Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആത്മീയതയുടെ സംഗീത രാജ്ഞി' ഇനി ഓർമ്മ; ഗായിക അരീത്ത ഫ്രാങ്ക്‌ളിന് കണ്ണീരോടെ ആദരാഞ്ജലികളർപ്പിച്ച് ലോകം; പാൻക്രിയാസിനെ ബാധിച്ച അർബുദത്തിന് നാളുകളായി ചികിത്സയിൽ; സംഗീത ലോകത്ത് നിന്നും വിരമിച്ചത് കഴിഞ്ഞ നവംബറിൽ

'ആത്മീയതയുടെ സംഗീത രാജ്ഞി' ഇനി ഓർമ്മ; ഗായിക അരീത്ത ഫ്രാങ്ക്‌ളിന് കണ്ണീരോടെ ആദരാഞ്ജലികളർപ്പിച്ച് ലോകം;  പാൻക്രിയാസിനെ ബാധിച്ച അർബുദത്തിന് നാളുകളായി ചികിത്സയിൽ; സംഗീത ലോകത്ത് നിന്നും വിരമിച്ചത് കഴിഞ്ഞ നവംബറിൽ

മറുനാടൻ ഡെസ്‌ക്‌

യുഎസ്എ: ആത്മീയതയുടെ സംഗീത വിസ്മയമെന്തെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിഖ്യാത ഗായിക അരീത്ത ഫ്രാങ്കളിൻ(76) ഇനി ഓർമ്മ. വ്യാഴാഴ്‌ച്ച രാവിലെ 9.50 ഓടെയായിരുന്നു അരീത്തയുടെ അന്ത്യം. മാസങ്ങളായി പാൻക്രിയാസിനെ ബാധിച്ച ക്യാൻസറിന് ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് കഴിഞ്ഞ നവംബറിൽ അരീത്ത സംഗീത ലോകത്ത് നിന്നും വിട പറഞ്ഞിരുന്നു. റോക്ക് ആൻഡ് റോൾ സംഗീതത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച ആദ്യ വനിത കൂടിയായിരുന്നു അരീത്ത. 50 വർഷം നീണ്ട സംഗീത ജീവിതത്തിൽ നൂറുകണക്കിന് ഗാനങ്ങളാണ് അരീത്ത ലോകത്തിന് സമർപ്പിച്ചത്. 18 ഗ്രാമി അവാർഡുകൾ ഈ പ്രതിഭയെ തേടിയെത്തി. 14ാം വയസിൽ സുവിശേഷ ഗാനങ്ങൾ റൊക്കോർഡ് ചെയ്താണ് അരീത്ത തന്റെ കരിയർ ആരംഭിക്കുന്നത്.

1942ൽ മെംഫിസിൽ സി.എൽ ഫ്രാങ്ക്‌ളിൻ എന്ന സുവിശേഷ ഗായകന്റെ മകളായി ജനിച്ചു.ചെറുപ്പം മുതൽ സംഗീതം തനിയെ പഠിക്കണമെന്ന ആഗ്രഹമായിരുന്ന അരീത്തയ്ക്ക്. 1960ൽ കൊളംബിയ റെക്കോർഡ്‌സിന് വേണ്ടി പാടിയത് അരീത്തയുടെ കരിയറിലെ വഴിത്തിരിവായ ഒന്നാണ്. 1967-68 കാലയളവിൽ അടുപ്പിച്ച് ടോപ് 10 ഹിറ്റ് ഗാന ശേഖരം ഇറക്കാൻ അരീത്തയ്ക്ക് സാധിച്ചു. ഇത് അന്നത്തെ സംഗീത ചരിത്രത്തിലെ റെക്കോർഡായിരുന്നു അത്. രണ്ട് തവണ വിവാഹിതയായ അരീത്തയ്ക്ക് നാലു മക്കളാണുള്ളത്. സംഗീതത്തിലെ പ്രാഗത്ഭ്യത്തിന് പുറമേ സംസാരിക്കുമ്പോഴുള്ള നർമ്മ ബോധവും അരീത്തയെ ലോകത്തിന് പ്രിയങ്കരിയാക്കി. 2005ൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിൽ നിന്നും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അവാർഡും അരീത്ത കരസ്ഥമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP