Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കുറുക്ക് വഴിയിലൂടെ പാർക്ക് ചെയ്തിരുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറി ലോക്ക് ചെയ്തു യുവാവ്; സുരക്ഷാ വീഴ്ചയിൽ നാണം കെട്ട് ബ്രിട്ടൺ

എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കുറുക്ക് വഴിയിലൂടെ പാർക്ക് ചെയ്തിരുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറി ലോക്ക് ചെയ്തു യുവാവ്; സുരക്ഷാ വീഴ്ചയിൽ നാണം കെട്ട് ബ്രിട്ടൺ

സാധാരണ സുരക്ഷാ അധികൃതരുടെ കണ്ണിൽ പെടാതെ ഒരു ഉറുമ്പിന് പോലും പ്രവേശിക്കാനാവാത്ത വിധത്തിലുള്ള പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് വിമാനത്താവളങ്ങളിൽ ഉണ്ടാവാറുള്ളത്. എന്നാൽ ബ്രിട്ടനിലെ ഹീത്രോ എയർപോർട്ടിൽ ചിലപ്പോഴെങ്കിലും അങ്ങനെയല്ലെന്നാണ് ഇപ്പോൾ നടന്നിരിക്കുന്ന സംഭവം വെളിപ്പെടുത്തുന്നത്. പാർക്ക് ചെയ്തിരിക്കുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കയറിക്കൂടിയ യുവാവ് ലോക്ക് ചെയ്യുകയായിരുന്നു. ഈ സുരക്ഷാ വീഴ്ചയിൽ ഹീത്രോ അധികാരികൾ ഇപ്പോൾ നാണം കെട്ടിരിക്കുകയാണ്. കാലിയായ ബ്രിട്ടീഷ് എയർവേസ് 747 യാത്രാവിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിക്കൂടിയാണ് പോർച്ചുഗീസുകാരനായ 38കാരൻ സ്വയം ലോക്ക് ചെയ്തിരുന്നത്. മൂന്ന് കുറ്റങ്ങളാണ് അറസ്റ്റിലായ യുവാവിന് മേൽ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11.30നാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്.

കൂടിയ സുരക്ഷയുള്ള വിമാനത്തിന്റെ കോക്ക്പിറ്റ് ഡോറുകൾ തുറന്നാണ് ഇയാൾ സ്വയം ലോക്ക് ചെയ്തിരിക്കുന്നതെന്നത് കടുത്ത സുരക്ഷാ പാളിച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ബോബ് പ്രൂഫും ബുള്ളറ്റ് പ്രൂഫുമായ കോക്ക് പിറ്റ് ഡോറുകൾ തുറന്ന് വിമാനം പറക്കുന്നതിനിടെ പോലും തീവ്രവാദികൾക്കോ ആക്രമണകാരികൾക്കോ പൈലറ്റുമാരെ കീഴ്‌പ്പെടുത്തി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്. എന്നിട്ട് പോലും നിർത്തിയിട്ടിരിക്കുന്ന വിമാനത്തിന്റെ കോക്ക് പിറ്റ് ഡോർ തുറന്ന് ഇയാൾ അകത്ത് കയറിയതെങ്ങനെയെന്നത് അത്ഭുതം ജനിപ്പിക്കുന്നു. തീവ്രവാദവുമായി ബന്ധപ്പെട്ടാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിക്കൂടിയ യുവാവ് വിമാനത്തിലെ ആന്റിടെററിസ്റ്റ് എക്യുപ്‌മെന്റുപയോഗിച്ച് ഫ്‌ലൈറ്റ് ഡക്കിലേക്കും ബാരിക്കേഡിനകത്തേക്കും കയറിക്കൂടുകയായിരുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹീത്രോവിലെ ഈ സുരക്ഷാ പാളിച്ചയെ കടുത്ത ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.ഇയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് നേരിട്ട് തെളിവ് ലഭിച്ചിട്ടില്ലെങ്കിലും ഇയാൾക്ക് ആ വിമാനം നിയന്ത്രിക്കാനുള്ള കഴിവുണ്ടായിരുന്നുവെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നെങ്കിൽ അത് വൻ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്നുറപ്പായിരുന്നു.വിമാനത്താവളത്തിലെ ഫയർ ബ്രിഗേഡ് വളരെയധികം സമയമെടുത്താണ് യുവാവിനെ കോക്ക്പിറ്റിൽ നിന്നും പുറത്തിറക്കിയത്. ഹീത്രോവിൽ പാർക്ക് ചെയിതിരുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ ഒരാൾകയറിക്കൂടിയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അറസ്റ്റിലായ യുവാവിനെ വെസ്റ്റ് ലണ്ടൻ പൊലീസ് സ്‌റ്റേഷനിൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് യുവാവിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. വെസ്റ്റ് ലണ്ടനിലെ ഹൗൻസ്ലോയിലെ സ്‌റ്റോൺഹിൽ റോഡിലുള്ള പോർട്ടുഗീസ് കാരനായ ലൂയീസ് പെഡ്രോ വെർഡാസ്‌ക ഡോസ് സാന്റോസ് കോസ്റ്റയാണ് പിടിയിലായതെന്നാണ് സ്‌കോട്ട്‌ലാൻഡ് യാർഡ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരണമൊന്നും ബ്രിട്ടീഷ് എയർവേസ് വക്താവ് വെളിപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP