Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ സദാചാര പൊലീസും അവരുടെ സദാചാര പൊലീസും തമ്മിലുള്ള വ്യത്യാസം; കാറിന് പിറകിൽ സ്‌നേഹിച്ചവരെ പൊലീസ് വേഷത്തിലെത്തി പിടികൂടിയവർ പെരുമാറിയത് എങ്ങനെയെന്ന് കാണൂ

നമ്മുടെ സദാചാര പൊലീസും അവരുടെ സദാചാര  പൊലീസും തമ്മിലുള്ള വ്യത്യാസം; കാറിന് പിറകിൽ സ്‌നേഹിച്ചവരെ പൊലീസ് വേഷത്തിലെത്തി പിടികൂടിയവർ പെരുമാറിയത് എങ്ങനെയെന്ന് കാണൂ

മീപകാലത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ സദാചാര പൊലീസിന്റെ വിളയാട്ടം വർധിച്ച് വരുന്നുവെന്നുള്ള പരാതികൾ വർധിച്ച് വരുകയാണ്. ഒരു ആണും പെണ്ണും സംശയകരമായ സാഹചര്യത്തിൽ സംസാരിച്ച് നിന്നാൽ പോലും നമ്മുടെ സദാചാര പൊലീസ് വളരെ ക്രൂരമായാണ് ഇടപെടാറുള്ളത്. അപ്പോൾ പിന്നെ അവർ സെക്‌സിലേർപ്പെടുന്നത് നേരിട്ട് കണ്ടാൽ നമ്മുടെ സദാചാര പൊലീസ് ഏത് വിധത്തിലായിരിക്കും പെരുമാറുകയെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാൽ ഇത്തരക്കാൽ സായിപ്പിന്റെ സദാചാര പൊലീസിനെ കണ്ടുപഠിക്കണമെന്നാണ് പുതിയൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിർത്തിയിട്ട് കാറിന്റെ പുറകിൽ സ്‌നേഹിച്ചവരെ പൊലീസ് വേഷത്തിലെത്തി പിടികൂടിയവർ വളരെ മാന്യമായി പെരുമാറുകയും അവരുടെ പ്രവൃത്തി തുടരാൻ അനുവദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിലെയും ബ്രിട്ടനിലെയും സദാചാര പൊലീസുകാർ തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള ഏറ്റവും നല്ലൊരു ഉദാഹരണമാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

രാത്രിയിൽ റോഡ്‌സൈഡിൽ നിർത്തിയിട്ടിരുന്ന നീല കാറിൽ രണ്ട് പേർ സെക്‌സ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പൊലീസ് വേഷത്തിലെത്തിയവർ ഇത് കാണുന്നത്. എന്നാൽ അവർ ക്രൂരമായി പെരുമാറുന്നതിന് പകരം കുസൃതിയോടെയാണ് പെരുമാറിയിരിക്കുന്നത്. വസ്ത്രമഴിച്ച അവരോട് തങ്ങൾ പൊലീസാണെന്നും പുറത്ത് വരാനുമായിരുന്നു സദാചാര പൊലീസ് ആവശ്യപ്പെട്ടത്. അവർ കാറിന്റെ പുറക് വശത്തെ വിൻഡോയിലേക്ക് ടോർച്ചടിച്ച് നോക്കുകയും ചെയ്തിരുന്നു. എന്നാൽ പുരുഷന്മാത്രം പുറത്ത് വന്നാൽ പുരുഷൻ മാത്രം പുറത്തിരങ്ങിയാൽ മതിയെന്നും സ്ത്രീയോട് കാറിലിരുന്നു കൊള്ളാനുമാണവർ മാന്യതയോടെ പറഞ്ഞത്. കേരളത്തിലെ സദാചാര പൊലീസാണെങ്കിൽ ഇരുവരെയു തുണിയില്ലാതെ റോഡിലിറക്കി അപമാനിക്കുമെന്നുറപ്പാണ്.

തുടർന്ന് പരിഭ്രാന്തനായ പുരുഷൻ ട്രൗസർ വലിച്ച് കയറ്റിക്കൊണ്ട് കാറിന് പുറത്തിറങ്ങുകയായിരുന്നു. തങ്ങൾ എന്തിനാണ് നിങ്ങളെ സമീപിച്ചതെന്നറിയില്ലേയെന്നായിരുന്നു പൊലീസിന്റെ ചോദ്യം. അറിയാമെന്ന് പേടിച്ച് വിറച്ച് കൊണ്ട് പുരുഷൻ മറുപടിയേകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അയാളോട് കാറിന് മുകളിൽ കൈവയ്ക്കാനാവശ്യപ്പെട്ട് കൊണ്ട് പൊലീസ് ചമഞ്ഞെത്തിയവർ അയാളുടെ ചുറ്റും വളയുകയായിരുന്നു. തന്നെ ഇപ്പോൾ അറസ്റ്റ് ചെയ്തുകൊണ്ടു പോകുമെന്ന് ഭയന്ന് നിൽക്കുന്ന അയാളെ ആലിംഗനം ചെയ്യുന്ന ആംഗ്യം കാട്ടി പൊലീസുകാർ തിരിച്ച് കാറിലേക്ക് പോകാൻ ആംഗ്യം കാട്ടുകയായിരുന്നു. അതിന് മുമ്പ് അയാളോട് ഷർട്ട് പൊക്കാനും അവർ ആവശ്യപ്പെട്ടിരുന്നു. പരസ്പരം സ്‌നേഹിച്ചവർക്ക് ഇത്തരത്തിൽ വീട്ടിലേക്ക് സുരക്ഷിതമായി തിരിച്ച് പോകാൻ അവസരമൊരുക്കിയാണ് സായിപ്പിന്റെ സദാചാര പൊലീസ് മാതൃക കാട്ടിയിരിക്കുന്നത്. എവിടെ വച്ചാണ് സംഭവുണ്ടായിരിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമായിട്ടില്ല. എന്നാൽ ലിവർ പൂൾ ഉച്ചാരണ ശൈലിയിലാണിവരുടെ സംസാരമെന്ന് തെളിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP