Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബീച്ചിൽ കൊന്നത് 12 പേരെ; മരുഭൂമിയിൽ 16 പേരേയും; ഐസിസ് ഭീകരതയിൽ പിടഞ്ഞു മരിച്ചത് മതപരിവർത്തനത്തിന് വിസമ്മതിച്ച എത്യോപ്യൻ ക്രിസ്ത്യാനികൾ

ബീച്ചിൽ കൊന്നത് 12 പേരെ; മരുഭൂമിയിൽ 16 പേരേയും; ഐസിസ് ഭീകരതയിൽ പിടഞ്ഞു മരിച്ചത് മതപരിവർത്തനത്തിന് വിസമ്മതിച്ച എത്യോപ്യൻ ക്രിസ്ത്യാനികൾ

ട്രിപ്പോളി: 21 ഈജിപ്ത്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെ ലിബിയൻ ബീച്ചിൽ കൊണ്ടിരുത്തി തലയറുത്തുകൊന്ന ഭീകര വീഡിയോ പുറത്തുവിട്ടു രണ്ടു മാസങ്ങൾക്കു ശേഷം മനസാക്ഷി മരവിക്കുന്ന ദൃശ്യങ്ങളുമായി വീണ്ടും ഐസിസ് വീഡിയോ. രക്തം മരവിക്കുന്ന തരത്തിൽ കൊടുംക്രൂരത നടത്തി അതിന്റെ വീഡിയോ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ സമർപ്പിക്കുന്ന ഐസീസ് ഭീകരതയിൽ ഇത്തവണ പൊലിഞ്ഞത് 28 എത്യോപ്യൻ ക്രിസ്ത്യാനികളാണ്. 

29 മിനിട്ടുള്ള വീഡിയോയിൽ 16 പേരെ ബീച്ചിൽ കൊണ്ടുപോയി കഴുത്തറത്തു കൊല്ലുന്നതും 12 തടവുകാരെ മരുഭൂമിയിൽ വെടിവച്ചിടുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ശത്രുവായ എത്യോപ്യൻ സഭയിലെ കുരിശിന്റെ പിൻഗാമികൾ എന്ന് പിന്നിൽ എഴുതിക്കാണിക്കുന്ന വീഡിയോയിൽ 16 പേരെ മരുഭൂമിയിലേക്ക് കൊണ്ടുപോയി നിരത്തി നിർത്തി വെടിവച്ചുകൊല്ലുകയാണ്. കണ്ണുകൾ കെട്ടി ബീച്ചിലൂടെ നടത്തിച്ചുകൊണ്ടു പോയ 12 പേരുടെ കഴുത്തറത്തുമാണ് ഭീകരർ കൊന്നത്. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് മുഖംമറച്ച് തോക്കേന്തിയ ഭീകരർ കൊലയ്ക്കു മുമ്പ് ഭീഷണി മുഴക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ലിബിയൻ കടൽതീരത്ത് കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത അതേ രീതിയിൽ തന്നെയാണ് ലിബിയയിൽ നിന്നു പിടികൂടിയ എത്യോപ്യൻ ക്രിസ്ത്യാനികളേയും ഭീകരർ കൊലചെയ്തിരിക്കുന്നത്. നിരനിരയായി കടൽത്തീരത്തേക്ക് കൊണ്ടുവന്ന ഇവരെ പിന്നീട് കടൽത്തീരത്ത് മുട്ടുകുത്തി നിർത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. ഇസ്ലാം മതത്തിലേക്ക് പരിവർത്തനത്തിന് വിസമ്മതിച്ച ക്രിസ്ത്യാനികളാണ് ഐസീസ് ഭീകരുടെ തോക്കിനു മുന്നിലും കത്തിമുനയിലും പിടഞ്ഞുമരിച്ചത്. കോപ്റ്റിക് ക്രിസ്ത്യാനികളെ കൊന്നതിലെ ഭീകരത ലോകം മറക്കുന്നതിന് മുമ്പ് വീണ്ടും  ഇത്തരത്തിൽ ക്രൂരദൃശ്യങ്ങളുമായി പുറത്തുവന്നത് തങ്ങളുടെ സാന്നിധ്യം ഇവിടങ്ങളിൽ ശക്തമായി തുടരുന്നുവെന്ന് വ്യക്തമാക്കാൻ കൂടിയാണ്.

ഗ്വണ്ടനാമോ സ്‌റ്റൈലിൽ ഓറഞ്ച് ജംബ് സ്യൂട്ട് ധരിപ്പിച്ചാണ് ഇത്തവണ എത്യോപ്യൻ ക്രിസ്ത്യാനികളെ ബീച്ചിൽ കൊലയ്ക്ക് എത്തിച്ചത്. മുഖം മുടി ധരിച്ച് പട്ടാളക്കാരുടെ വേഷം ധരിച്ച ഭീകരർ ഇവരുടെയെല്ലാം കഴുത്തിൽ കുത്തിപ്പിടിച്ച് ബലമായി നടത്തിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. അതേസമയം മരുഭൂമിയിൽ എത്തിച്ച എത്യോപ്യൻ ക്രിസ്ത്യാനികളെ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിയിച്ചിരിക്കുന്നത്. നിരത്തി മുട്ടിൽ നിർത്തി പിന്നിൽ തോക്കു ചൂണ്ടി നിൽക്കുന്ന ഭീകരരേയും കാണാം.

തങ്ങളുടെ പൗരന്മാരാണ് കൊലചെയ്യപ്പെട്ടിരിക്കുന്നതെന്ന് എത്യോപ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വീഡിയോയിലെ ക്രൂരദൃശ്യങ്ങളെ രാജ്യം അപലപിച്ചിട്ടുണ്ട്. ഐസിസുമായി ബന്ധപ്പെട്ട വെബ് സൈറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിവിടങ്ങളിലാണ് വീഡിയോ ദൃശ്യങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാത്ത എല്ലാ ക്രിസ്ത്യാനികളുടേയും അവസ്ഥ ഇതു തന്നെയായിരിക്കുമെന്ന ഭീഷണിയും വീഡിയോയിൽ ഭീകരർ മുഴക്കുന്നുണ്ട്.

ഇറ്റാലിയൻ തീരത്തിന് ഏതാനും മൈലുകൾ അകലെയുള്ള ലിബിയയിൽ ഭീകരർ ആക്രമണം അഴിച്ചുവിടുന്നത് യൂറോപ്പിലേക്കുള്ള കടന്നുകയറ്റത്തിന്റെ മുന്നോടിയായാണ് കാണുന്നതെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP