Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാവിലെ എത്തിയ കുട്ടികളെ കത്തി ഉപയോ​ഗിച്ച് ആക്രമിച്ചത് സുരക്ഷാ ജീവനക്കാരൻ; ചൈനയിലെ സ്കൂളിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ 39 പേരിൽ 37 പേരും വിദ്യാർത്ഥികൾ

രാവിലെ എത്തിയ കുട്ടികളെ കത്തി ഉപയോ​ഗിച്ച് ആക്രമിച്ചത് സുരക്ഷാ ജീവനക്കാരൻ; ചൈനയിലെ സ്കൂളിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ 39 പേരിൽ 37 പേരും വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ചൈനയിൽ പ്രൈമറി സ്‌കൂളിൽ സുരക്ഷാ ജീവനക്കാരന്റെ ആക്രമണത്തിൽ 39 പേർക്ക് പരിക്കേറ്റു. രാവിലെ കുട്ടികൾ സ്കൂളിലേക്ക് എത്തുമ്പോഴായിരുന്നു 50 വയസുകാരനായ സുരക്ഷാ ജീവനക്കാരൻ അക്രമാസക്തനായത്. കത്തി ഉപയോഗിച്ച് തന്റെ മുന്നിലെത്തിയവരെയെല്ലാം കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവരിൽ 37 പേർ വിദ്യാർത്ഥികളും രണ്ട് പേർ മുതിർന്നവരുമാണ്.

അക്രമത്തിനിരയായ എല്ലാവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും ജീവൻ അപകടത്തിലല്ലെന്ന് അധികൃതർ അറിയിച്ചു. "37 വിദ്യാർത്ഥികൾക്ക് നേരിയ പരിക്കുകളും രണ്ട് മുതിർന്നവർക്ക് ഗുരുതരമായ പരിക്കുകളും സംഭവിച്ചു. എല്ലാവരേയും ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ആരുടേയും ജീവൻ അപകടത്തിലല്ല"- റിപ്പോർട്ടിൽ പറയുന്നു.

വാങ്ഫു സെൻട്രൽ പ്രൈമറി സ്‌കൂളിൽ രാവിലെ എട്ടരയോടെ കുട്ടികൾ ക്ലാസിലേക്ക് എത്തുമ്പോഴാണ് സംഭവം നടന്നത്. ഏകദേശം 50 വയസ് പ്രായമുള്ളയാളാണ് അക്രമത്തിന് പിന്നിൽ. ഇയാളെ നിയന്ത്രണത്തിലാക്കിയെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്ന് മാസങ്ങളോളം നീണ്ട അടച്ചിടലിന് ശേഷം മെയ് മാസത്തിൽ മാത്രമാണ് ഈ പ്രദേശത്തെ സ്‌കൂളുകൾ വീണ്ടും തുറന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP