Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാൽപ്പത് ദിവസത്തെ ദുഃഖാചരണം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാജകീയ നടപടി: ഒമാനിൽ 282 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ; മോചിതരാവുന്നതിൽ 123 പ്രവാസികളും

നാൽപ്പത് ദിവസത്തെ ദുഃഖാചരണം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാജകീയ നടപടി: ഒമാനിൽ 282 തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ; മോചിതരാവുന്നതിൽ 123 പ്രവാസികളും

മറുനാടൻ മലയാളി ബ്യൂറോ

മസ്ക്കറ്റ് : വിവിധ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളിൽ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. മാപ്പുനൽകി പുതിയ സുൽത്താൻ ഹൈതം ബിൻ താരെക് അൽ സഈദ് ഉത്തരവ് പുറപ്പെടുവിച്ചു. മാപ്പുനൽകിയ തടവുകാരിൽ 123 പേർ വിദേശികളാണ്. ഔദ്യോഗിക വാർത്താ ഏജൻസിയായ ഒഎൻഎ അറിയിച്ചതാണ് ഇക്കാ്യം. ഇവർ ഉടൻ ജയിൽ മോചിതരാകുമെന്നാണ് സൂചന. മുൻ സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ മരണത്തിൽ ഒമാൻ 40 ദിവസത്തെ ദുഃഖാചരണം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് രാജകീയ നടപടി.

ഒമാനിൽ കൂടുതൽ വികസനം നടപ്പാക്കാനും എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം നിലനിർത്താനുമുള്ള ഖബൂസിന്റെ പാരമ്പര്യത്തെ വളർത്തിയെടുക്കുമെന്ന് പുതിയ സുൽത്താൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാനപരമായ സഹവർത്തിത്വവും മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുന്നതുമായ ഖാബൂസിന്റെ വിദേശനയം പിന്തുടരുമെന്ന് 65 കാരനായ ഭരണാധികാരി പ്രഖ്യാപിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP