1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

ചൈന കടലിൽ നിന്നും ഉപഗ്ര വിക്ഷേപണം നടത്തിയതിന് പിന്നാലെ വരുന്നത് ആകാശ യുദ്ധത്തിന്റെ റിഹേഴ്‌സൽ; ആകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള അയൽക്കാരന്റെ ശ്രമങ്ങൾക്കെല്ലാം അതേ നാണയത്തിലും അതിൽ ഒരുപടി മുന്നിലും മറുപടി നൽകി ഇന്ത്യ; സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മാറിമറിഞ്ഞ ബഹിരാകാശ ശാക്തിക സമവാക്യങ്ങൾ മാറ്റിയെഴുതി പുത്തൻ 'നക്ഷത്ര യുദ്ധം'

June 08, 2019 | 04:27 PM IST | Permalink



ചൈന കടലിൽ നിന്നും ഉപഗ്ര വിക്ഷേപണം നടത്തിയതിന് പിന്നാലെ വരുന്നത് ആകാശ യുദ്ധത്തിന്റെ റിഹേഴ്‌സൽ; ആകാശത്ത് ആധിപത്യം സ്ഥാപിക്കാനുള്ള അയൽക്കാരന്റെ ശ്രമങ്ങൾക്കെല്ലാം അതേ നാണയത്തിലും അതിൽ ഒരുപടി മുന്നിലും മറുപടി നൽകി ഇന്ത്യ; സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മാറിമറിഞ്ഞ ബഹിരാകാശ ശാക്തിക സമവാക്യങ്ങൾ മാറ്റിയെഴുതി പുത്തൻ 'നക്ഷത്ര യുദ്ധം'

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും ചൈനയുടെ ഏഴ് ഉപഗ്രഹങ്ങൾ കുതിച്ചുയർന്നതോടെ മാറിമറിയുന്നത് ബഹിരാകാശ ശക്തികളുടെ കിടമത്സരങ്ങളുടെ സമവാക്യങ്ങളാണ്. യുഎസ്- സോവിയറ്റ് യൂണിയൻ 'നക്ഷത്ര യുദ്ധ'ത്തിന് സോവിയറ്റ് യൂണിയന്റെ പതനത്തോടെ വിരാമമായതിന് ശേഷം അമേരിക്കയും നാസയും ബഹിരാകാശ ലോകത്തെ പ്രമാണിമാരായി തുടരുകയായിരുന്നു. എന്നാൽ, ഇന്ത്യയും ചൈനയും തുടങ്ങിവെച്ചതും പ്രാവർത്തികമാക്കുന്നതുമായ ബഹിരാകാശ പരീക്ഷണങ്ങൾ ശൂന്യാകാശത്തെ പുതിയ ശക്തികളുടെ ഉദയത്തിനും പുത്തൻ 'നക്ഷത്ര ബലാബല'ത്തിനുമാണ് തുടക്കമിട്ടിരിക്കുന്നത്.

ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് പുതിയ ചരിത്രമാണ് ബഹിരാകാശ ദൗത്യത്തിൽ ചൈന കയ്യടക്കിയത്. കടലിൽ നിന്നും റോക്കറ്റ് വിക്ഷേപിച്ചാണ് ചൈന ഇക്കുറി ലോകശ്രദ്ധ നേടുന്നത്. കടലിൽ നങ്കൂരമിട്ട ഭീമൻ കപ്പലിൽ നിന്നാണ് ലോങ് മാർച്ച്11 എന്ന റോക്കറ്റ് ചൈന വിക്ഷേപിച്ചത്. ഒന്നിലധികം ഉപഗ്രഹങ്ങളെയും മറ്റു പേടകങ്ങളെയും ലക്ഷ്യത്തിലെത്തിക്കാൻ ശേഷിയുള്ളതാണ് ലോങ് മാർച്ച് റോക്കറ്റ്. ഇതേ റോക്കറ്റ് ഉപയോഗിച്ച് നേരത്തെ 305 വിക്ഷേപണങ്ങൾ ചൈന നടത്തിയിട്ടുണ്ട്. ചൈനയുടെ തന്നെ ബൂഫെങ്1 എ, ബൂഫെങ്1ബി എന്നിവ ഉൾപ്പടെ ഏഴു സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചത്. കടലിലൂടെ സഞ്ചരിക്കുന്ന ലോഞ്ചിങ് പാഡിൽ നിന്നും ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാമെന്ന് തെളിയിക്കുന്നതായിരുന്നു ചൈനയുടെ ദൗത്യം.

കാറ്റുകളുടെ ഗതിനിർണയത്തിനും വൻ ചുഴലിക്കാറ്റുകളുടെ നിരീക്ഷണത്തിനും ലക്ഷ്യമിട്ടാണ് ബൂഫെങ് സാറ്റലൈറ്റുകൾ വിക്ഷേപിച്ചത്. ചൈനീസ് അക്കാദമി ഓഫ് സ്‌പേസ് ഫ്‌ളൈറ്റ് ടെക്‌നോളജിയാണ് രണ്ടു സാറ്റലൈറ്റുകളും നിർമ്മിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബഹിരാകാശ രംഗത്ത് ചൈനീസ് ഗവേഷകർ വൻ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് നടത്തുന്നത്. ഇതിനായി വൻ തുകയാണ് ചൈനീസ് സർക്കാരും നിക്ഷേപിക്കുന്നത്. അതോടെ യുഎസിനും റഷ്യയ്ക്കും ശേഷം കടലിൽ നിന്നു വിജയകരമായി റോക്കറ്റ് വിക്ഷേപണം സാധ്യമാക്കിയ രാജ്യമായും ചൈന മാറി.

ഭൗമോപരിതലത്തിൽ നിന്ന് 300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തെ തകർത്താണ് ഇന്ത്യ ഇക്കഴിഞ്ഞ മാർച്ചിൽ 'മിഷൻ ശക്തി' തെളിയിച്ചത്. ഇതിന് തൊട്ടു പിന്നാലെയാണ് ചൈന തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ചൈനയുടെ 7 സാറ്റലൈറ്റുകളുടെ വിക്ഷേപണം. ചെലവു കുറഞ്ഞ രീതിയിൽ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം എന്നാണു ചൈന വ്യക്തമാക്കിയിട്ടുള്ളത്. 2003ൽ സ്വന്തം സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചതു മുതൽ ഈ മേഖലയിൽ ആധിപത്യത്തിനു ചൈന ശ്രമിക്കുകയാണ്. ബഹിരാകാശ കുത്തക കയ്യടക്കാനുള്ള സാധ്യതകൾ ചൈന തന്നെ തള്ളിക്കളയാത്ത സാഹചര്യത്തിൽ 'മറുപടി'യുമായി ഇന്ത്യയും തയാറായിക്കഴിഞ്ഞു.

നിലവിൽ ഈ മേഖലയിൽ ഇന്ത്യയുടെ ഐഎസ്ആർഒ മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നത്. ഒട്ടേറെ വിദേശ സാറ്റലൈറ്റുകളെ കുറഞ്ഞ ചെലവിൽ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുന്നുമുണ്ട്. മിഷൻ ശക്തിക്കു പിന്നാലെ ആകാശയുദ്ധത്തിന്റെ 'റിഹേഴ്‌സലുമായാണ്' ഇന്ത്യ ഒരുങ്ങുന്നത്. ബഹിരാകാശത്ത് യുദ്ധം നടക്കുകയാണെങ്കിൽ എപ്രകാരം നേരിടണമെന്നതായിരിക്കും ഇൻഡ്‌സ്‌പെയ്‌സ്എക്‌സ് എന്നു പേരിട്ട പ്രതിരോധ പരിശീലന പരിപാടിയിലൂടെ പരിശോധിക്കുക. ജൂലൈ അവസാന ആഴ്ച നടക്കുന്ന പരിപാടിയിൽ സൈനികശാസ്ത്ര,സാങ്കേതിക മേഖലയിലെ പ്രമുഖരെല്ലാം പങ്കെടുക്കും.

ബഹിരാകാശ സുരക്ഷയുടെ ഭാഗമായി ഡിഫൻസ് സ്‌പെയ്‌സ് ഏജൻസി ഒരുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണു പുതിയ വാർത്ത. യാഥാർഥ്യത്തിലല്ലാതെ 'ടേബിൾടോപ് വാർഗെയിം' രീതിയിലായിരിക്കും മാതൃക പരിശോധിക്കുക. ചൈനയിൽ നിന്നുൾപ്പെടെ ഉണ്ടാകാൻ സാധ്യതയുള്ള ബഹിരാകാശ ഭീഷണികളെ എങ്ങിനെ നേരിടുകയെന്നതിനായിരിക്കും ഇതിൽ പ്രാധാന്യം. ബഹിരാകാശത്തെ ഇന്ത്യൻ സാറ്റലൈറ്റുകളെ എങ്ങനെ സംരക്ഷിക്കാം, ബഹിരാകാശത്തു ഭീഷണിയുണ്ടായാൽ അതിനെ നയതന്ത്രപരമായി എങ്ങിനെ നേരിടാം തുടങ്ങിയവയെല്ലാം പരിശോധിക്കും.

ഇന്ത്യയുടെ തന്ത്രപ്രധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഉപഗ്രഹങ്ങളുടെ സുരക്ഷയെക്കുറിച്ചും ചർച്ചകളുണ്ടാകും. നിലവിൽ നിരീക്ഷണത്തിനും ആശയവിനിമയത്തിനും മിസൈലുകളെപ്പറ്റിയുള്ള മുന്നറിയിപ്പു നൽകാനും ഉൾപ്പെടെ സഹായിക്കുന്ന ഒട്ടേറെ ഉപഗ്രഹങ്ങൾ ഇന്ത്യയ്ക്കുണ്ട്. ഇവയ്ക്കു നേരെ ആക്രമണം നടത്തിയാൽ അത് ഇന്ത്യയുടെ കണ്ണുകെട്ടുന്നതിനു തുല്യമാകും. അതിനാൽത്തന്നെ ബഹിരാകാശത്തെ സകലഭീഷണികളും നേരിടുകയെന്നതു മുന്നിൽക്കണ്ടായിരിക്കും മാതൃകാപരിശീലനം.

2007 ജനുവരിയിലായിരുന്നു ആദ്യമായി ചൈന തങ്ങളുടെ തന്നെ ഒരു കാലാവസ്ഥാ സാറ്റലൈറ്റിനെ ഉപഗ്രഹവേധ മിസൈൽ ഉപയോഗിച്ചു തകർത്തത്. അതിനു പിന്നാലെ മിസൈലുകളും ലേസറുകളും ഇലക്ട്രോമാഗ്‌നറ്റിക് തരംഗ ആയുധങ്ങളുമെല്ലാമായി ബഹിരാകാശ യുദ്ധത്തിന് ഒരുങ്ങിത്തന്നെയാണെന്ന സൂചന പലപ്പോഴായി ചൈന നൽകുന്നു. ഇതിനു പിന്നാലെയായിരുന്നു യുഎസിനെയും പരോക്ഷമായി വെല്ലുവിളിച്ച് ഏഴു സാറ്റലൈറ്റുകളുമായുള്ള ചൈനയുടെ കടൽ പരീക്ഷണം.

ബഹിരാകാശത്തേക്ക് എത്രയും പെട്ടെന്ന് എത്താനുള്ള വഴിയാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നാണ് ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവി റിപ്പോർട്ട് ചെയ്തത്. ചൈന അക്കാദമി ഓഫ് ലോഞ്ച് വെഹിക്കിൾ ടെക്‌നോളജിയിൽ നിർമ്മിച്ച ഈ ലോങ് മാർച്ച് 11 റോക്കറ്റാകട്ടെ ഭാവി ബഹിരാകാശ പരീക്ഷണങ്ങളുടെ നെടുംതൂണായാണു വിലയിരുത്തുന്നതും. മിഷൻ ശക്തിക്കു ശേഷം ബഹിരാകാശ മേഖലയിലെ നിർണായക ശക്തിയാകാൻ ഒരുങ്ങിത്തന്നെയാണെന്ന് ഇന്ത്യയും വ്യക്തമാക്കിക്കഴിഞ്ഞു.

പ്രവർത്തന കാലാവധി കഴിഞ്ഞ മൈക്രോസാറ്റ്ആർ എന്ന 740 കിലോ ഭാരമുള്ള ഇന്ത്യൻ ഉപഗ്രഹത്തെ കഴിഞ്ഞ മാർച്ച് 27നാണു മിഷൻ ശക്തിയിലൂടെ തകർത്തത്. അതിതീവ്രമായ ലേസർ ഉൾപ്പെടെ ഉപയോഗിച്ച് ലക്ഷ്യകേന്ദ്രത്തെ തകർക്കുന്ന ഡയറക്റ്റഡ് എനർജി വെപ്പൺ, ലേസർ കേന്ദ്രീകൃത ആയുധങ്ങൾ, ഇലക്ട്രോ മാഗ്‌നറ്റിക് പൾസ് ഉപയോഗിക്കുന്ന ആയുധങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിലേക്കും 'ശക്തി'ക്കു ശേഷം ഇന്ത്യ ശ്രദ്ധയൂന്നുകയാണ്. ബഹിരാകാശത്തെ 'കില്ലർ' ആയുധങ്ങൾ മാത്രമല്ല, മറ്റ് സ്രോതസ്സുകളിൽ നിന്ന് ഇന്ത്യയുടെ സാറ്റലൈറ്റുകൾക്കു നേരെ വരുന്ന ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും അണിയറയിൽ തയാറാവുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്നാൽ പിന്നെ ഞാനും എന്ന് പറഞ്ഞ് സിനിമാതാരങ്ങളെ കണ്ട് ചാടിയിറങ്ങിയവർക്കെല്ലാം പണി കിട്ടും; കുഞ്ചാക്കോയും ജയസൂര്യയും മുതൽ മഞ്ജു വാര്യർ വരെയുള്ളവർ പ്രായമാകുമ്പോൾ എങ്ങനെ ഇരിക്കും എന്ന് കാട്ടാൻ ഉപയോഗിച്ച റഷ്യൻ ആപ്പായ ഫേയ്‌സ് ആപ്പ് നിങ്ങളുടെ മുഴുവൻ ചിത്രങ്ങളും അനുമതിയില്ലാതെ അടിച്ചുമാറ്റും; മലയാളത്തിലെ സൂപ്പർ താരങ്ങൾ മുതൽ ലോകം എമ്പാടുമുള്ളവർ ഏറ്റെടുത്ത ആപ്പിന്റെ പിന്നിലെ ഞെട്ടിക്കുന്ന ചതിക്കുഴികൾ
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പൊന്നമ്മ കോലക്കേസിൽ സത്യനെ കുടുക്കിയത് 'ലോജിക്' ഇല്ലാതെ പറഞ്ഞുപോയ കള്ളം; മൃതദേഹം കണ്ടെത്തിയ ദിവസം എവിടെ പോയെന്ന ചോദ്യത്തിന് വില്ലേജാഫീസിൽ സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞത് രണ്ടാംശനി എന്നോർക്കാതെ; രണ്ടാം ശനിയാഴ്‌ച്ച എന്ത് ആധാർ കാർഡ് എന്ന പൊലീസിന്റെ മറുചോദ്യത്തോടെ മണിമണിയായി കാര്യങ്ങൾ വിവരിച്ച് പ്രതി
തുർക്കിയും ജർമനിയും ഇറ്റലിയുമടക്കം യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും അമേരിക്കയുടെ 150 ആണവായുധ ശേഖരം; അറിയാതെ പുറത്തുവിട്ട ലിസ്റ്റ് കണ്ട് ഞെട്ടി ലോകം; യുദ്ധമുണ്ടായാൽ ഇടപെടാൻ അമേരിക്ക ലോകത്ത് മുഴുവൻ തങ്ങളുടെ ആയുധങ്ങൾ ഒളിപ്പിക്കുന്നുണ്ടെന്ന് വിശ്വസിക്കാതെ പലരും; ഇന്ത്യയിലും സൗദിയിലും വരെ ആയുധങ്ങളുണ്ടായേക്കാമെന്ന് ആശങ്ക
കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശരവണഭവൻ ഹോട്ടലുടമ പി രാജഗോപാൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രാജഗോപാലിന്റെ അന്ത്യം ഇന്ന് രാവിലെ; ചായക്കടയിലെ തൂപ്പുകാരനിൽ നിന്ന് ശതകോടീശ്വരനായി വളർന്ന 'ദോശരാജാവിന്' ദാരുണാന്ത്യം; ജ്യോതിഷിയുടെ നിർദേശത്തിൽ മൂന്നാംകെട്ടിന് തുനിഞ്ഞ് കൊലയാളിയായി അഴിക്കുള്ളിലായ രാജഗോപാൽ വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു തമിഴ് വ്യവസായിയുടെ അപൂർവ്വ വിജയകഥയ്ക്ക്
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി