Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കൊടുംഭീകരൻ മഞ്ഞുവീഴ്ച അമേരിക്കയിലേക്ക്; ഇല്ലിനോയിയിൽ മൈനസ് 55-ഉം മിനസോട്ടയിൽ മൈനസ് 30-ഉം വരെ താപനില താഴ്ന്നു; പലയിടങ്ങളിലും 14 ഇഞ്ചുവരെ ഉയരത്തിൽ മഞ്ഞു കുമിയുന്നു; കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഭീതിദമായ നാളുകളിലൂടെ

മിനിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടിച്ച് കൊല്ലുന്ന കൊടുംഭീകരൻ മഞ്ഞുവീഴ്ച അമേരിക്കയിലേക്ക്; ഇല്ലിനോയിയിൽ മൈനസ് 55-ഉം മിനസോട്ടയിൽ മൈനസ് 30-ഉം വരെ താപനില താഴ്ന്നു; പലയിടങ്ങളിലും 14 ഇഞ്ചുവരെ ഉയരത്തിൽ മഞ്ഞു കുമിയുന്നു; കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ഭീതിദമായ നാളുകളിലൂടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ജനങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ജീവനുതന്നെ ഭീഷണിയുയർത്തുന്ന അതിശൈത്യത്തിലൂടെയാണ് അമേരിക്ക കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അമേരിക്കയുടെ മിഡ്‌വെസ്റ്റിലും നോർത്ത് ഈസ്റ്റിലുമാണ് കൊടുംശൈത്യം നാശംവിതയ്ക്കാൻ പോകുന്നത്. മഞ്ഞിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ ശ്വാസംമുട്ടിച്ച് കൊല്ലുന്ന തരത്തിലുള്ള അതിശൈത്യമാണ് അമേരിക്കയിൽ.

ചരിത്രത്തിലെ ഏറ്റവും മാരകമായ ശൈത്യകാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് ൻകുന്നു. ഇന്നുമുതൽ താപനിലയിൽ വലിയതോതിലുള്ള കുറവ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ജീവൻ അപകടത്തിലാക്കുന്നത് എന്ന തരത്തിലുള്ള മുന്നറിയിപ്പാണ് നാഷണൽ വെതർ സർവീസ് നൽകിയിട്ടുള്ളത്.

ബുധനാഴ്ചയാണ് ഏറ്റവും കടുത്ത തണുപ്പിന് സാധ്യത കൽപിച്ചിട്ടുള്ളത്. നോർത്തേൺ ഇല്ലിനോയിയിൽ മൈനസ് 55 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാനിടയുണ്ടെന്നാണ് കണക്കാക്കുന്നത്. മിനസോട്ടയിൽ അത് മൈനസ് 30 ഡിഗ്രിവരെയാകാനും സാധ്യതയുണ്ട്. വലിയതോതിലുള്ള ശീതക്കാറ്റ് കൂടി വീശുന്നതോടെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് പോലെയാകും ഇതനുഭവപ്പെടുകയെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

വളരെ അപകടം പിടിച്ച കാലാവസ്ഥായാണിതെന്ന് വെതർ പ്രെഡിക്ഷൻ സെന്ററിലെ ബ്രയൻ ഹേളി മുന്നറിയിപ്പ് നൽകി. ഫ്രോസ്റ്റ്‌ബൈറ്റും ഹൈപ്പോതെർമിയയും പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്. മിനിറ്റുകൾക്കുള്ളിലോ ചിലപ്പോൾ സെക്കൻഡുകൾക്കുള്ളിലോ മരണം പോലും സംഭവിക്കാൻ തക്ക മാരകമായ കാലാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ തണുപ്പ് റെക്കോഡ് തകർക്കുമെന്നാണ് കണക്കാക്കുന്നത്. മിൽവോക്കീയിൽ പ്രതീക്ഷിക്കുന്ന മൈനസ് 28 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാനിടയുണ്ട്. ശീതക്കാറ്റ് കൂടിയാകുമ്പോൾ അത് മൈനസ് 50 ഡിഗ്രി സെൽഷ്യസിന്റെ ഫലം ചെയ്യും. 1996-ൽ ഉണ്ടായ മൈനസ് 26 ഡിഗ്രി സെൽഷ്യസാണ് ഇതുവരെയുള്ള റെക്കോഡ്.

ഉത്തരധ്രുവത്തിനുചുറ്റും കറങ്ങുന്ന ശീതക്കാറ്റാണ് പോളാർ വോർട്ടെക്‌സ് എന്ന പ്രതിഭാസത്തിന് കാരണം. മതിയായ സുരക്ഷാകവചങ്ങളില്ലാതെ പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രായംചെന്നവരും രോഗബാധിതരും കഴിയുന്നത്ര യാത്ര ഒഴിവാക്കണമെന്നും ഇത്തരക്കാരെ പ്രത്യേകം ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നുമാണ് മറ്റു മുന്നറിയിപ്പുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP