Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിൽ പോകാൻ നിർബന്ധിച്ചപ്പോൾ അമ്മയെ തലയ്ക്കടിച്ച് കൊന്നു ! പുറത്തറിയാതിരിക്കാൻ ശരീരം വെട്ടി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു ! ആറ് മാസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്യലിൽ ക്രൂര വധത്തെക്കുറിച്ച് ഏറ്റുപറച്ചിൽ; യുവാവിന് 30 വർഷം കഠിന തടവിന് വിധിച്ച് കോടതി

സ്‌കൂളിൽ പോകാൻ നിർബന്ധിച്ചപ്പോൾ അമ്മയെ തലയ്ക്കടിച്ച് കൊന്നു ! പുറത്തറിയാതിരിക്കാൻ ശരീരം വെട്ടി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു ! ആറ് മാസം കഴിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്യലിൽ ക്രൂര വധത്തെക്കുറിച്ച് ഏറ്റുപറച്ചിൽ; യുവാവിന് 30 വർഷം കഠിന തടവിന് വിധിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

ഹോനോലുലു: സ്‌കൂളിൽ പോകാൻ നിർബന്ധിച്ച അമ്മയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഫ്രിഡ്ജിൽ സൂക്ഷിച്ച മകന് 30 വർഷം തടവു ശിക്ഷ വിധിച്ച് കോടതി. ഹവായിലെ ഹോനോലുലു എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കേസിൽ യു വേ ഗോങ് (28)എന്ന യുവാവ പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അമ്മ തന്നോട് എപ്പോഴും സ്‌കൂളിൽ പോകണമെന്ന് പറയുമായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് താൻ അമ്മയെ അക്രമിച്ചതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ഹവായിലെ ഹോനോലുലു എന്ന സ്ഥലത്താണ് സംഭവം. അപ്പാർട്ട്മെന്റിൽ വെച്ച് സ്‌കൂളിൽ പോകാൻ മടിക്കാണിച്ച യുവേയെ അമ്മ ലിയു യുങ് ഗോങ്ങ് നിർബന്ധിച്ചു. ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും പ്രകോപിതനായ യുവേ അമ്മയെ തലയ്ക്കടിച്ച് കൊന്നശേഷം കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ആറ് മാസത്തിനിപ്പുറം 2017ൽ യുവേ ആത്മഹത്യാശ്രമം നടത്തി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അമ്മയെ കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച വിവരം യുവേ പൊലീസിനോട് വെളിപ്പെടുത്തിയത്.

തുടർന്ന് പൊലീസ് ഇവരുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ പ്ലാസ്റ്റിക്ക് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. തലയ്ക്കേറ്റ ശക്തമായ ആഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കോടതിയിൽ യുവേ കുറ്റം ഏറ്റുപറഞ്ഞു. അമ്മയെ കൊല്ലാൻ ബോധപൂർവ്വം ശ്രമിച്ചതല്ലെന്നും കയ്യബദ്ധം സംഭവിച്ചതാണെന്നുമാണ് യുവേ കോടതിയിൽ മൊഴിനൽകിയത്. സംഭവിച്ചു പോയതിൽ കുടുംബത്തിനോടും യുവേ ക്ഷമ ചോദിച്ചു. ചെയ്തുപോയ തെറ്റിൽ എനിക്ക് ലജ്ജ തോന്നുന്നുവെന്നും അമ്മയെ താൻ ഒരു പാട് സ്നേഹിക്കുന്നതായും യുവേ കോടതിയിൽ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP