Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടു വർഷത്തിനിടെ ഈ മിടുക്കൻ പൊലീസ് നായ പിടികൂടിയത് 68 കോടിയുടെ മയക്കു മരുന്ന്; സോംബ്രെയെന്ന കൊളംബിയൻ പൊലീസ് നായയ്ക്ക് കള്ളക്കടത്തുകാർ ഇട്ട വില 50 ലക്ഷം; പിടികൂടിയത് 245ൽ അധികം ക്രിമിനലുകളെ; ആറ് വയസുള്ള സോംബ്ര കണ്ടെത്തിയതിന്റെ കൂട്ടത്തിൽ 5.3 ടൺ കൊക്കേയ്‌നും ; ട്വീറ്റമായി കൊളംബിയൻ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊളംബിയ: മയക്കു മരുന്നിന് പേരു കേട്ട നാട്ടിൽ അതിനെ പിടികൂടുന്ന കാര്യത്തിൽ ഖ്യാതി നേടുകയാണ് സോംബ്രയെന്ന മിടുമിടുക്കൻ നായ. മയക്കുമരുന്ന് കള്ളക്കടത്തിൽ ഏറെ കുറ്റകൃത്യങ്ങൾ നടക്കുന്ന നാടാണ് കൊളംബിയ. നാളുകളായി തുടരുന്ന മയക്കുമരുന്ന് കള്ളക്കടത്തിന് പിന്നാലെ ജാഗ്രതയൊടെ പൊരുതുന്ന മിടുക്കനാണ് കൊളംബിയൻ പൊലീസ് സേനയുടെ ഭാഗമായ സോബ്രയെന്ന നായ. 68 കോടി രൂപയിലധികം വിലയുള്ള മയക്കുമരുന്നാണ് സോംബ്ര പിടിച്ചെടുത്തിട്ടുള്ളത്.

ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സോംബ്ര കൊളംബിയ പൊലീസിൽ 2 വർഷമായി പ്രവർത്തിക്കുന്നുണ്ട്. ഈ നായയുടെ സഹായത്തോടെ 245 ക്രിമിനലുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വലിയ വിമാനത്താവളങ്ങളിലാണ് സോംബ്രയുടെ ഡ്യുട്ടി. 2016 മാർച്ചിൽ സോംബ്ര 2958 കിലോഗ്രാം കൊക്കേയ്ൻ പഴത്തിന്റെ ബോക്സിൽ നിന്ന് കണ്ടെടുത്തിരുന്നു.

ബൽജിയത്തിലേക്ക് അയച്ച ബോക്സായിരുന്നു അത്. 2017 മെയ് മാസം ഏകദേശം 1. 1 ടൺ കൊക്കേയ്ൻ പിടിച്ചെടുത്തു. എന്നാൽ സോംബ്ര ജൂണിൽ 5.3 ടൺ കൊക്കൈയ്ൻ പിടികൂടിയിരുന്നു. സോംബ്രയ്ക്ക് ഏകദേശം ആറ് വയസ്സുണ്ട്. സോംബ്രയെ പറ്റി അടുത്തിടെ കൊളംബിയൻ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP