Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകനെ നഷ്ടപ്പെട്ട പോപ്പ് ദേവതയ്ക്ക് ഭ്രാന്താണോ...? കൗമാരക്കാരിയായ ആരാധികയെ സ്‌റ്റേജിൽ വിളിച്ച് കയറ്റി മാറിടം തുറന്ന് കാട്ടി മഡോണ

മകനെ നഷ്ടപ്പെട്ട പോപ്പ് ദേവതയ്ക്ക് ഭ്രാന്താണോ...? കൗമാരക്കാരിയായ ആരാധികയെ സ്‌റ്റേജിൽ വിളിച്ച് കയറ്റി മാറിടം തുറന്ന് കാട്ടി മഡോണ

ത്ര പ്രശസ്തരും പ്രഗത്ഭരും ആത്മധൈര്യമുള്ളവുമാണെങ്കിലും ചില സ്വകാര്യദുഃഖങ്ങൾ മതി അവരുടെ മനസിനെ അസ്വസ്ഥമാക്കാൻ. അതിന്റെ നീറ്റലും ക്രമമില്ലായ്മയും അവരുടെ ഓരോ പ്രവൃത്തികളിലും നിഴലിച്ച് കൊണ്ടിരിക്കുകയും ചെയ്യും. പോപ്പ് സ്റ്റാറായ മഡോണ ഇപ്പോൾ ആ ഒരു അവസ്ഥയിലെത്തിയിരിക്കുകയാണെന്ന് തോന്നുന്നു.15കാരനായ മകൻ റോക്കോ തന്നെ ഉപേക്ഷിച്ച് അവന്റെ അച്ഛനായ ഗ്വേ റിറ്റ്ചിക്കൊപ്പം പോയതിന്റെ വേദന മഡോണയെ ഭ്രാന്തമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു.തൽഫലമായി അടുത്തിടെ നടന്ന പല സ്റ്റേജ്‌ഷോകളിലും മഡോണ പതിവില്ലാതെ മണിക്കൂറുകൾ വൈകിയെത്തുകയും മകനെ ഓർത്ത് പൊട്ടിക്കരയുകയും ചെയ്തിട്ടുണ്ട്. ചില വേദികളിൽ അവന് വേണ്ടി പാട്ടുകൾ ഡെഡിക്കേറ്റ് ചെയ്യുക വരെയുണ്ടായിട്ടുണ്ട്. ഇന്നലെ ഓസ്‌ട്രേലിയയിലെ ബ്രിസ്ബാനിൽ വച്ച് നടന്ന തന്റെ പ്രോഗ്രാമിനിടെ മഡോണ കൗമാരക്കാരിയായ ആരാധികയെ സ്‌റ്റേജിൽ വരുത്തി അവളുടെ മാറിടം തുറന്ന് കാട്ടിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഏറ്റവുമൊടുവിൽ പുറത്ത് വന്നിരിക്കുന്നത്.

തന്റെ പുതിയ ലോകപര്യടനത്തിന്റെ ഭാഗമായുള്ള ഷോയ്ക്കിടെയാണ് ആയിരക്കണക്കിന് ആരാധകരുടെ മുമ്പിൽ വച്ച് മഡോണ ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്. പരിപാടി നടന്ന് കൊണ്ടിരിക്കുമ്പോൾ ആരെങ്കിലും വേദിയിലേക്ക് വരണമെന്ന് മഡോണ അഭ്യർത്ഥിച്ചതിനെ തുടർന്നായിരുന്നു ആ പെൺകുട്ടി സ്റ്റേജിലെത്തിയത്. തുടർന്ന് അവളുടെ കോർസെറ്റ് സ്‌റ്റൈലിലുള്ള ടോപ്പ് പോപ്പ് സ്റ്റാർ അപ്രതീക്ഷിതമായി വലിച്ച് താഴ്‌ത്തുകയും നഗ്‌നമാറിടം തുറന്ന് കാട്ടുകയുമായിരുന്നു.ലൈംഗികപീഡനത്തിന് സോറി എന്ന് പറഞ്ഞു കൊണ്ടായിരുന്നു മഡോണയുടെ ഈ പ്രവൃത്തി.ആത്മനിയന്ത്രണത്തിന് പേര് കേട്ട മഡോണ ഇന്ന് മകന്റെ വിട്ട് പോകലിൽ മാനസികമായി ആകെ തകർന്നിരിക്കുകയാണ്.

2015 ഡിസംബറിൽ റോക്കോ മഡോണയെ വിട്ട് യുഎസിലെ വസതിയിൽ നിന്ന് ബ്രിട്ടനിലുള്ള സിനിമാസംവിധായകനായ അച്ഛൻ റിറ്റ്ചിക്കടുത്തേക്ക് പോയതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ലണ്ടനിൽ റിറ്റ്ചിക്കും അയാളുടെ പുതിയ ഭാര്യയും മോഡലുമായ ജാക്യു എയിൻസ്ലേക്കുമൊപ്പമാണ് റോക്കോ ഇപ്പോൾ കഴിയുന്നത്.തിരിച്ച് വരാനുള്ള മഡോണയുടെ അഭ്യർത്ഥനകളെല്ലാം റോക്കോ നിഷ്‌കരുണം നിഷേധിക്കുകയായിരുന്നു. തുടർന്ന് ന്യൂയോർക്ക് കോടതിയിൽ നിന്നും പുറത്ത് വന്ന ഇത് സംബന്ധിച്ച ഉത്തരവും അവൻ മാനിച്ചിരുന്നില്ല. ക്രിസ്മസിന് മഡോണയുടെ യുഎസിലുള്ള വീട്ടിലേക്ക് തിരിച്ച് വരാനായിരുന്നു ഉത്തരവ്. എന്നാൽ ബ്രിട്ടനിൽ അച്ഛനൊപ്പം താമസിക്കാനായിരുന്നു റോക്കോ മുൻഗണന നൽകിയിരുന്നത്.താൻ ഇപ്പോൾ ഒരു തോൽക്കുന്ന യുദ്ധത്തിലാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്നും മകനെ ബ്രിട്ടനിൽ നിൽക്കാൻ അനുവദിക്കാൻ നിർബന്ധിതയായെന്നും മഡോണ സുഹൃത്തുക്കളോട് കുറച്ച് ദിവങ്ങൾക്ക് മുമ്പ് വേദനയോടെ പറഞ്ഞിരുന്നു. ഈ ദുഃഖം സമീപകാലത്ത് നടന്ന മഡോണയുടെ ചില ഷോകളിലും നിഴലിച്ചിരുന്നു.കുറച്ച് ദിവസം മുമ്പ് മെൽബണിലെ പരിപാടിക്കായി പോപ്പ്സ്റ്റാർ നാലു മണിക്കൂറോളം വൈകിയാണെത്തിയിരുന്നത്.തുടർന്ന് പരിപാടിക്കിടെ അവർ ഒരു പാട്ട് തികച്ചും വൈകാരികമായി മകന് വേണ്ടി സമർപ്പിക്കുകയും ചെയ്തിരുന്നു. ഒരു വേള തന്റെ മകനെ ഓർത്ത് അവർ സ്‌റ്റേജിൽ കണ്ണീർ പൊഴിക്കുക വരെയുണ്ടായി.

അതിനും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ന്യൂസിലാന്റിലെ ഒരു വേദിയിൽ വച്ചും മഡോണ മകന്റെ പേരിൽ അതിവൈകാരികമായി പ്രകടിപ്പിച്ചിരുന്നു.തന്റെ റിബൽ ഹേർട്ട് ടൂറിന്റെ ഭാഗമായി ന്യൂസിലാന്റിലെ വേദിയിൽ വച്ച് മഡോണ പൊട്ടിക്കരഞ്ഞതിനെ തുടർന്നാണ് മകന്റെ വേർപാട് മഡോണയെ വേട്ടയാടുന്നുവെന്ന സത്യം വെളിച്ചത്ത് വന്നിരുന്നത്. തുടർന്ന് മകനോടുള്ള തന്റെ സ്‌നേഹം അവർ ജനക്കൂട്ടത്തോട് വേദനയോടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു അമ്മയ്ക്ക് മകനോടുള്ള സ്‌നേഹത്തേക്കാൾ വലിയ സ്‌നേഹമില്ലെന്നാണ് ഓക്ക്‌ലാന്റിലെ സ്‌റ്റേജിൽ വച്ച് അവർ ആരോധകരോട് വെളിപ്പെടുത്തിയിരുന്നത്.

തുടർന്ന് ലാ വി എൻ റോസ് എന്ന ഗാനം മകന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യാനും മഡോണ മറന്നില്ല. റോക്കോയുടെ ഭാവി അവൻ തന്നെ തീരുമാനിക്കട്ടെയെന്ന തീരുമാനത്തിലാണ് ലണ്ടനിലെ കോടതി ഇപ്പോൾ എത്തിയിരിക്കുന്നത്. ഈ പ്രശ്‌നത്തെ ചൊല്ലി വളരെ ദീർഘമായ വിചാരണകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിലാണ് കോടതി ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. മാതാപിതാക്കന്മാർ തന്നെ ചൊല്ലി നടത്തുന്ന കസ്റ്റഡിയുദ്ധത്തിന്റെ ഭാഗമായി ഈ മാസം ആദ്യം റോക്കോ ലണ്ടനിലെ ഹൈക്കോടതിയിൽ ആറ് മണിക്കൂറോളം നിയമ വാദഗതിക്ക് മുന്നിൽ ഇരുന്നിരുന്നു.റോക്കോയും മാതാപിതാക്കളുടെ അഭിഭാഷകർ ഇതിനിടെ അവന്റെ ഭാവിയെപ്പറ്റി ചർച്ച ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സിനിമാ സംവിധായകനായ റോക്കോയുടെ അച്ഛൻ ഗ്വേ റിറ്റ്ചി കേസുമായി ബന്ധപ്പെട്ട ചില വിചാരണകൾക്ക് ഹാജരാകുകയും ചെയ്തിരുന്നു.ന്യൂയോർക്കിലെ ഇതു സംബന്ധിച്ച കേസ് ജൂൺ ഒന്നിന് വീണ്ടും ആരംഭിക്കും.

2000ത്തിൽ വിവാഹിതരായ മഡോണയും ഗ്വേ റിറ്റ്ചിയും 2008ലായിരുന്നു വേർപിരിഞ്ഞിരുന്നത്.
ബ്രിസ്ബാനിലെ ഇന്നലത്തെ പരിപാടി രാത്രി 9 മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടങ്ങാൻ വൈകിയിരുന്നു. ഇതിൽ കാണികളിൽ ചിലർ കുപിതരായതിനെ തുടർന്ന് സംഘാടകർ ടിക്കറ്റ് പണം റീഫണ്ട് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. താൻ വൈകിയതിൽ പശ്ചാത്താപം പ്രകടിപ്പിക്കുന്നതിന് പകരം ആരാധകർ നേരത്തെയെത്തിയെന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്താനാണ് പരിപാടി തുടങ്ങുന്നതിന് മുമ്പ് മഡോണ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP