Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏപ്രിൽ 16 നും 20 നും ഇടയിൽ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്കിസ്ഥാൻ; ഇന്ത്യയുടെ ഭരണാധികാരികൾ യുദ്ധവെറിയിലാണുള്ളതെന്നും പാക്ക് വിദേശകാര്യമന്ത്രിയുടെ ആരോപണം

ഏപ്രിൽ 16 നും 20 നും ഇടയിൽ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്കിസ്ഥാൻ; ഇന്ത്യയുടെ ഭരണാധികാരികൾ യുദ്ധവെറിയിലാണുള്ളതെന്നും പാക്ക് വിദേശകാര്യമന്ത്രിയുടെ ആരോപണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനെ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നുവെന്ന വിവരം ലഭിച്ചതായി പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഏപ്രിൽ 16 നും 20 നും ഇടയിൽ ഇന്ത്യ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്നാണ് പാക്കിസ്ഥാന് ലഭിച്ച വിവരമെന്ന് അദ്ദേഹം വ്യക്തമാക്കി. മുൾട്ടാനിൽ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ഖുറേഷി ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പാക്ക് പത്രം ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

ഇക്കാര്യത്തിലുള്ള പാക്കിസ്ഥാന്റെ ആശങ്കയെക്കുറിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി അറിയിച്ചു. ഇന്ത്യയുടെ ഉത്തരവാദിത്തരഹിതമായ പെരുമാറ്റം അന്തരാഷ്ട്രസമൂഹം ശ്രദ്ധിക്കണമെന്നും കർശന താക്കീത് നൽകണമെന്നും അദേഹം കൂട്ടിച്ചേർത്തു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളിൽ അസ്വസ്ഥത രൂക്ഷമായിരുന്നു. മുൾട്ടാനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാ മഹ്മൂദ് ഖുറേഷി. ലഭിച്ച വിവരത്തിൽ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന സമയത്തെക്കുറിച്ച് ധാരണയുണ്ട്. എന്നാൽ അത് ഇപ്പോൾ വിശദമാക്കാൻ സാധിക്കില്ല. ഇന്ത്യയുടെ ഭരണാധികാരികൾ യുദ്ധവെറിയിലാണുള്ളതെന്നും ഖുറേഷി ആരോപിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP