Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌നിക്കേഴ്‌സിലും മാഴ്‌സിലും മിൽക്കിവേയിലും പ്ലാസ്റ്റിക്കുകൾ കലർന്നു; എല്ലാ ചോക്ക്‌ലേറ്റ് ബ്രാൻഡുകളും തിരിച്ചുവിളിച്ച് കമ്പനി

സ്‌നിക്കേഴ്‌സിലും മാഴ്‌സിലും മിൽക്കിവേയിലും പ്ലാസ്റ്റിക്കുകൾ കലർന്നു; എല്ലാ ചോക്ക്‌ലേറ്റ് ബ്രാൻഡുകളും തിരിച്ചുവിളിച്ച് കമ്പനി

മേരിക്കൻ മിഠായിക്കമ്പനിയായ മാഴ്‌സ് അതിന്റെ എല്ലാ ഉത്പന്നങ്ങളും ബ്രിട്ടനിൽനിന്നും മറ്റ് അനേകം രാജ്യങ്ങളിൽനിന്നും പിൻവലിച്ചു. മാഴ്‌സ്, സ്‌നിക്കേഴ്‌സ്, മിൽക്കി വേ തുടങ്ങിയ മിഠായികളും സെലിബ്രേഷൻ ബോക്‌സുകളുമാണ് പിൻവലിച്ചത്. ജൂൺ 2016 മുതൽ ജനുവരി 2017 വരെ ഉപയോഗിക്കാമെന്ന് രേഖപ്പെടുത്തിയിട്ടുള്ള (ബെസ്റ്റ് ബിഫോർ) മിഠായികൾ കഴിക്കരുതെന്നും മാഴ്‌സ് നിർദ്ദേശിച്ചിട്ടുണ്ട്.

പ്ലാസ്റ്റിക് കലർന്നുവെന്ന് വ്യക്തമായതിനെത്തുടർന്നാണ് മാഴ്‌സ് ഉത്പന്നങ്ങൾ പിൻവലിച്ചത്. 55 രാജ്യങ്ങളിൽനിന്ന് ഉത്പന്നങ്ങൾ പിൻവലിച്ചിട്ടുണ്ടെന്ന് മാഴ്‌സ് വൃത്തങ്ങൾ അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളാണ് പിൻവലിക്കേണ്ടിവന്നത്. മാഴ്‌സിന്റെ നെതർലൻഡ്‌സിലെ നിർമ്മാണ കേന്ദ്രത്തിലുണ്ടായ മിഠായികളിലാണ് പ്ലാസ്റ്റിക് കടന്നുകൂടിയത്.

ജർമനിയിലും നെതർലൻഡ്‌സിലും വിറ്റ ഉത്പന്നങ്ങളാണ് ആദ്യം പിൻവലിച്ചത്. എന്നാൽ, പിന്നീടത് ബ്രിട്ടൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങി മറ്് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. 2016 ജൂൺ 19 മുതൽ 2017 ജനുവരി എട്ടുവരെ ബെസ്റ്റ് ബിഫോർ തീയതികൾ രേഖപ്പെടുത്തിയിട്ടുള്ള ചോക്കലേറ്റുകളാണ് ഉപയോഗിക്കാൻ പാടില്ലാത്തത്.

ജനുവരി എട്ടിന് ജർമനിയിൽ ഒരു ഉപഭോക്താവ് സ്‌നിക്കേഴ്‌സിനുള്ളിൽ ചുവന്ന നിറത്തിലുള്ള പ്ലാസ്റ്റിക് കണ്ടതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. ഇതേത്തുടർന്ന് ഇയാൾ മാഴ്‌സ് കമ്പനിക്ക് പരാതി നൽകി. നെതർലൻഡ്‌സിലെ നിർമ്മാണ കേന്ദ്രത്തിൽ ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക്കാണ് ഇതിൽ കണ്ടെത്തിയതെന്ന് അന്വേഷണത്തിൽ മനസ്സിലായി. ഇതേത്തുടർന്ന് കമ്പനി അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. ശ്രീലങ്കയിലും വിയറ്റ്‌നാമിലുമൊക്കെ വിറ്റ മിഠായികളും പിൻവലിച്ചവയുടെ കൂട്ടത്തിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP