Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശരീരത്തിൽ തീ പടർന്ന് വെന്ത് നീറുമ്പോഴും വിലപിക്കാതെ തെരുവിലൂടെ നടന്നു; ഒരു പ്രതിഷേധത്തിന്റെ ദാരുണ അവസ്ഥ ഇങ്ങനെ

ശരീരത്തിൽ തീ പടർന്ന് വെന്ത് നീറുമ്പോഴും വിലപിക്കാതെ തെരുവിലൂടെ നടന്നു; ഒരു പ്രതിഷേധത്തിന്റെ ദാരുണ അവസ്ഥ ഇങ്ങനെ

വിളക്ക് കൊളുത്തുമ്പോഴോ സ്റ്റൗവിൽ നിന്ന് ചായവാങ്ങി വയ്ക്കുമ്പോഴോ വിരലിന്റെ ഒരു തുമ്പിൽ അഗ്‌നി ഒന്നു സ്പർശിച്ചുവെന്ന് തോന്നിയാൽ തന്നെ പൊറുക്കാൻ സാധിക്കാത്തവരാണ് നമ്മൾ. അപ്പോൾ ശരീരത്തിൽ മുഴുവൻ തീ ആളിപ്പടർന്ന് വെന്ത് നീറിയാലുള്ള അവസ്ഥയെപ്പറ്റി ആലോചിക്കാൻ പോലുമാകില്ല അല്ലേ...ചിലർ ജീവനൊടുക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ എല്ലാ വേദനകളെയും എരിച്ചു കളയാനെന്ന വണ്ണം ഇത്തരത്തിൽ തീ കൊളുത്താറുണ്ട്.

പാക്കിസ്ഥാനിലെ 24കാരനായ ഷഹ്ബാസ് അഹമ്മദ് ഇത്തരമൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. നികുതി പിരിക്കാനെത്തിയവർക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് അഹമ്മദ് ഈ ഒരു സാഹസത്തിന് മുതിർന്നത്.തന്റെ ശരീരത്തിൽ തീ പടർന്ന് വെന്ത് നീറുമ്പോഴും വിലപിക്കാതെ തെരുവിലൂടെ നടക്കുകയായിരുന്നു അഹമ്മദ് ചെയ്തത്.

പാക്കസ്ഥാനിലെ മുൾട്ടാനിലുള്ള അഹമ്മദ് തീ കൊളുത്തി തെരുവിലൂടെ നടക്കുമ്പോഴും ആരും അയാളെ രക്ഷിക്കാൻ എത്തിയില്ലെന്നതാണ് ദുഃഖകരമായ സത്യം. അവസാനം ഒരാൾ രക്ഷിക്കാൻ എത്തിയെങ്കിലും അപ്പോഴേക്കും അഹമ്മദിന് 80 ശതമാനം പൊള്ളലേറ്റിരുന്നു. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഇയാൾ ഇപ്പോൾ ഇതിനുള്ള തീവ്രവചികിത്സയിലാണ് . തീ കൊളുത്തിയ അഹമ്മദ് തിരക്കേറിയ റോഡിലൂടെ ഓടുന്ന ഗ്രാഫിക് ഫോട്ടോഗ്രാഫുകൾ പുറത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ തീപിടിച്ച് ഏതാണ്ട് പൂർണമായും കത്തിത്തീർന്നത് ഫോട്ടോയിൽ കാണാം. തൊലിയാകട്ടെ അഗ്‌നിസ്പർശമേറ്റ് കറുത്തിരുളുകയും ചെയ്തു.

റവന്യൂ ഡിപ്പാർട്ട്‌മെന്റിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് അഹമ്മദ് സ്വയം എരിച്ച് കൊണ്ടുള്ള ഈ സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പറയുന്നത്. തനിക്ക് നീതി നൽകുന്നതിൽ ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെട്ടുവെന്നും അഹമ്മദ് പറയുന്നു. കഴിഞ്ഞ മാർച്ചിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടി പാക്കിസ്ഥാനിൽ സ്വയം തീ കൊളുത്തി മരിച്ചിരുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കാത്തതിൽ മനം നൊന്തായിരുന്നു ഈ ആത്മഹത്യ. മുസാഫർഗർഹിലെ പൊലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു ഇവൾ വെന്തെരിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP