Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോക്കി നിൽക്കവെ ബീച്ചിൽ പടുകൂറ്റൻ ഗർത്തം രൂപപ്പെട്ടു; പാർക്ക് ചെയ്തിരിക്കുന്ന കാറുകളും കാരവാനുകളും കടൽ വിഴുങ്ങി; ഒരു ദ്വീപ് തന്നെ മുങ്ങി താഴ്ന്നു

നോക്കി നിൽക്കവെ ബീച്ചിൽ പടുകൂറ്റൻ ഗർത്തം രൂപപ്പെട്ടു; പാർക്ക് ചെയ്തിരിക്കുന്ന കാറുകളും കാരവാനുകളും കടൽ വിഴുങ്ങി; ഒരു ദ്വീപ് തന്നെ മുങ്ങി താഴ്ന്നു

ഭൂമിയെക്കുറിച്ച് എല്ലാം താൻ മനസിലാക്കിയെന്നാണ് മനുഷ്യൻ ഊറ്റം കൊള്ളാറുള്ളത്. എന്നാൽ ഭൂമിയിലെ അന്തർഭാഗത്ത് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് ഇന്നും നമുക്ക് പൂർണമായും മനസിലാക്കാൻ സാധിച്ചിട്ടില്ല. അതാണ് നിനച്ചിരിക്കാതെ ഭൂകമ്പങ്ങൾ പോലുള്ള അത്യാഹിതങ്ങളുണ്ടാകുമ്പോൾ മനുഷ്യൻ വാ പൊളിച്ച് മേലോട്ട് നോക്കിയിരിക്കുന്നത്. ക്യൂൻസ് ലാൻഡിലെ റെയിൻബോ ബീച്ചിലും ശനിയാഴ്ച ഇത്തരത്തിലുള്ള ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. നോക്കി നിൽക്കവെ ബീച്ചിൽ പടുകൂറ്റൻ ഗർത്തം രൂപപ്പെടുകയായിരുന്നു. പാർക്ക് ചെയ്തിരിക്കുന്ന കാറുകളും കാരവാനുകളും കടൽ വിഴുങ്ങുകയും ചെയ്തു. തുടർന്ന് ഒരു ദ്വീപ് തന്നെ മുങ്ങിത്താഴുകയായിരുന്നു. ഇൻകിപ് പോയിന്റിൽ രാവിലെ 11 മണിയോടെ കൂറ്റൻ ഗർത്തം രൂപപ്പെടാൻ തുടങ്ങിയതോടെ സ്‌കൂൾ കുട്ടികളടക്കമുള്ള 140 പേരെ മുൻകരുതലായി അവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഗർത്തം രൂപപ്പെടുന്നതിന് സാക്ഷിയായ പലരും അവിടെ നിന്ന് പേടിച്ചോടുകയും ചെയ്തിരുന്നു.

എംവി ബീഗിൾ കാംപ്ഗ്രൗണ്ടിൽ രൂപപ്പെട്ട ഗർത്തം അതിവേഗം വികസിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്.തുടർന്ന് അത് സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകൾ, കാരവാനുകൾ, ലക്ഷ്വറി കാംപിങ് ട്രെയിലർ, ടെന്റുകൾ തുടങ്ങിയവയെ വിഴുങ്ങുകയായിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. തന്റെ 150,000 ഡോളർ വിലയുള്ള ഹോളിഡേ ഹോം, കാർ എന്നിവ പെട്ടെന്നാണ് കാണാതായതെന്നാണ് ഒരു കാംപർ പറയുന്നത്.ടെന്റിൽ കിടന്നുറങ്ങുകയായിരുന്നു ഡാരൻ ചിൽട്ടൻ വെള്ളം കുതിച്ച് കയറുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം രക്ഷപ്പെട്ടത്.ഇടിമുഴക്കത്തിന്റെ ശബ്ദത്തിലാണ് ഗർത്തം രൂപപ്പെട്ടതെന്നാണ് മറ്റൊരു വിനോദസഞ്ചാരിയായ കാസെ ഹൂഗ്‌സ് എബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവിടെയുണ്ടായ ഭീകരമായ അവസ്ഥയെപ്പറ്റി കാംപറായ മെലാനി വതർസ്പൂൺ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തുന്നുണ്ട്. എല്ലാം ഗർത്തം വിഴുങ്ങുകയും തങ്ങൾ അപകടത്തിലാവുമോയെന്ന് ആശങ്കപ്പെടുകയും ചെയ്തുവെന്നാണ് മെലാനി പറയുന്നത്. ഒരു സ്ത്രീ കാംപസൈറ്റിനടുത്ത് നിന്ന് ഉച്ചത്തിൽ കരയുകയും മറ്റുള്ളവരോട് ഉടൻ അവിടം വിട്ട് പോകാൻ ആവശ്യപ്പെടുന്നതുംകാണാമായിരുന്നു. താനും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് വിനോദസഞ്ചാരിയായ ജാനെറ്റ് മൈക്കൽ ടേണർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഗർത്തങ്ങൾ ഈ മേഖലയിൽ പതിവായുണ്ടാകാറുണ്ടെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്.ക്യൂൻസ്ലാന്റിൽ അടുത്തിടെയുണ്ടായ ഭൂകമ്പമാണിതിന് കാരണമെന്നുമവർ പറയുന്നു. ഇവിടെ കാലങ്ങൾക്ക് മുമ്പ് തന്നെ ഇത്തരം ഗർത്തങ്ങൾ രൂപപ്പെടുന്നത് പതിവാണെന്നാണ് ജിയോടെക്‌നിക്കൽ എൻജിനീയറായ അലിസൻ ഗോൾസ്‌ബൈ എബിസിയോട് പറഞ്ഞിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP