Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്‌സെയ്ക്കു തിരിച്ചടി; പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് വൻ മുന്നേറ്റം; വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് പരാജയം സമ്മതിച്ച് രാജപക്‌സെ

ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്‌സെയ്ക്കു തിരിച്ചടി; പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിക്ക് വൻ മുന്നേറ്റം; വോട്ടെണ്ണൽ പൂർത്തിയാകും മുമ്പ് പരാജയം സമ്മതിച്ച് രാജപക്‌സെ

കൊളംബോ: മഹീന്ദ്ര രാജ്പക്‌സെക്ക് ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. വോട്ടെണ്ണൽ മുക്കാൽ ഭാഗം പിന്നിട്ടപ്പോൾതന്നെ ഫലപ്രഖ്യാപനത്തിനു കാക്കാതെ മുൻ പ്രസിഡന്റും ശ്രീലങ്കൻ ഫ്രീഡം പാർട്ടി നേതാവുമായ മഹീന്ദ രാജപക്‌സെ പരാജയം സമ്മതിച്ചു.

തനിക്ക്അധികാരത്തിൽതിരിച്ചെത്താൻകഴിയുന്ന സാഹചര്യമില്ലെന്നും പ്രധാനമന്ത്രിയാകാനുള്ള തന്റെ അഭിലാഷം സഫലമാകില്ലെന്നും രാജ്പക്‌സെ പറഞ്ഞു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ പാർട്ടിയാണ് വൻ മുന്നേറ്റം നടത്തിയത്.

22ജില്ലകളിൽ 14 എണ്ണത്തിലും യുഎൻപിയാണ് മുന്നിൽ. എട്ട് ജില്ലകളിൽ രാജപക്‌സെയെ പിന്തുണക്കുന്ന യുപിഎഫ്എ മേധാവിത്വം നേടി. പ്രസിഡന്റ് മൈത്രിപാല സിരിസേന യുപിഎഫ്എ അംഗമാണ്. രജപക്‌സെയെ പ്രധാനമന്ത്രിസ്ഥാനാർത്ഥിയാക്കുന്നതിനെ സിരിസേന ശക്തിയായി എതിർത്തിരുന്നു. എന്നാൽ, സിരിസേനയുടെ പാർട്ടിയിൽത്തന്നെ ഇക്കാര്യത്തിൽ ഭിന്നത ഉടലെടുത്തിരുന്നു. ചിലർ രജപക്‌സെയ്ക്കായി വാദിച്ചു. യുപിഎഫ്എക്ക് ഭൂരിപക്ഷം ലഭിച്ചാലും രജപക്‌സെയെ പ്രധാനമന്ത്രിയാക്കില്ലെന്ന് സിരിസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജില്ലാടിസ്ഥാനത്തിൽ ആനുപാതിക പ്രാതിനിധ്യ സമ്പ്രദായപ്രകാരമാണ് ശ്രീലങ്കൻ പാർലമെന്റ് വോട്ടെടുപ്പ്. ആകെയുള്ള 225 സീറ്റിൽ 196 അംഗങ്ങൾ ജില്ലകളിൽനിന്നും 29 പേർ ഓരോ പാർട്ടിക്കും പോൾചെയ്ത വോട്ടിന്റെ ദേശീയ അനുപാതപ്രകാരവുമാണ് തെരഞ്ഞെടുക്കപ്പെടുക. 113 സീറ്റ് നേടുന്ന പാർട്ടിക്കോ സഖ്യത്തിനോ സർക്കാർ രൂപീകരിക്കാം.

70 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ ഏഴ് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ 75 ശതമാനത്തോളമായിരുന്നു പോളിങ്. ഏഴ് മാസം മുമ്പ് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 81.52 ശതമാനം പേർ വോട്ട് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP