Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണം; മോദിയോട് സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധി, പഷ്തോ വിഭാഗക്കാർ; മോദിയും ട്രംപും ഒന്നിക്കുന്ന എൻ.ആർ.ജി സ്റ്റേഡിയത്തിൽ തമ്പടിച്ച് നൂറോളം പേർ; തങ്ങൾക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളെന്ന് പ്രതിഷേധക്കാർ

പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണം; മോദിയോട് സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധി, പഷ്തോ വിഭാഗക്കാർ; മോദിയും ട്രംപും ഒന്നിക്കുന്ന എൻ.ആർ.ജി സ്റ്റേഡിയത്തിൽ തമ്പടിച്ച് നൂറോളം പേർ; തങ്ങൾക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളെന്ന് പ്രതിഷേധക്കാർ

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൺ; പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധ്, പഷ്തോ മേഖലയിൽ നിന്നുള്ളവർ. പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്താൻ, സിന്ധ് പ്രവിശ്യകളിൽ ഉള്ളവർ. അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് പ്രവിശ്യയായ ഖൈബർ പക്തൂൺഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്തൂൺ വിഭാഗക്കാർ. പാക് ഭരണകൂടത്തിൽ നിന്നും സൈന്യത്തിൽ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നവരാണ് ഇവർ.

ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടിക്കായി മോദിയും ട്രംപും ഒന്നിക്കുന്ന എൻ.ആർ.ജി സ്റ്റേഡിയത്തിൽ എത്തി ഈ മേഖലയിൽ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാർ ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്. ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യത്തിന് പിന്തുണയുമായി ഇരു നേതാക്കളെയും കാണാനെത്തുന്നതിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഹൗഡി മോദി പരിപാടി നടക്കുന്ന ഹൂസ്റ്റണിൽ ഇവർ എത്തിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തങ്ങൾക്കെതിരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവർ പറയുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നൽകിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്ക് ഇന്ത്യയുടെയും അമേരിക്കയുടെയും ഭാഗത്തുനിന്ന് സഹായമുണ്ടാകണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണൽ മൂവ്മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു.ബലൂചികൾക്കൊപ്പം നൂറോളം വരുന്ന സിന്ധികളും പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് സമാന ആവശ്യം ഉന്നയിച്ച് ഒത്തുചേരും. തങ്ങൾ ഉയർത്തുന്ന പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് മോദിയുടെയും ട്രംപിന്റെയും ശ്രദ്ധ പിടിച്ചുപറ്റാണ് ഇവരുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP