയും കരുണാകരനും ചേർന്നാണ് പ്രചരണത്തിനിറക്കിയത്; ഇൻകം ടാക്സ് റെയ്ഡൊക്കെ നടത്തി വിരട്ടി; മത്സരിക്കാനില്ല എന്നു തീർത്തു പറഞ്ഞിരുന്നു; പ്രേംനസീർ ഓർമ്മയായിട്ട് 30 വർഷം തികയുമ്പോൾ തുറന്ന് പറച്ചിലുമായി മകൻ ഷാനവാസ്
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
600 പവനും ആഡംബരഫ്ലാറ്റും 25ലക്ഷം രൂപയും മകളുടെ കല്യാണത്തിന് സ്ത്രീധനം; 15 ലക്ഷം ചെലവെന്ന വാദം പൊളിച്ചത് വിവാഹ വീഡിയോയിലൂടെ; മകളെ എംഡിക്കാരിയാക്കാൻ വാരിയെറിഞ്ഞത് ഒന്നര കോടി; മകനെ ഡോക്ടറാക്കാൻ ഒരു കോടിയും; ഐഎഎസുകാരന്റെ വെട്ടിപ്പിടിക്കൽ തുടങ്ങിയത് വ്യവസായ വകുപ്പിൽ വച്ചും; വിജിലൻസ് സംശയിച്ചത് 1.80കോടിയുടെ അനധികൃതസമ്പാദ്യം; കണ്ടെത്തിയത് 11 കോടിയുടെ ക്രമക്കേടും; ടിഒ സൂരജിനെ കുടുക്കിയത് ഇപ്പോൾ വീട്ടിലിരിക്കുന്ന ജേക്കബ് തോമസിന്റെ അന്വേഷണം തന്നെ  
ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ശ്രീധരൻ പിള്ളയും ക്രിസ്ത്യാനിയായ ഭാര്യയും കൂടി ഹിന്ദു ആരാധനാലയങ്ങൾ തകർക്കാൻ വേണ്ടി ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു; സോഷ്യൽ മീഡിയയിലെ ആരാധകരെ കണ്ട് മതിമറന്ന സിപിഎം സൈബർ പോരാളി സുനിതാ ദേവദാസിന്റെ വ്യാജ പ്രചരണത്തിനെതിരെ കേസ് കൊടുത്ത് ശ്രീധരൻ പിള്ളയുടെ ഭാര്യ; കാനഡയിൽ താമസിച്ച് സിപിഎമ്മിന് വേണ്ടി സൈബർ പ്രചരണം ഏറ്റെടുത്ത മുൻ മാധ്യമ പ്രവർത്തകയോട് റീത്ത ശ്രീധരൻപിള്ള നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത് 25 ലക്ഷം രൂപ; ക്രിമിനൽ നടപടിയും എടുക്കും
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്‌ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ