Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ആദ്യ ട്രില്യൺ കമ്പനിയായി ആപ്പിൾ മാറിയപ്പോൾ ചർച്ചയാകുന്നത് കോടീശ്വരനായ സ്ഥാപകന്റെ പട്ടിണിക്കാരിയായ മകളുടെ കഥ; സ്റ്റീവ് ജോബിന്റെ മകൾ പട്ടിണി കിടന്നും പാവിരിച്ചുറങ്ങിയും ജീവിച്ച നാളുകൾ ഓർക്കുമ്പോൾ

ലോകത്തെ ആദ്യ ട്രില്യൺ കമ്പനിയായി ആപ്പിൾ മാറിയപ്പോൾ ചർച്ചയാകുന്നത് കോടീശ്വരനായ സ്ഥാപകന്റെ പട്ടിണിക്കാരിയായ മകളുടെ കഥ; സ്റ്റീവ് ജോബിന്റെ മകൾ പട്ടിണി കിടന്നും പാവിരിച്ചുറങ്ങിയും ജീവിച്ച നാളുകൾ ഓർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലോസ് ഏഞ്ചൽസ്: ലോകത്തെ ആദ്യ ട്രില്യൺ ഡോളർ കമ്പനിയായി അടുത്തിടെയാണ് ആപ്പിൾ മാറിയത്. ഈ നിലയിലേക്ക് ആപ്പിളിനെ വളർത്തിയതിന് പിന്നിൽ അതിന്റെ സ്ഥാപകനായ സ്റ്റീവ് ജോബിന്റെ പങ്ക് നിസ്തുലമാണ്. സ്റ്റീവിന്റെ മരണശേഷവും കമ്പനി ഉയരങ്ങളിലേക്ക് കുതിച്ചുയരുമ്പോൾ, ആപ്പിളിന്റെ അവകാശികളിലൊരാളാകേണ്ടിയിരുന്ന ലിസ ബ്രെണ്ണൻ പറയുന്നത് പട്ടിണികിടന്ന കാലത്തെക്കുറിച്ചാണ്. തന്റെ മകളാണെന്ന് ലിസയെ സ്റ്റീവ് ജോബ് അംഗീകരിച്ചിരുന്നില്ല. കോടികളുടെ അവകാശിയാരുന്നിട്ടും അതിനുവേണ്ടി പോരാടാൻ ലിസയോ അമ്മ ക്രിസാൻ ബ്രെണ്ണനോ പോയില്ല.

സ്റ്റീവ് ജോബിന്റെ ആദ്യ കാമുകായിരുന്നു ക്രിസാൻ. കോളേജിൽ പഠിക്കുമ്പോഴുള്ള ആ ബന്്ധത്തിലാണ് ലിസ പിറന്നത്. സ്റ്റീവ് പിന്നീട് ആപ്പിളുമായി ഉയരങ്ങളിലേക്ക് കുതിച്ചപ്പോൾ, മകളെ പോറ്റാൻ കഷ്ടപ്പെടുകയായിരുന്നു ക്രിസാൻ. കാലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള വാടകവീട്ടിൽ തന്നെയും അമ്മയെയും കാണാൻ സറ്റീവ് എത്തിയത് ലിസ ഓർക്കുന്നുണ്ട്. തൂപ്പുകാരിയായും ഹോട്ടലിൽ വെയ്ട്രസായും ജോലി ചെയ്താണ് ക്രിസാൻ മകളെ വളർത്തിയത്.

ലിസയെ തന്റെ മകളായി അംഗീകരിക്കാൻ സ്റ്റീവ് ഒരുക്കമായിരുന്നില്ല. താൻ ക്രിസാനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും തനിക്ക് കുട്ടികളുണ്ടാകില്ലെന്നുമൊക്കെ സ്റ്റീവ് കോടതിയിൽ വാദിച്ചിരുന്നു. ഒടുവിൽ കോടതി ആവശ്യപ്പെട്ടപ്രകാരം നടത്തിയ ഡിഎൻഎ ടെസ്റ്റിൽ പിതൃത്വം ഉറപ്പിക്കുകയും ചെയ്തു. എന്നിട്ടും സ്റ്റീവ് തന്റെ വാദത്തിൽത്തന്നെ ഉറച്ചുനിന്നു. തന്നെ പലവട്ടം തള്ളിപ്പറഞ്ഞ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചാണ് ലിസ തന്റെ പുതിയ ഓർമക്കുറിപ്പുകളിൽ വ്യക്തമാക്കുന്നത്. സ്മാൾ ഫ്രൈ എന്ന പുസ്തകം ഉടൻതന്നെ വിപണിയിലെത്തും.

മെൻലോ പാർക്കിലെ വീട്ടിൽ തന്നെ കാണാൻ വന്ന സ്റ്റീവിനെ ലിസയ്ക്ക് ഓർമയുണ്ട്. അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ സ്റ്റീവ് പിന്നീടെന്തുകൊണ്ടാണ് തന്നെയിം അമ്മയെയും തള്ളിപ്പറഞ്ഞതെന്നും ലിസ ആശ്ചര്യപ്പെടുന്നു. കാൻസർബാധിതനായി മരണശയ്യയിലായിരുന്നപ്പോഴും കാണാൻ ചെന്ന തന്നെ തള്ളിപ്പറയുകയാണ് സ്റ്റീവ് ചെയ്തതെന്ന് വാനിറ്റി ഫെയർ പുറത്തുവിട്ട സ്മാൾ ഫ്രൈയിലെ ഒരധ്യായത്തിൽ ലിസ പറയുന്നു.

ഐഫോണും ഐപാഡുമൊക്കെ ലോകത്ത് അവതരിപ്പിക്കുകയും സാങ്കേതികരംഗത്ത് അതികായനായി വളരുകയും ചെയ്ത സ്റ്റീവ് പലർക്കും മാതൃകാപുരുഷനാണെങ്കിലും തനിക്ക് അങ്ങനെയല്ലെന്ന് ലിസ പറയുന്നു. ബന്ധങ്ങളെയും അതിന്റെ ഊഷമളതയെയും തീർത്തും അവഗണിച്ചിരുന്നയാളായിരുന്നു സ്റ്റീവെന്ന് ലിസ പറയുന്നു. സ്റ്റീവിന്റെ ദിവ്യപരിവേഷം നിലനിർത്താൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് അടക്കമുള്ളവർക്ക് കനത്ത തിരിച്ചടിയാണ് ലിസയുടെ വെളിപ്പെടുത്തലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP