Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്ക് ഡൗണിൽ ഓൺലൈൻ അവിഹിതത്തിന് പ്രിയമേറുന്നു; വീഡിയോ കോളുകളും ചാറ്റുകളും വർധിക്കുന്നെന്ന് പഠനം; ഡേറ്റിങ് ആപ്പുകളിൽ തള്ളിക്കയറ്റം  

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി : ലോക്ക്ഡൗൺ കാലത്തിലെ ബോറഡി മാറ്റാൻ സോഷ്യൽ മീഡിയ തന്നെയാണ് ഏക ആശ്രയം. ഇതോടൊപ്പം ഓൺലൈൻ ഡേറ്റിങ് ആപ്പുകളിൽ കൂടുതൽ സമയം ചിലവഴിക്കാൻ പലരും ആരംഭിക്കുകയും ചെയ്തു. പ്രമുഖ ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിൾ ലോക്ക്ഡൗൺ കാലത്ത് ഒരു സർവേ നടത്തിയിരുന്നു. ലോക്ഡൗൺ എത്രമേൽ ഡേറ്റിങുകളെ മാറ്റിയെന്ന് അറിയാനായിരുന്നു സർവേ. എന്തൊക്കെയാണ് ദീർഘകാല മാറ്റങ്ങളെന്നും തിരിച്ചറിയാൻ ബംബിൾ ശ്രമിച്ചു.

അമേരിക്കൻ നിർമ്മിത ഡേറ്റിങ് ആപ്ലിക്കേഷനായ ബംബിളിന് ലോകത്താകെ 9.5 കോടി ഉപയോക്താക്കളുണ്ട്. ഈ ആപ്ലിക്കേഷനിൽ പുരുഷന്മാരായ അംഗങ്ങൾക്ക് സ്ത്രീകളായ അംഗങ്ങളെ നേരിട്ട് പരിചയപ്പെടാനാകില്ല. ആദ്യം സ്ത്രീകൾ തന്നെ പുരുഷന്മാരുടെ അക്കൗണ്ടിലെ വിവരങ്ങൾ കണ്ട് ബോധ്യപ്പെട്ട് പരിചയപ്പെടുകയാണ് ചെയ്യുന്നത്. 'വെർച്വൽ ഡേറ്റ് ബാഡ്ജ്' എന്ന പേരിൽ ലോക്ഡൗണിനിടെ പുതിയൊരു ഫീച്ചർ ബംഗിൾ ഇറക്കിയിരുന്നു. ലോക്ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി ഡിജിറ്റലായി മാത്രം കാണാൻ ആഗ്രഹിക്കുന്നവരെ സൂചിപ്പിക്കുന്നതായിരുന്നു ഈ ബാജ്ഡ്.

യുകെയിലെ 726 സ്ത്രീ പുരുഷന്മാരിൽ മെയ് 15നും 18നും ഇടയിൽ നടത്തിയ സർവേയാണ് ബംബിൾ പുറത്തുവിട്ടിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 55 ശതമാനം പേരും ലോക്ഡൗണിന് ശേഷം കൂടുതൽ അർഥവത്തായ ബന്ധങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് അറിയിച്ചത്. ഡേറ്റിങ് ആപ്പുകൾക്ക് ലോക്ഡൗണിന് മുൻപുള്ളതിനേക്കാളും പ്രാധാന്യം വർധിക്കുമെന്ന് കരുതുന്നവരാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേരും.

ലോക്ഡൗണിൽ മുൻപത്തേക്കാൾ കൂടുതൽ സമയം ചാറ്റിങിനും മറ്റുമായി ഉപയോഗിക്കുന്നുവെന്ന് 43 ശതമാനം പേരും സമ്മതിച്ചു. കൂടുതൽ സ്വകാര്യമായ വിവരങ്ങൾ ചിത്രങ്ങളായും വിഡിയോകളായും മറ്റും നൽകാൻ തയ്യാറാകുന്ന 'ഡിജിറ്റൽ അടുപ്പം' കൂടുന്നുവെന്നും ബംബിൾ കണ്ടെത്തി. കഴിഞ്ഞ വർഷമാണ് ബംബിൾ അംഗങ്ങൾക്കായി വിഡിയോ ഓഡിയോ കോളുകൾ ഏർപ്പെടുത്തിയത്. ആപ് വിഡിയോ കോളുകളിൽ യുകെയിൽ മാത്രം മാർച്ച് പകുതിക്ക് ശേഷം 42 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP