Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസ ലോകത്ത് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി സ്‌കൂൾ കുട്ടികൾ; അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികളൊരുക്കിയ ഇഫ്താറിൽ പങ്കെടുത്തത് ആയിരത്തോളം തൊഴിലാളികൾ; തൊഴിലാളികൾക്കൊപ്പം നോമ്പുതുറയിൽ പങ്കുചേർന്ന്  വിദ്യാർത്ഥികളും

പ്രവാസ ലോകത്ത് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി സ്‌കൂൾ കുട്ടികൾ; അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികളൊരുക്കിയ ഇഫ്താറിൽ പങ്കെടുത്തത് ആയിരത്തോളം തൊഴിലാളികൾ; തൊഴിലാളികൾക്കൊപ്പം നോമ്പുതുറയിൽ പങ്കുചേർന്ന്  വിദ്യാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

അജ്മാൻ: പ്രവാസലോകത്തെ സാധാരണ ജോലിക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കി സ്‌കൂൾ കുട്ടികൾ. തൊഴിലാളികൾക്കൊപ്പം നോമ്പ് തുറന്നും വിദ്യാർത്ഥികൾ മാതൃകയായി. അജ്മാൻ അൽ അമീർ ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ ശേഖരങ്ങളിൽ നിന്ന് സ്വരൂക്കൂട്ടിയ വിഭവങ്ങൾ കൊണ്ട് തൊഴിലാളികൾക്ക് ഇഫ്താർ ഒരുക്കിയത്. വ്യത്യസ്ത ലേബർ ക്യാമ്പുകളിൽ നിന്നുള്ളവരായി ആയിരത്തോളം തൊഴിലാളികൾ നോമ്പു തുറയിൽ പങ്കു കൊണ്ടു.

അജ്മാൻ ചൈന മാളിന് പിറകിൽ ടീം ഇഫ്താറിന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ എത്തിയാണ് കുട്ടികൾ തങ്ങളുടെ വിഭവങ്ങൾ വിതരണം ചെയ്തത്. മാങ്ങ, ആപ്പിൾ, ഓറഞ്ച്, കിവി, ഈത്തപ്പഴം, വെള്ളം എന്നിവയടങ്ങുന്ന ഒരു കിറ്റ് ഒരാൾക്ക് എന്ന നിലക്ക് സ്‌കൂളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന് നോമ്പു തുറ നടക്കുന്ന പള്ളിയുടെ മുറ്റത്തെ ക്യാമ്പിൽ വിതരണം ചെയ്യുകയായിരുന്നു.

വരിയായി നിന്ന് ടീം ഇഫ്താർ ഒരുക്കിയ ബിരിയാണി തൊഴിലാളികൾക്ക് വിതരണം ചെയ്യാനായത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. തൊഴിലാളികൾക്കൊപ്പം വിദ്യാർത്ഥികളും നോമ്പുതുറയിൽ പങ്കെടുത്തു.

സ്‌കൂൾ ചെയർമാൻ അബ്ദുൽ സലാം, സക്കീർ, പ്രിൻസിപ്പൽ എസ്.ജെ.ജേക്കബ്, വൈസ് പ്രിൻസിപ്പൽ നൗഷാദ് ഷംസുദ്ദീൻ, അക്കാദമിക് കോ ഓഡിനേറ്റർ സൈഫുദ്ദീൻ ഹംസ,കരിക്കുലം ഹെഡ് ലത വാരിയർ തുടങ്ങി സ്‌കൂളിലെ നിരവധി സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP