Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒരു മണിക്കൂറുകൊണ്ട് ദുബായിൽനിന്നും കൊച്ചിയിൽ എത്തുന്ന കാലം വരുമോ? മണിക്കൂറിൽ 2331 കിലോമീറ്റർ പറക്കുന്ന ബേബി ബൂം വിമാനം വരുന്നു; പത്തെണ്ണം ബുക്ക് ചെയ്ത് വിർജിൻ എയർലൈൻസ്

ഒരു മണിക്കൂറുകൊണ്ട് ദുബായിൽനിന്നും കൊച്ചിയിൽ എത്തുന്ന കാലം വരുമോ? മണിക്കൂറിൽ 2331 കിലോമീറ്റർ പറക്കുന്ന ബേബി ബൂം വിമാനം വരുന്നു; പത്തെണ്ണം ബുക്ക് ചെയ്ത് വിർജിൻ എയർലൈൻസ്

ണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കൊച്ചിയിൽനിന്ന് ദുബായിലേക്ക് പറക്കുന്ന കാലം വരുമോ? മൂന്നര മണിക്കൂറുകൊണ്ട് ലണ്ടനിൽനിന്ന് ന്യുയോർക്കിലെത്തിയാലോ? ഏറെക്കാലമായി യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂപ്പർസോണിക് പാസഞ്ജർ വിമാനം ഇന്നു രാത്രി ആദ്യമായി അവതരിക്കും. എയറോസ്‌പേസ് കമ്പനിയായ ബൂം നിർമ്മിക്കുന്ന 'ബേബി ബൂം' വിമാനങ്ങൾ പത്തെണ്ണമാണ് റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ എയർലൈൻസ് ഇതിനകം ബുക്ക് ചെയ്തിരിക്കുന്നത്.

ലോകത്ത് ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും വേഗമാർന്ന യാത്രാവിമാനമെന്നാണ് ബേബി ബൂം വിശേഷിപ്പിക്കപ്പെടുന്നത്. എക്‌സ് ബി-1 സൂപ്പർസോണിക് ഡെമോൺസ്‌ട്രേറ്ററിന്റെ ആദ്യ പരീക്ഷണപ്പറക്കൽ അടുത്തവർഷം അവസാനം നടക്കും. ലണ്ടനിൽനിന്ന് യാത്രക്കാരുമായി കുതിക്കുന്ന വിമാനം മൂന്നര മണിക്കൂർ കൊണ്ട് ന്യുയോർക്കിലെത്തും.

ഡെൻവറിലെ സെന്റിനിയൽ എയർപോർട്ടിലാണ് ഇന്ന് വിമാനം അവതരിപ്പിക്കുന്നത്. ബൂം എയർലൈനറിന്റെ മൂന്നിലൊന്ന് മാത്രമാണ് എക്‌സ്ബി-1ന്റെ വലിപ്പം. 68 അടി നീളവും 17 അടി വിങ്സ്സ്പാനുമുള്ള വിമാനത്തിന് മണിക്കൂറിൽ 2335 കിലോമീറ്റർ വേഗത്തിൽ പറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ നിർമ്മിച്ച ബൂം ജെറ്റുകളിൽ 10 എണ്ണത്തിനും വിർജിൻ എയർലൈൻസ് ഓർഡർ നൽകിയിട്ടുണ്ട്. മണിക്കൂറിൽ 1451 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയുന്നതാണ് ഈ ജെറ്റുകൾ.

ബോയിങ്ങിലു സ്‌പേസ് എക്‌സിലും നാസയിലും ജോലി ചെയ്ത് പരിചയമുള്ള വ്യോമയാന വിദഗ്ധരുടെ സഹായത്തോടെയാണ് ബൂം ജെറ്റ് നിർമ്മിച്ചിട്ടുള്ളത്. ജനറൽ ഇലക്ട്രിക് രൂപ കൽപന ചെയ്ത എൻജിനുകളാണ് എക്‌സ്ബി-1ൽ ഉപയോഗിച്ചിട്ടുള്ളത്. നിലവിലുള്ള ജെറ്റുകളെക്കാൾ രണ്ടരയിരട്ടിയെങ്കിലും വേഗത്തിൽ സുരക്ഷിതമായി സഞ്ചരിക്കാനുള്ള മികവോടെയാണ് ബൂം പുതിയ വിമാനങ്ങൾ നിർമ്മിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP