Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുർക്കിയിൽ പൊലീസ് ആസ്ഥാനത്തിനു നേർക്കു ചാവേർ ആക്രമണം; 11 പൊലീസുകാർ കൊല്ലപ്പെട്ടു; കലാപത്തിനു പിന്നിൽ കുർദിസ്ഥാൻ പാർട്ടിയെന്ന് പ്രധാനമന്ത്രി

തുർക്കിയിൽ പൊലീസ് ആസ്ഥാനത്തിനു നേർക്കു ചാവേർ ആക്രമണം; 11 പൊലീസുകാർ കൊല്ലപ്പെട്ടു; കലാപത്തിനു പിന്നിൽ കുർദിസ്ഥാൻ പാർട്ടിയെന്ന് പ്രധാനമന്ത്രി

ഇസ്താൻബൂൾ: തുർക്കിയിൽ പൊലീസ് ആസ്ഥാനത്തിനു നേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 11 പൊലീസുകാർ കൊല്ലപ്പെട്ടു. കലാപത്തിനു പിന്നിൽ കുർദിസ്ഥാൻ പാർട്ടിയെന്ന് പ്രധാനമന്ത്രി ബിനാലി യിൽദ്രിം ആരോപിച്ചു.

തുർക്കിയിലെ സിസ്രേയിലുള്ള പൊലീസ് ആസ്ഥാനത്തിന് നേർക്കാണു ചാവേർ ആക്രമണം ഉണ്ടായത്. 78 പേർക്ക് ഗുരുതരമായി പരുക്കേറ്റു.

സിർനാകിൽ സ്വയം ഭരണാവകാശത്തിന് വേണ്ടി കലാപം നടത്തുന്ന കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് തുർക്കി പ്രധാനമന്ത്രി ആരോപിക്കുന്നത്. കാർ ബോംബ് ഉപയോഗിച്ചാണു പൊലീസ് ആസ്ഥാനത്ത് സ്ഫോടനം നടത്തിയത്.
സിറിയയുമായും ഇറാഖുമായും അതിർത്തി പങ്കിടുന്ന പ്രദേശമായ സിർനാക് മേഖലയിലാണ് സിസ്ര.

കഴിഞ്ഞ കുറേ നാളുകളായി നിരന്തരം കർഫ്യൂം പ്രഖ്യാപിക്കപ്പെട്ട മേഖലയാണ് ഇത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായും കുർദിഷ് സേനക്കെതിരായും സിറിയയിൽ തുർക്കി ആക്രമണം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പൊലീസ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം ഉണ്ടായത്.

പികെകെയുമായുണ്ടായിരുന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടതിന് പിന്നാലെ നിരന്തരം ആക്രമണമുണ്ടാകുന്ന പ്രദേശമാണ് ഇത്. സിസ്രയിൽ അഭയം തേടിയ 100 പേരെ ചുട്ടുകൊന്ന സംഭവത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തുന്നുമുണ്ട്. പികെകെയും തുർക്കി സൈന്യവും തമ്മിൽ നിരന്തര പോരാട്ടനാണ് ഈ സിറിയ അതിർത്തി പ്രദേശത്ത് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP