Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ജയിലിൽ; ഒമർ അൽ ബഷീറിനെ ജയിലിലടച്ചത് സൈനികഭരണാധികാരികൾ; രാജ്യത്ത് ജനകീയ സർക്കാരിനായി മുറവിളികൂട്ടി പ്രക്ഷോഭകാരികൾ; ആർമി കോംപ്ലക്‌സിനുകീഴിൽ പതിനായിരങ്ങളുടെ കുത്തിയിരുപ്പ് സമരം

സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ജയിലിൽ; ഒമർ അൽ ബഷീറിനെ ജയിലിലടച്ചത് സൈനികഭരണാധികാരികൾ; രാജ്യത്ത് ജനകീയ സർക്കാരിനായി മുറവിളികൂട്ടി പ്രക്ഷോഭകാരികൾ; ആർമി കോംപ്ലക്‌സിനുകീഴിൽ പതിനായിരങ്ങളുടെ കുത്തിയിരുപ്പ് സമരം

മറുനാടൻ ഡെസ്‌ക്‌

കാർട്ടൂം: സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിനെ (75) ജയിലിലടച്ചു. അതേസമയം, രാജ്യത്ത് ജനകീയസർക്കാർ വേണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഇനിയും കെട്ടടങ്ങിയിട്ടില്ല. സൈനികഭരണാധികാരികൾ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയതായി കുടുംബവൃത്തങ്ങളാണ് അറിയിച്ചത്. ഒമർ അൽ ബഷീറിന്റെ ഏകാധിപത്യഭരണത്തിനെതിരേ കഴിഞ്ഞ ഡിസംബറിലാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. വിവിധ അക്രമസംഭവങ്ങളിൽ ഇതുവരെ 65 പേരാണ് കൊല്ലപ്പെട്ടത്.

30 വർഷമായി അധികാരത്തിൽ തുടരുകയായിരുന്ന പ്രസിഡന്റ് ഒമർ അൽ ബഷീറിനെ കഴിഞ്ഞയാഴ്ചയാണ് സൈനിക ജനറൽ അഹമ്മദ് അവാദ് ഇബ്ൻ ഔഫിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചത്. അതിനുശേഷം ഒമർ അൽ ബഷീർ എവിടെയാണെന്ന് ആർക്കും അറിവില്ലായിരുന്നു. സുരക്ഷിതസ്ഥാനത്തുണ്ടെന്ന് മാത്രമാണ് സൈനികഭരണാധികാരികൾ പറഞ്ഞിരുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തെ കാർട്ടൂമിലെ കൊബോർ ജയിലിലേക്ക് മാറ്റിയതായി പേരുവെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥനും പറഞ്ഞു. ജയിൽപരിസരത്ത് വൻതോതിൽ സൈന്യത്തെ വിന്യസിച്ചതായി ദൃക്സാക്ഷികളും പറഞ്ഞു.

ഡാർഫർ വംശീയഹത്യയുമായി ബന്ധമുള്ള ഇബ്ൻ ഔഫ് പുതിയ സർക്കാരിന്റെ നേതൃത്വം ഏറ്റെടുത്തതിൽ ശക്തമായ ജനകീയപ്രക്ഷോഭമാണ് രാജ്യത്ത് കണ്ടത്. തുടർന്ന് ഇടക്കാലസർക്കാരിന്റെ തലവൻകൂടിയായ അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. സായുധസേനാ മേധാവിയായ ലെഫ്. ജനറൽ അബ്ദുൽ ഫത്ത അബ്ദുൽ റഹ്മാൻ ബുർഹാൻ ആണ് പുതിയ ഭരണത്തലവൻ. ഭരണം ജനകീയസർക്കാരിന് കൈമാറണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇതിനായി ആർമി കോംപ്ലക്‌സിനുകീഴിൽ പതിനായിരത്തിലധികം പ്രക്ഷോഭകരാണ് കുത്തിയിരിക്കുന്നത്. പ്രക്ഷോഭം എന്തുവിലകൊടുത്തും നേരിടുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

55 അംഗ ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനമായ ഇത്യോപ്യയിലെ ആഡിസ് അബാബയിലേക്ക് പ്രശ്‌നപരിഹാരത്തിനു സഹായം തേടി ബർഹാൻ പ്രതിനിധിസംഘത്തെ അയച്ചിട്ടുണ്ട്. ഇതേസമയം, ഒമർ അൽ ബഷീറിനു രാഷ്ട്രീയാഭയം നൽകാൻ തയാറാണെന്നു യുഗാണ്ട അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP