Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രഷറി സ്തംഭനം; യുഎസ് സെനറ്റിൽ അവതരിപ്പിച്ച് രണ്ടു ബില്ലുകളും പരാജയപ്പെട്ടു; അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിന് പകരം മതിൽ 'പ്രോ റേറ്റ് ഡൗൺ പേയ്‌മെന്റ്' എടുക്കാമെന്ന് ട്രംപ്; പ്രസിഡന്റിന്റെ ആവശ്യം ന്യായീകരിക്കാനാവില്ലെന്ന് നാൻസി പെലോസി; ബില്ല് പാസാകാൻ വേണ്ടത് 60 വോട്ടുകൾ; എട്ട് ലക്ഷത്തിലധികം ജീവനക്കാർക്ക് ഈയാഴ്ചയും ശമ്പളം ലഭിക്കില്ല

ട്രഷറി സ്തംഭനം; യുഎസ് സെനറ്റിൽ അവതരിപ്പിച്ച് രണ്ടു ബില്ലുകളും പരാജയപ്പെട്ടു; അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിന് പകരം മതിൽ 'പ്രോ റേറ്റ് ഡൗൺ പേയ്‌മെന്റ്' എടുക്കാമെന്ന് ട്രംപ്; പ്രസിഡന്റിന്റെ ആവശ്യം ന്യായീകരിക്കാനാവില്ലെന്ന് നാൻസി പെലോസി; ബില്ല് പാസാകാൻ വേണ്ടത് 60 വോട്ടുകൾ; എട്ട് ലക്ഷത്തിലധികം ജീവനക്കാർക്ക് ഈയാഴ്ചയും ശമ്പളം ലഭിക്കില്ല

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ; ട്രഷറി സ്തംഭനം അവസാനിപ്പിക്കുന്നതിനായി യു.എസ് സെനറ്റിൽ അവതരിപ്പിച്ച രണ്ട് ബില്ലുകളും പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റുകളും അവതരിപ്പിച്ച ബില്ലുകളാണ് പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ ബില്ലിനെ 50 പേരും ഡെമോക്രാറ്റുകളുടെ ബില്ലിനെ 52 പേരുമാണ് അനുകൂലിച്ചത്. എന്നാൽ ബിൽ പാസാകാൻ 60 വോട്ട് ആണ് വേണ്ടത്. ബില്ലുകൾ പരാജയപ്പെട്ടതോടെ ഭരണ പ്രതിസന്ധി വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് ഉറപ്പായി.

അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിന് പകരം മതിൽ 'പ്രോ റേറ്റ് ഡൗൺ പേയ്‌മെന്റ് ഏറ്റെടുക്കാമെന്ന് പ്രസിഡന്റ് അറിയിച്ചു. എന്നാൽ ഇതിനെ പ്രതിനിധി സഭയുടെ സ്പീക്കറും ഡെമോക്രാറ്റിക് നേതാവുമായ നാൻസി പെലോസി തള്ളി. ട്രംപിന്റെ ആവശ്യവും മുന്നോട്ട് വച്ചിരിക്കുന്ന ഡീലും ന്യായീകരിക്കാനാകാത്തതാണെന്ന് അവർ പറഞ്ഞു.

ബില്ലുകൾ പരാജയപ്പെട്ടതോടെ എട്ട് ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് ഈയാഴ്ചയും ശമ്പളം ലഭിക്കില്ല. മെക്‌സിക്കൻ മതിലിന് ഫണ്ട് വകയിരുത്താതെയുള്ള ഒരു ബില്ലിലും ഒപ്പുവെക്കില്ലെന്ന നിലപാട് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ട്രഷറി സ്തംഭനം തുടങ്ങിയിട്ട് 34 ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രഷറി സ്തംഭനമാണിത്.

അതിർത്തി മതിലിനെ ചൊല്ലി നിലപാട് കടുപ്പിച്ച ട്രംപ് ഒട്ടും തന്നെ മയപ്പെട്ടിട്ടില്ല. മെക്‌സിക്കൻ മതിലിനായി 5 ബില്യൺ ഡോളർ അനുവദിക്കണമെന്ന ട്രംപിന്റെ ആവശ്യം സെനറ്റ് അംഗീകരിക്കാത്തതിനെ തുടർന്ന് ഡിസംബർ 22നാണ് ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചത്. മതിൽ എന്നത് ഏറെ പ്രാധാന്യം ഉള്ളതാണ്. പണം അനുവദിച്ചില്ലെങ്കിലും ട്രഷറി സ്തംഭനം ഇനിയും നീളുമെന്നും ട്രംപ് വ്യക്തമാക്കി. 2.5 ബില്യൺ ഡോളർ നൽകാമെന്ന സ്വന്തം പാർട്ടിയുടെ വാഗ്ദാനം ട്രംപ് അംഗീകരിച്ചിട്ടില്ല.

നിലവിൽ വേതനം ഇല്ലാതെയാണ് എട്ട് ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നത്. ട്രഷറികൾ അടഞ്ഞ് കിടക്കുന്നത് ഓഹരി വിപണിയേയും വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ യോഗം ചേർന്നു. ട്രഷറി സ്തംഭനം ചർച്ച ചെയ്യാൻ യുഎസ് കോൺഗ്രസിലെ നേതാക്കളോട് വെള്ളിയാഴ്ച വൈറ്റ്‌ഹൗസിലെത്താൻ ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP