Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരനെത്തേടി ശാദി ഡോട്ട് കോമിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ നഴ്‌സിനെ പറ്റിച്ചത് ഭാര്യ അവധിക്ക് നാട്ടിൽ പോയപ്പോൾ പകരം ആളെ തപ്പിയ ബ്രിട്ടനിലെ ഇന്ത്യൻ യുവാവ്; ഒരു പ്രണയ ദുരന്തത്തിന്റെ കഥ

വരനെത്തേടി ശാദി ഡോട്ട് കോമിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ നഴ്‌സിനെ പറ്റിച്ചത് ഭാര്യ അവധിക്ക് നാട്ടിൽ പോയപ്പോൾ പകരം ആളെ തപ്പിയ ബ്രിട്ടനിലെ ഇന്ത്യൻ യുവാവ്; ഒരു പ്രണയ ദുരന്തത്തിന്റെ കഥ

വിവാഹം കഴിക്കാമെന്ന ആഗ്രഹവുമായി ശാദി ഡോട്ട് കോമിൽ പേര് രജിസ്റ്റർ ചെയ്യുമ്പോൾ ഇങ്ങനെയൊരു ചതി ഉണ്ടാകുമെന്ന് ഷെല്ലി ശർമ കരുതിയില്ല. മനസ്സിനിണങ്ങിയയാളെ കണ്ടെത്തിയെങ്കിലും, തിരക്കിച്ചെന്നപ്പോഴാണ് യഥാർഥ തട്ടിപ്പ് വെളിപ്പെട്ടത്. വിവാഹം കഴിക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നത് വിവാഹിതനായ മറ്റൊരു ഇന്ത്യക്കാരൻ. പ്രണയം പാതിവഴിയിൽ തകർന്നതിന്റെ നിരാശയിലാണ് ഷെല്ലിയിപ്പോൾ.

എട്ടുവർഷമായി അയർലണ്ടിൽ പീഡിയാട്രിക് നഴ്‌സാണ് ഷെല്ലി. ശാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട രാജേഷ് ശർമയുമായി വളരെ വേഗത്തിലാണ് ഇവർ അടുത്തത്. ഹെർട്ടഫഡ്ഷയറിൽനിന്നുള്ള രാജേഷ് താനൊരു പ്രൊഡക്ഷൻ എൻജിനിയറാണെന്നു പരിചയപ്പെടുത്തിയാണ് ബന്ധം സ്ഥാപിച്ചത്. സ്‌കൈപ്പിലൂടെ സംസാരിക്കാൻ തുടങ്ങിയ ഷെല്ലിയും രാജേഷും പതിയെ പ്രണയത്തിലാവുകയും ചെയ്തു.

എന്നാൽ, പ്രണയത്തിന്റെ മറവിൽ ഷെല്ലിയിൽനിന്ന് രാജേഷ് പണം തട്ടാൻ തുടങ്ങിയതോടെയാണ് സംഗതിയുടെ ഉള്ളുകള്ളിൽ പുറത്തുവന്നത്. ജോലി സംബന്ധമായ ആവശ്യത്തിനായി കുറച്ചു പണം വേണമെന്നായിരുന്നു രാജേഷിന്റെ ആദ്യ ആവശ്യം. 4 ലക്ഷം രൂപയാണ് രാജേഷ് ആവശ്യപ്പെട്ടത്. തന്റെ അക്കൗണ്ടിൽനിന്ന് ഷെല്ലി പണം കൈമാറുകയും ചെയ്തു.

ഒരുമാസത്തോളം ഷെല്ലിയെ വിളിക്കാതിരുന്ന രാജേഷ് പിന്നീട് വലന്റൈൻസ് ദിനത്തിൽ വീണ്ടും ബന്ധപ്പെട്ടു. താൻ ഇന്ത്യയിലാണെന്നും അവിടെവച്ചൊരു കാറപടമുണ്ടായെന്നും ചികിത്സിക്കുന്നതിനായി 2 ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ആ പണവും ഷെല്ലി കൊടുത്തു. പിന്നീട് വീട് വാങ്ങാനായി 20 ലക്ഷം രൂപ നൽകണമെന്നായി ആവശ്യം. ഇതോടെയാണ് ഷെല്ലിക്ക് താൻ വഞ്ചിക്കപ്പെടുകയാണോ എന്ന സംശയം ശക്തമായത്.

പണം തിരിച്ചുചോദിച്ചതോടെ രാജേഷിന്റെ മട്ടുമാറി. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ഷെല്ലി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാജേഷ് വിവാഹിതനാണെന്നും ഭാര്യ നാട്ടിൽപ്പോയ തക്കം നോക്കിയാണ് ശാദി ഡോട്ട് കോമിൽ കയറി പങ്കാളിയെ തേടിയതെന്നും മനസ്സിലായി. സെന്റ് അൽബാൻസ് ക്രൗൺ കോർട്ടാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP