Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷമീമ ബീഗത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും വേണ്ടെന്ന് ബ്രിട്ടൻ; ഐസിസ് ഭീകരന്മാർക്ക് സൂയിസൈഡ് വെസ്റ്റ് തയിച്ച് കൊടുക്കുന്നത് ഷമീമ അടങ്ങിയ ഭീകരരുടെ ഭാര്യമാരാണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് രഹസ്യ പൊലീസ്; ഐസിസ് ഒഴിഞ്ഞതോടെ ഇറാഖിലും സിറിയയിലും കുടുങ്ങിയ വിദേശ പൗരത്വമുള്ള യുവതികൾ കുടുങ്ങിയത് തന്നെ

ഷമീമ ബീഗത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും വേണ്ടെന്ന് ബ്രിട്ടൻ; ഐസിസ് ഭീകരന്മാർക്ക് സൂയിസൈഡ് വെസ്റ്റ് തയിച്ച് കൊടുക്കുന്നത് ഷമീമ അടങ്ങിയ ഭീകരരുടെ ഭാര്യമാരാണെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് രഹസ്യ പൊലീസ്; ഐസിസ് ഒഴിഞ്ഞതോടെ ഇറാഖിലും സിറിയയിലും കുടുങ്ങിയ വിദേശ പൗരത്വമുള്ള യുവതികൾ കുടുങ്ങിയത് തന്നെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിച്ച ഷമീമ ബീഗം എന്ന ജിഹാദി വിധവയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി സീക്രട്ട് ഇന്റലിജൻസ് സർവീസായ എംഐ6 രംഗത്തെത്തി. ഐസിസ് ഭീകരന്മാർക്ക് സൂയിസൈഡ് വെസ്റ്റ് തയിച്ച് കൊടുക്കുന്നത് ഷമീമ അടങ്ങിയ ഭീകരരുടെ ഭാര്യമാരാണെന്നാണ് ബ്രിട്ടീഷ് രഹസ്യ പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഐസിസിന്റെ പതനത്തെ തുടർന്ന് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ താൽപര്യം പ്രകടിപ്പിച്ചതിന്റെ പേരിൽ സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞ ഭീകരപ്രവർത്തകയാണ് ഷമീമ.

തുടർന്ന് ഹോം ഓഫീസ് ഈ സ്ത്രീയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ഇവിടേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ഷമീമയുടെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും വേണ്ടെന്നാണ് പുതിയ കണ്ടെത്തലോടെ ബ്രിട്ടീഷ് രഹസ്യ പൊലീസ് സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. ഐസിസ് ഒഴിഞ്ഞതോടെ ഇറാഖിലും സിറിയയിലും കുടുങ്ങിയ വിദേശ പൗരത്വമുള്ള യുവതികൾ ഇതോടെ കുടുങ്ങിയ അവസ്ഥയിലാണ്.ഐസിസിന്റെ മൊറാലിറ്റി പൊലീസായി ഷമീമ എത്തരത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് എംഐ6 തലവന്മാർ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്കും ഹോം സെക്രട്ടറി സാജിദ് ജാവിദിനും മുന്നിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭീകരാക്രമണങ്ങൾ നടത്താൻ ജിഹാദികൾക്ക് എല്ലാ വിധ സഹായങ്ങളും ചെയ്തുകൊടുക്കുന്നതിൽ ഷമീമ മുൻപന്തിയിലാണ് നിലകൊണ്ടിരുന്നതെന്നും രഹസ്യ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഐസിസിന് കീഴിൽ പ്രവർത്തിച്ചിരുന്നപ്പോൾ താൻ അപകടകരമായതൊന്നും ചെയ്തിരുന്നില്ലെന്നാണ് ഷമീമ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഷമീമ ഒരു റൈഫിളെടുത്ത് ഐസിസിന്റെ നിയമം നടത്തുന്ന ആളെന്ന നിലയിൽ കടുത്ത പ്രവർത്തികൾ ചെയ്ത് കൂട്ടിയിരുന്നുവെന്നാണ് വിശ്വസനീയമായ ഉറവിടങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവിൽ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന 19കാരിയായ ഷമീമയുടെ 18 ദിവസം പ്രായമുള്ള കുഞ്ഞ് മാർച്ച് ആദ്യം മരിച്ചിരുന്നു. അഭയാർത്ഥി ക്യാമ്പിലെ കടുത്ത സാഹചര്യമാണ് ഇതിന് കാരണമെന്നും വെളിപ്പെട്ടിരുന്നു. ഷമീമ തിരിച്ച് വരുന്നതിൽ ബ്രിട്ടീഷ് ഹോം ഓഫീസ് വിഘാതം സൃഷ്ടിച്ചതാണ് ഇതിന് കാരണമെന്ന ആരോപണവും ശക്തമായിരുന്നു. എന്നാൽ ഷമീമയെ തിരിച്ച് വരാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്ന കടുത്ത നിലപാടായിരുന്നു അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം കൈക്കൊണ്ടിരുന്നത്.

ജിഹാദി ആക്രമണങ്ങൾക്കായി ചാവേറുകളാകാൻ ഒരുങ്ങുന്നവർക്ക് സ്യൂയിസൈഡ് ബെൽറ്റ് തയിച്ച് കൊടുക്കുന്നതിൽ വിദഗ്ധയായിരുന്നു ഷമീമയെന്നാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഉഗ്രസ്ഫോടനമുണ്ടാകുന്നതിന് മുമ്പ് ഒരിക്കലും അഴിച്ച് മാറ്റാൻ പറ്റാത്ത വിധത്തിലുള്ള ബെൽറ്റുകളാണ് ഷമീമ തയിച്ച് ജിഹാദികളുടെ അരയിൽ ഘടിപ്പിച്ച് വിട്ടിരുന്നതെന്നും എംഐ6 കണ്ടെത്തിയിരിക്കുന്നു. സിഐഎ, ഡച്ച് മിലിട്ടറി ഇന്റലിജൻസ് തുടങ്ങിയ മറ്റ് ചാര ഏജൻസികളും ഷമീമയെക്കുറിച്ചുള്ള വിവരങ്ങൾ എഐ6മായി പങ്ക് വച്ചിട്ടുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP