Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുവതിയുടെ കൈകെട്ടി ജനക്കൂട്ടത്തിന് മുന്നിൽവച്ച് ചാട്ടവാറടി; ഊഴം കാത്ത് നിരവധി സ്ത്രീകൾ; അൽപം സ്നേഹം മോഹിച്ചാൽ ശരിയത്ത് നടപ്പിലാക്കിയ ഇന്തോനേഷ്യൻ പ്രവിശ്യയിലെ ശിക്ഷ ഇങ്ങനെ

യുവതിയുടെ കൈകെട്ടി ജനക്കൂട്ടത്തിന് മുന്നിൽവച്ച് ചാട്ടവാറടി; ഊഴം കാത്ത് നിരവധി സ്ത്രീകൾ; അൽപം സ്നേഹം മോഹിച്ചാൽ ശരിയത്ത് നടപ്പിലാക്കിയ ഇന്തോനേഷ്യൻ പ്രവിശ്യയിലെ ശിക്ഷ ഇങ്ങനെ

മുസ്ലിം ഭൂരിപക്ഷമുള്ള നാടാണെങ്കിലും ഇന്തോനേഷ്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കിയിട്ടുള്ളത് ബാന്ദ അച്ചേ പ്രവിശ്യയിൽ മാത്രമാണ്. ശരിയത്ത് നിയമം നടപ്പിലാക്കിയ അച്ചേയിൽനിന്നുള്ള ഈ ദൃശ്യങ്ങൾ, അതിന്റെ തെളിവാണ്. വിഹാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് യുവതികൾക്ക് പരസ്യമായി ചാട്ടവാറടി നൽകുന്ന ചിത്രങ്ങളാണ് പുറതത്തുവന്നിരിക്കുന്നത്.

പർദയ്ക്ക് സമാനമായ വെള്ള വസ്ത്രമണിഞ്ഞ് നിലത്ത് തലകുമ്പിട്ടിരിക്കുകയാണ് ഒരു യുവതിയെ ചാട്ടവാറുകൊണ്ട് അടിക്കുകയാണ്. അൽപം മാറി ശിക്ഷയ്ക്ക് വിധേയരാകാൻ കാത്തിരിക്കുന്ന വേറെയും സ്ത്രീകളെ കാണാം. ശിക്ഷ നടപ്പാക്കുന്നത് കാണാൻ വലിയ ജനക്കൂട്ടവും എത്തിയിട്ടുണ്ട്. പൊലീസുകാരും കാഴ്ചക്കാരായിട്ടുണ്ട്.

ഇന്തോനേഷ്യയിൽ ശരിയത്ത് നിയമം നടപ്പിലാക്കിയിട്ടുള്ള ഏക പ്രവിശ്യയാണിത്. കുറ്റവാളികളെ മത പൊലീസിന്റെ ശിക്ഷാവിധികൾക്ക് വിധേയരാക്കുന്നത് ഇവിടെ പതിവാണ്. എന്നാൽ, സ്ത്രീകൾക്ക് ചാട്ടവാറടി അപുർവമാണ്. അനാശാസ്യ പ്രവർത്തികളിൽ ഏർപ്പെട്ടതിന് മൂന്ന് സ്ത്രീകളെയും പുരുഷന്മാരെയുമാണ് പരസ്യമായ ചാട്ടവാറടിക്ക് വിധേയരാക്കിയത്.

സ്വവർഗ ലൈംഗികത, ചൂതാട്ടം, മദ്യപാനം എന്നിവയൊക്കെ ചാട്ടവാറടി ലഭിക്കുന്ന കുറ്റങ്ങളാണ്. 2001-ൽ പ്രത്യേക അനുമതിയോടെയാണ് ഇവിടെ ശരിയത്ത് നിയമം നടപ്പിലാക്കിയത്. സമീപകാലത്തായി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഇവിടെ നടപ്പിലാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധങ്ങളുണ്ടായെങ്കിലും വിലപ്പോയില്ല.

രാത്രി 11-നുശേഷം വിനോദ കേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് അടുത്തിടിയാണ്. അല്ലെങ്കിൽ അവർക്കൊപ്പം ഭർത്താവോ ബന്ധുവായ പുരുഷനോ ഉണ്ടായിരിക്കണം. വിവാഹം കഴിക്കാത്ത സ്ത്രീയും പുരുഷനും ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്യുന്നതിനും ഇവിടെ വിലക്കുണ്ട്. 90 ശതമാനത്തോളം പേരും മുസ്ലീങ്ങളായ രാജ്യമാണ് ഇന്തോനേഷ്യ. എന്നാൽ, ബഹുഭൂരിപക്ഷവും വളരെ സ്വതന്ത്ര ജീവിതം നയിക്കുന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP