Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്മസ് മാർക്കറ്റിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിയുതിർത്തു; ഫ്രാൻസിലെ സ്ട്രാസ്‌ബോഗിൽ രണ്ടുപേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു; ആറുപേരുടെ നില ഗുരുതരം: അക്രമിയെ തിരിച്ചറിഞ്ഞെന്നും ഭീകരാക്രമണം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഫ്രഞ്ച് പൊലീസ്

ക്രിസ്മസ് മാർക്കറ്റിലേക്ക് ഓടിക്കയറി അക്രമി തുരുതുരാ വെടിയുതിർത്തു; ഫ്രാൻസിലെ സ്ട്രാസ്‌ബോഗിൽ രണ്ടുപേർ കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്കേറ്റു; ആറുപേരുടെ നില ഗുരുതരം: അക്രമിയെ തിരിച്ചറിഞ്ഞെന്നും ഭീകരാക്രമണം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും ഫ്രഞ്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

സ്ട്രാസ്‌ബോഗ്: ഫ്രാൻസിലെ സ്ട്രാസ്‌ബോഗ് ക്രി്‌സ്മസ് മാർക്കറ്റിൽ നടന്ന വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. തോക്കുമായി ചന്തയിലെത്തിയ അക്രമി രാത്രി ഏഴുമണിയോടെ ഇടതടവില്ലാതെ വെടിവക്കുകയായിരുന്നു. പൊലീസിന്റെ ശക്തമായ തിരിച്ചടിയിൽ തോക്കുധാരിക്ക് പരിക്കേറ്റെങ്കിലും ഇയാൾ തട്ടിയെടുത്ത ഒരു ടാക്‌സിയിൽ കയറി രക്ഷപ്പെട്ടു.

ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് വെടിവെപ്പിന് പിന്നിലെന്നും, ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സ്ര്ടാസ്‌ബോഗ് നിവാസിയായ ഷെറിഫ് സി എന്ന 29 കാരനാണ് വെടിവപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോമാറ്റിക് ഹാൻഡ് ഗൺ ഉപയോഗിച്ചാണ ഇയാൾ വെടിവച്ചത്. പരിക്കേറ്റ് 12 പേരിൽ ആറുപേരുടെ നില ഗുരുതരമാണ്. ഇതുകൊണ്ട് തന്നെ മരണസംഖ്യ ഉയർന്നേക്കാം. സ്ര്ടാസ്‌ബോർദ് സെൻട്രൽ സ്വ്ക്യറിലെ ക്ലെബറിലാണ് സംഭവം.

മാർക്കറ്റിൽ നടന്ന ആക്രമണത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. സിസി ടിവി ദൃശ്യങ്ങളും ഡിഎൻഎ ടെസ്റ്റുകൾക്കും ശേഷമാണ് കൊലയാളിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ മാർച്ചിൽ ദക്ഷിണ ഫ്രാൻസിൽ സൂപ്പർമാർക്കറ്റിൽ കടന്നുകയറി ആളുകളെ ബന്ദികളാക്കിയ അക്രമി മൂന്നുപേരെ വെടിവച്ചുകൊന്നിരുന്നു. ഇയാളെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു. 130 പേർ കൊല്ലപ്പെട്ട 2015 നവംബറിലെ പാരീസ് അക്രമി സലാഹ് അബ്ദുസലാമിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ അക്രമം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP