Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേൽ വിമർശകനായ ബ്രിട്ടീഷ് സഹമന്ത്രിയെ താഴെ ഇറക്കാൻ ഇസ്രയേൽ എംബസി നടത്തിയ ചരടുവലികൾ പുറത്ത്; ലോകം എമ്പാടുമുള്ള രാജ്യങ്ങളെ പണം കൊടുത്തും പ്രലോഭിപ്പിച്ചും സയണിസ്റ്റ് രാജ്യം ചൊൽപ്പടിയിൽ നിർത്തുന്നത് എങ്ങനെ എന്നതിനുള്ള ഉദാഹരണവുമായി രഹസ്യ വീഡിയോ

ഇസ്രയേൽ വിമർശകനായ ബ്രിട്ടീഷ് സഹമന്ത്രിയെ താഴെ ഇറക്കാൻ ഇസ്രയേൽ എംബസി നടത്തിയ ചരടുവലികൾ പുറത്ത്; ലോകം എമ്പാടുമുള്ള രാജ്യങ്ങളെ പണം കൊടുത്തും പ്രലോഭിപ്പിച്ചും സയണിസ്റ്റ് രാജ്യം ചൊൽപ്പടിയിൽ നിർത്തുന്നത് എങ്ങനെ എന്നതിനുള്ള ഉദാഹരണവുമായി രഹസ്യ വീഡിയോ

ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പണം കൊടുത്തും പ്രലോഭിപ്പിച്ചും ഇസ്രയേൽ ചൊൽപ്പടിയിൽ നിർത്തുന്നത് എങ്ങനെ എന്നതിനുള്ള ഉദാഹരണമായുള്ള രഹസ്യ വീഡിയോ ബ്രിട്ടനിൽ നിന്നും പുറത്ത് വന്നു. ഇസ്രയേൽ വിമർശകനായ ബ്രിട്ടീഷ് സഹമന്ത്രി സർ അലൻ ഡൻകനെ പുറത്താക്കാനുള്ള ഗൂഢാലോചനയാണ് ബ്രിട്ടനിലെ ഇസ്രയേൽ എംബസി നടത്തിയിരിക്കുന്നത്. ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ വച്ച് നടന്ന ഈ ഗൂഢാലോചനയുടെ വീഡിയോ ഡെയിലി മെയിലാണ് പുറത്ത് വിട്ടിരിക്കുന്നത്. അലനെ താഴെയിറക്കുക എന്ന ലക്ഷ്യം വച്ച് ഒരു മുതിർന്ന നയതന്ത്രജ്ഞൻ നടത്തുന്ന ഭീഷണി ഈ ഫൂട്ടേജിലൂടെ വെളിപ്പെടുന്നുണ്ട്. മറ്റൊരു കോൺസർവേറ്റീവ് മിനിസ്റ്ററായ റോബർട്ട് ഹാൽഫന്റെ എയ്ഡ് ഈ ഗൂഢാലോചനയിൽ സഹായത്തിനെത്തിയതും ഈ വീഡിയോ വെളിപ്പെടുത്തുന്നു. ഏതായാലും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസന്റെ ഫോറിൻ ഓഫീസ് ഡെപ്യൂട്ടിക്കെതിരെയുള്ള വ്യക്തമായ നീക്കമാണ് ഇത്തരത്തിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇസ്രയേൽ ഗവൺമെന്റ് തങ്ങളുടെ യുകെയിലെ എംബസിയിലൂടെ പണവും സ്വാധീനവുമുപയോഗിച്ച് കോൺസർവേറ്റീവ്, ലേബർ പാർട്ടികളിലേക്ക് എത്തരത്തിലാണ് നുഴഞ്ഞ് കയറി അവരുടെ നയങ്ങളെ സ്വാധീനിക്കുന്നതെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മറ്റൊരു ഫൂട്ടേജിൽ ഇസ്രാലേയി നയതന്ത്രജ്ഞനും ഇന്റലിജൻസ് വിദഗ്ധനുമായ ഷായ് മാസോട്ട് മുതിർന്ന ലേബർ എംപി ജോൻ റ്യാന് ഒരു മില്യൺ പൗണ്ട് വാഗ്ദാനം ചെയ്യുന്നതായി കാണാം. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ലേബർ എംപിമാർക്ക് ഇസ്രയേൽ സന്ദർശിക്കുന്നതിനാണീ തുകയെന്നും വ്യക്തമായിട്ടുണ്ട്. ഇതിൽ മാസോട്ട് ലേബർ നേതാവ് ജെറമി കോർബിനെയും ്ദ്ദഹേത്തിന്റെ അനുയായികളെയും പരിഹസിക്കുന്നുമുണ്ട്. തങ്ങളുടെ പ്രവർത്തികളെ ഇസ്രയേൽ ഗവൺമെന്റ് പിന്തുണയ്ക്കുന്നതിനെ കുറിച്ച് ഇസ്രയേൽ അനുകൂല ലേബർ ആക്ടിവിസ്റ്റുകൾ ചർച്ച ചെയ്യുന്നതും ഫൂട്ടേജിൽ കാണാം.

മാസോട്ടിന്റെ അസ്വീകാര്യമായ നീക്കൾക്ക് ക്ഷമ ചോദിച്ച് ഇസ്രയേലി അംബാസിഡർ മാർക്ക് റെഗേവ് കഴിഞ്ഞ രാത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ ഇസ്രയേലി അംബാസിഡർ പശ്ചാത്തപിച്ചിട്ടുണ്ടെന്നും അതിനാൽ മാസോട്ട് നടത്തിയ പരാമർശങ്ങൾ ഇസ്രയേലി എംബസിയെയോ ഗവൺമെൻിനെയോ പ്രതിനിധീകരിക്കുന്നതല്ലെന്ന് വ്യക്തമായതായും ബോറിസ് ജോൺസന്റെ വക്താവ് പ്രതികരിച്ചിട്ടുണ്ട്. ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ പാർട്ടി സ്വീകരിക്കേണ്ടുന്ന നയത്തെ ചൊല്ലി ടോറിപാർട്ടിയിലെ നേതാക്കന്മാർ തമ്മിൽ നടക്കുന്ന ഗ്രൂപ്പ് വഴക്ക് വെളിപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ എംബസി ടോറി സഹമന്ത്രിയെ താഴെയിറക്കാനുള്ള നീക്കം നടത്തിയ വാർത്തയും പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. അലനെ താഴെയിറക്കാനുള്ള ഗൂഢാലോചനയെ അപലപിച്ച് മുതിർന്ന ടോറി എംപിമാർ രംഗത്തെത്തിയിട്ടുണ്ട്.

ഖത്തർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ജസീറ ടിവി കമ്പനിയുടെ ഇൻവെസ്റ്റിഗേറ്റീവ് യൂണിറ്റാണ് ഈ ഗൂഢാലോചനയുടെ ഫൂട്ടേജ് തന്ത്രപരമായി പകർത്തിയിരിക്കുന്നത്. എന്നാൽ യുകെയിലെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പുറത്ത് നിന്നുള്ള ആരെങ്കിലും സ്വാധീനിച്ചുവെന്നത് ശുദ്ധ അസംബന്ധമാണെന്നാണ് കോൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്രയേൽ (സിഎഫ്ഐ) സീനിയർ ഡയറക്ടറായ ലോർഡ് സ്റ്റുവർട്ട് പോളാക്ക് പ്രതികരിച്ചിരിക്കുന്നത്.ഇസ്രയേൽ ഗ്രൂപ്പിന്റെ സുഹൃത്തുക്കൾ മിഡിൽ ഈസ്റ്റിലെ സങ്കീർണമായ പ്രശ്നങ്ങളെക്കുറിച്ച് തങ്ങളെ അംഗങ്ങളെ ബോധവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ലണ്ടനിലെ ഇസ്രയേൽ എംബസി പ്രഫഷണൽ രീതിയിൽ ഇസ്രയേലിനെ പ്രതിനിധീകരിക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ അധിനിവേശത്തിനെതിരായി ബ്രിട്ടൻ അടുത്തിടെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വോട്ട് രേഖപ്പെടുത്തിയിരുന്നുവെന്നും അതിനാൽ ഇസ്രയേൽ അനുകൂല ലോബിയാണ് തെരേസ സർക്കാരിന്റെ വിദേശനയത്തെ തീരുമാനിക്കുന്നതെന്ന വിമർശനം അടിസ്ഥാന രഹിതമാണെന്നുമാണ് ചിലർ നയതന്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP