Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബ്രിട്ടീഷ് സ്‌കൂൾ വിദ്യാർത്ഥിനി ഷമീമ ബീഗത്തിന്റെ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഐസിസ് ഭീകരനിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ച വേദനയിൽ ഐസിസിൽ ചേരാൻ പോയി പാസ്പോർട്ട് റദ്ദ് ചെയ്യപ്പെട്ട 19കാരി; ഹോം സെക്രട്ടറിയെ പഴിച്ച് ലേബർ പാർട്ടി

സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബ്രിട്ടീഷ് സ്‌കൂൾ വിദ്യാർത്ഥിനി ഷമീമ ബീഗത്തിന്റെ 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഐസിസ് ഭീകരനിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ച വേദനയിൽ ഐസിസിൽ ചേരാൻ പോയി പാസ്പോർട്ട് റദ്ദ് ചെയ്യപ്പെട്ട 19കാരി; ഹോം സെക്രട്ടറിയെ പഴിച്ച് ലേബർ പാർട്ടി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2015ൽ ഐസിസിൽ ചേർന്ന് പ്രവർത്തിക്കാനായി ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പലായനും ചെയ്യുകയും ഐസിസിന്റെ പതനത്തിന് ശേഷം നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുകയും ചെയ്യുന്ന ജിഹാദി വിധവയും 19 കാരിയുമായ ബ്രിട്ടീഷുകാരി ഷമീമ ബീഗത്തിന്റെ 18 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതോടെ ഐസിസ് ഭീകരനിൽ ഷമീമയ്ക്ക് ജനിച്ച മൂന്ന് കുട്ടികളും മരിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് ബ്രിട്ടനിലേക്ക് തിരിച്ച് വരാനും തന്റെ കുട്ടിയെ ബ്രിട്ടനിൽ വളർത്താനും ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഐസിസിൽ ചേരാൻ പോയതിന്റെ പേരിൽ സമീപകാലത്ത് ഷമീമയുടെ പാസ്പോർട്ട് ഹോം ഓഫീസ് റദ്ദ് ചെയ്തിരുന്നു. അതിനാൽ ഈ കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദി ഹോം സെക്രട്ടറി സാജിദ് ജാവിദാണെന്ന് ആരോപിച്ച് ലേബർ പാർട്ടി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.സിറിയൻ അഭയാർത്ഥിക്യാമ്പിലെ നരകസമാനമായ ജീവിതം മൂലം ശ്വാസകോശത്തി ന് ഇൻഫെക്ഷൻ ബാധിച്ച് കടുത്ത രീതിയിൽ ശ്വാസം മുട്ടി ശരീരം മുഴുവൻ നീലനിറമായിട്ടാണ് ജെറാ എന്ന പേരുള്ള കുഞ്ഞ് മരിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും വ്യാഴാഴ്ച കുട്ടി മരിക്കുകയായിരുന്നു.

ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക് യുദ്ധസർവസൈന്യാധിപതിയുടെ പേര് നൽകിയ ഈ കുട്ടി സിറിയൻ അഭയാർത്ഥി ക്യാമ്പിൽ തന്നെയായിരുന്നു ജനിച്ചിരുന്നത്. 2015ൽ ലണ്ടനിലെ ബെത്‌നാൽ ഗ്രീനിലെ വീട്ടിൽ നിന്നും തന്റെ രണ്ട് സുഹൃത്തുകൾക്കൊപ്പമായിരുന്നു ഷമീമ സിറിയയിലേക്ക് നാട് വിട്ടിരുന്നത്. തുടർന്ന് ജിഹാദി ഭീകരനെ വിവാഹം കഴിച്ചായിരുന്നു ഈ പെൺകുട്ടി ഐസിസിന് വേണ്ടി പ്രവർത്തിച്ചിരുന്നത്. ഐസിസ് തുടച്ച് നീക്കപ്പെട്ടതോടെ ഷമീമ അഭയാർത്ഥി ക്യാമ്പിലെത്തുകയും ചെയ്തു. ഐസിസിന്റെ ക്രൂരകൃത്യങ്ങൾ നേരിട്ട് കണ്ടിട്ടും അതിൽ ചേരാൻ പോയതിൽ താൻ ഇപ്പോഴും പശ്ചാത്തപിക്കുന്നില്ലെന്ന ഷമീമയുടെ നിലപാട് കടുത്ത വിമർശനത്തിനാണ് വഴിയൊരുക്കിയിരുന്നത്.

ഇത്തരത്തിലുള്ള ഒരാളെ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ അനുവദിക്കരുതെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഹോം സെക്രട്ടറി ഷമീമയുടെ പാസ്പോർട്ട് റദ്ദാക്കി ബ്രിട്ടനിലേക്ക് വരുന്നതിന് തടയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഷമീമയുടെ കുഞ്ഞ് മരിച്ചിരിക്കുന്നതിന് ഉത്തരവാദി ഹോം സെക്രട്ടറി സാജിദ് ജാവിദാണെന്ന് ആരോപിച്ച് ലേബറിന്റെ ഷാഡോ ഹോം സെക്രട്ടറി ഡയാനെ അബോട്ട് രംഗത്തെത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കി ജാവിദ് ഈ യുവതിയെ സ്റ്റേറ്റ്ലെസാക്കി മാറ്റിയതാണെന്നും അത് ഇന്റർനാഷണൽ നിയമത്തിന് എതിരാണെന്നും അതിലൂടെ നിഷ്‌കളങ്കനായ ഒരു കുഞ്ഞ് മരിച്ചിരിക്കുന്നുവെന്നും അബോട്ട് ആരോപിക്കുന്നു.

കുട്ടി മരിച്ചിരിക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്ത ലഭിച്ചുവെന്ന് ഷമീമയുടെ കുടുംബ ലോയറായ ടാസ്മിനെ അകുൻജീ ട്വീറ്റ് ചെയ്തിരുന്നു. കുഞ്ഞ് മരിച്ചത് വ്യാജവാർത്തയാണെന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നുമാണ് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ വക്താവായ മുസ്തഫ ബാലി പ്രതികരിച്ചിരിക്കുന്നത്. കുട്ടി മരിച്ച വാർത്ത് ശരിയാണോയെന്ന് തനിക്കറിയില്ലെന്നും യുദ്ധ മേഖലയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം നിഷ്‌കളങ്കരാണെന്നുമാണ് ഹോം സെക്രട്ടറി ജാവിദ് പ്രതികരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP