Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതം മാറാതെ ശ്രീലങ്ക; 360 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന് പിന്നാലെ വിസ ഓൺ അറൈവൽ സംവിധാനം നിർത്തലാക്കി; നടപടി ആക്രമണത്തിന് പിന്നിലെ വിദേശബന്ധവും പുറത്തുവന്നതോടെ; രാജ്യത്തെ ആരാധനാലയങ്ങളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതം മാറാതെ ശ്രീലങ്ക; 360 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന് പിന്നാലെ വിസ ഓൺ അറൈവൽ സംവിധാനം നിർത്തലാക്കി; നടപടി ആക്രമണത്തിന് പിന്നിലെ വിദേശബന്ധവും പുറത്തുവന്നതോടെ; രാജ്യത്തെ ആരാധനാലയങ്ങളിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: ഞെട്ടിക്കുന്ന ദുരന്തത്തിൽ നിന്നും ഇനിയും വിമുക്തമായിട്ടില്ല ശ്രീലങ്ക. എന്തിനെയും ഇപ്പോൾ ഭയപ്പാടോടെയാണ് ഈ രാജ്യം കാണുന്നത്. 360 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ദിന സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തിൽ 39 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസ ഓൺ അറൈവൽ സംവിധാനം താൽക്കാലികമായി റദ്ദാക്കുകയാണ് ലങ്ക ചെയ്തത്.

നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയന്ന് ടൂറിസം മന്ത്രി ജോൺ അമർതുംഗ പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന്റെ പിന്നിൽ വിദേശബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ വിസാ ഓൺ അറൈവൽ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇല്ലാതാക്കുകയാണെന്നും അമരതുംഗ വ്യക്തമാക്കി.

മെയ് മുതൽ ഒക്ടോബർ വരെയുള്ള ആറുമാസക്കാലയളവിൽ ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ശ്രീലങ്കയിൽ എത്തുന്നത്. 2019ലെ ആദ്യ മൂന്നുമാസത്തിനിടെ മാത്രം 740600 വിദേശ വിനോദസഞ്ചാരികളാണ് ശ്രീലങ്കയിൽ എത്തിയത്. കഴിഞ്ഞവർഷം നാലരലക്ഷം ഇന്ത്യക്കാരും ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. ശ്രീലങ്കയുടെ ആഭ്യന്തര മൊത്ത ഉൽപ്പാദനത്തിന്റെ അഞ്ചു ശതമാനവും ടൂറിസം മേഖലയിൽ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ സ്ഫോടനപരമ്പര ദ്വീപ് രാജ്യത്തിന്റെ വികസനസാധ്യതകളെക്കൂടിയാണ് ഇല്ലാതാക്കിയത്.

അതേസമയം രാജ്യത്തെ ആരാധനാലയങ്ങളിൽ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ശ്രീലങ്കയിലെ യുഎസ് എംബസി രംഗത്തുവനനു. ഏപ്രിൽ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ആൾക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും, ഇത്തരം സ്ഥലങ്ങളിലൂടെ കടന്നു പോകുമ്പോൾ ജാഗരൂകരായിരിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകുന്നു. അതേ പോലെ വിദേശികൾ കൂടുതലായി എത്തുന്ന സ്ഥലങ്ങൾക്ക് നേരെ ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാൽ യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടണിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് ജനങ്ങൾക്കായി നൽകിയ ഔദ്യോഗിക മുന്നറിയിപ്പിൽ പറയുന്നു.

ഓഫീസ് വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. സാധാരണക്കാർ ഒത്തുകൂടുന്ന ആരാധനാലയങ്ങളായിരിക്കും ഭീകരരുടെ പ്രധാനലക്ഷ്യകേന്ദ്രങ്ങളെന്നാണ് സൂചന. ബ്രിട്ടന് പുറമെ ചൈനയും ശ്രീലങ്കയിലേക്ക് പോകരുതെന്ന നിർദ്ദേശം തങ്ങളുടെ പൗരന്മാർക്ക് നൽകിയിട്ടുണ്ട്. ഈസ്റ്റർ ദിവസമുണ്ടായ ആക്രമണത്തിൽ എട്ടോളം ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണം നടത്തിയ ചാവേറുകൾക്ക് വിദേശസഹായം ലഭിച്ചുവെന്നും രാജ്യത്തെ ഉദാര വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തിയതിനാൽ ഓൺ അറൈവൽ വിസ സൗകര്യം ശ്രീലങ്ക താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. 39 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ഈ സൗകര്യം ലഭിച്ചു വന്നിരുന്നത്.

ആക്രമണത്തിന് പിന്നിലുള്ള പ്രധാനികളെ കണ്ടെത്തിയെങ്കിലും അന്വേഷണത്തിന്റെ പരിധിയിൽ വരാത്ത ഭീകരസംഘങ്ങൾ രാജ്യത്ത് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന സൂചന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കൂട്ടരുടെ പക്കൽ കൂടുതൽ സ്ഫോടകവസ്തുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വീണ്ടുമൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ കൊളംബോയിലെയും നെഗോംബോയിലെയും ജനങ്ങൾ വ്യാഴാഴ്ച കൂട്ടത്തോടെ ഒഴിഞ്ഞു പോയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നില്ല. സ്ഫോടനങ്ങളിൽ 253 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ 40 ഓളം പേർ വിദേശ പൗരന്മാരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP