Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയുടെ സൈനിക താവളത്തിനായി അസംപ്ഷൻ ദ്വീപിൽ സ്ഥലം അനുവദിക്കുന്നതിനെ എതിർത്ത് സെയ്ഷൽ ജനങ്ങൾ; രാജ്യത്തിന്റെ സമ്പദ്ഘടനയെ മോശമായി ബാധിക്കുമെന്ന് ആരോപണം; വിവാദങ്ങളുടെ നടുവിൽ ദ്വീപിലെ സൈനിക താവള നിർമ്മാണം

ഇന്ത്യയുടെ സൈനിക താവളത്തിനായി അസംപ്ഷൻ ദ്വീപിൽ സ്ഥലം അനുവദിക്കുന്നതിനെ എതിർത്ത് സെയ്ഷൽ ജനങ്ങൾ; രാജ്യത്തിന്റെ സമ്പദ്ഘടനയെ മോശമായി ബാധിക്കുമെന്ന് ആരോപണം; വിവാദങ്ങളുടെ നടുവിൽ ദ്വീപിലെ സൈനിക താവള നിർമ്മാണം

സെയ്ഷൽസ്: ഇന്ത്യൻ മഹാസമുദ്രത്തിലെ പടിഞ്ഞാറൻ മേഖലയിൽ സുരക്ഷയുറപ്പാക്കുന്നതിനായി അസംപ്ഷൻ ദ്വീപിൽ ഇന്ത്യ സൈനിക താവളം നിർമ്മിക്കാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. വിദേശരാജ്യങ്ങളുടെ സൈനികത്താവളങ്ങൾ ആവശ്യമില്ലെന്ന നിലപാടിൽ ജനങ്ങൾ വൻ പ്രതിഷേധമാണ് സൈനിക താവളത്തിനെതിരെ നടത്തുന്നത്.

ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്കുണ്ടാകുമെന്നും സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നുമുള്ള ആശങ്കയോടൊപ്പം വിദേശരാജ്യത്തിന്റെ സൈനിക താവളം സെയ്ഷൽസുകാരുടെ ദേശസ്‌നേഹത്തെ വ്രണപ്പെടുത്തുമെന്നും പ്രതിഷേധക്കാർ പറയുന്നു.

അസംപ്ഷൻ എന്ന പേരിലെ ദ്വീപിൽ നിർമ്മിക്കുന്ന സൈനിക താവളത്തിന് ഇന്ത്യയാകും പൂർണ സാമ്പത്തികസഹായം നൽകുകയെങ്കിലും ഇന്ത്യ സെയ്ഷൽസ് സൈന്യങ്ങൾക്കു താവളം ഉപയോഗിക്കാമെന്നതാണ് കരാർ. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെയ്ഷൽസ് സന്ദർശനവേളയിലാണ് താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കു തീരുമാനമായത്. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.

ഇന്ത്യാ സമുദ്രത്തിൽ സൈനികക്കരുത്തു വർധിപ്പിക്കാൻ താവളത്തിനായി ഇന്ത്യ 55 കോടി ഡോളർ മുതൽമുടക്കും. സെയ്ഷൽസിനും തുല്യഅധികാരമുണ്ടെന്നാണു വ്യവസ്ഥ. രണ്ടുവർഷം മുൻപു കരാർ ആയെങ്കിലും തുടർനടപടികൾ സാവധാനത്തിലായെങ്കുലും ഭേദഗതികളോടെയുള്ള പുതിയ കരാർ ജനുവരി 27ന് ഒപ്പിട്ടു.

അതേ സമയംആണവ ആവശ്യങ്ങൾക്കായോ ആയുധശേഖരണത്തിനായോ ദ്വീപ് ഉപയോഗിക്കരുതെന്ന പുതിയ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സെയ്ഷൽസ് അറ്റോർണി ജനറൽ ഫ്രാങ്ക് അലൈ പറഞ്ഞു.

ഇവിടുത്തെ 1.3 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സമുദ്ര സാമ്പത്തിക മേഖലയിൽ അനധികൃത മൽസ്യബന്ധനം, മയക്കുമരുന്നു കടത്ത്, കടൽക്കൊള്ള എന്നിവ ചെറുക്കാൻ സൈനിക താവളം സഹായിക്കുമെന്നാണ് വിലയിരുത്തൽ. മൊസാംബിക് കപ്പൽചാലിലെ നീക്കങ്ങൾ വ്യക്തമായി നിരീക്ഷിക്കാനും സൈനികതാവളം സഹായകമാകും. ഒരു തപാൽ ഓഫിസ്, ചെറിയ എയർ സ്ട്രിപ്പ് എന്നിവ മാത്രമുള്ള അസംപ്ഷൻ ദ്വീപ് ഏഴു കിലോമീറ്റർ പരന്നുകിടക്കുന്നതാണ്. നൂറടി മാത്രമാണ് സമുദ്രനിരപ്പിൽ നിന്നുള്ള കൂടിയ ഉയരം.

മൊസാംബിക് കടലിടുക്കിലെ ചരക്കുഗതാഗതം നിയന്ത്രിക്കാമെന്നതാണ് ദ്വീപിന്റെ നയതന്ത്രപ്രാധാന്യം. രാജ്യാന്തര വ്യാപാരത്തിലെ കപ്പൽച്ചരക്കിൽ ഏറിയ പങ്കും ഈ വഴിയാണു കടന്നുപോകുന്നത്. അസംപ്ഷനിൽ സൈനിക താവളം വന്നാൽ ഇന്ത്യൻ വാണിജ്യക്കപ്പലുകൾ സുരക്ഷിതമായിരിക്കുമെന്ന ഗുണവുമുണ്ട്.

സെയ്ഷൽസിന് സ്വന്തമായി സൈനിക താവളം സ്ഥാപിക്കാം. പിന്നെ എന്തിനാണ് വിദേശരാജ്യം ഇവിടെയെത്തി സൈനിക താവളം സ്ഥാപിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. എന്നാൽ കരാർ സെയ്‌ഷെൽസിന് ഉപകാരപ്രദമാണെന്നും വേണ്ടിവന്നാൽ ഹിതപരിശോധന നടത്തണമെന്നുമാണ് മറ്റു ചിലരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP