Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ സ്വകാര്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങി ഇന്ത്യൻ വംശജ സുനിത വില്യംസ്; 2019ൽ യാത്ര തിരിക്കാൻ തയാറായി ബോയിങ് സിഎസ്ടി-100 സ്റ്റാർലൈനർ, സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾസ് ബഹിരാകാശ വിമാനങ്ങൾ; പൂർണമായും മനുഷ്യ നിയന്ത്രണത്തിലുള്ള ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണ യാത്രയ്ക്ക് തയാറായി നാസ

ആദ്യ സ്വകാര്യ ബഹിരാകാശ വിമാന യാത്രയ്‌ക്കൊരുങ്ങി ഇന്ത്യൻ വംശജ സുനിത വില്യംസ്; 2019ൽ യാത്ര തിരിക്കാൻ തയാറായി ബോയിങ് സിഎസ്ടി-100 സ്റ്റാർലൈനർ, സ്‌പേസ് എക്‌സ് ഡ്രാഗൺ ക്യാപ്‌സൂൾസ് ബഹിരാകാശ വിമാനങ്ങൾ;  പൂർണമായും മനുഷ്യ നിയന്ത്രണത്തിലുള്ള ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണ യാത്രയ്ക്ക് തയാറായി നാസ

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൺ: ആദ്യ ബഹിരാകാശ വിമാന യാത്ര നടത്താനുള്ള തയ്യാറെടുപ്പിലാണ് നാസ. വെള്ളിയാഴ്‌ച്ചയാണ് നാസ തങ്ങളുടെ പുതിയ ചുവട് വയ്‌പ്പ് ലോകത്തോട് വിളിച്ചു പറഞ്ഞത്. ആദ്യ ബഹിരാകാശ വിമാന യാത്രയ്ക്ക് ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കം ഒൻപത് ബഹിരാകാശ യാത്രികരാണ് തയ്യാറെടുക്കുന്നത്. സ്വകാര്യവിമാന കമ്പനികളായ ബോയിങ്, സ്പേസ് എക്സ് എന്നിവരാണ് ബഹിരാകാശ വിമാനങ്ങൾ നിർമ്മിക്കുന്നത്.

2011ൽ നാസ വിജയകരമായി പൂർത്തീകരിച്ച ബഹിരാകാശ ദൗത്യത്തിലെ അംഗമായിരുന്നു സുനിത. അമേരിക്കൻ ബഹിരാകാശ ശാസ്ത്രജ്ഞയായ സുനിതാ വില്യംസിനെ കൂടാതെ എട്ട് പേരും യാത്രയിലുണ്ട്. ഇവരും ബഹിരാകാശയാത്രയിൽ പരിചയസമ്പന്നരാണ്. ബഹിരാകാശ വിമാനങ്ങളുടെ പരീക്ഷണ ദൗത്യവും അമേരിക്കയിൽ നിന്നും 2011ന് ശേഷം നടത്തുന്ന ആദ്യ ബഹിരാകാശ  യാത്രയും കൂടിയാണിത്.

പൂർണമായും മനുഷ്യനിയന്ത്രണത്തിലാവും വിമാനങ്ങൾ. ദൗത്യത്തിൽ പങ്കെടുക്കുന്നവരോ അല്ലെങ്കിൽ നിയോഗിക്കപ്പെട്ട മറ്റ് ശാസ്ത്രജ്ഞന്മാരോ ആവും വിമാനത്തെ നിയന്ത്രിക്കുക. പുതിയ ബഹിരാകാശയാത്രാസംഘം പുറപ്പെടുന്നതിന് മുമ്പ് നാലുപേരടങ്ങുന്ന മറ്റൊരു സംഘം ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം സജ്ജമാക്കുന്നതിനായി പുറപ്പെടുമെന്ന് നാസ അറിയിച്ചു. ബോയിങ് സിഎസ്ടി-100 സ്റ്റാർലൈനർ, സ്പേസ് എക്സ് ഡ്രാഗൺ ക്യാപ്സൂൾസ് എന്നീ ബഹിരാകാശ വിമാനങ്ങൾ 2019 ൽ യാത്ര തിരിക്കാൻ അവസാനവട്ട തയ്യാറെടുപ്പുകളിലാണെന്ന് നാസ വ്യക്തമാക്കി.

സ്വകാര്യകമ്പനികളുടെ ബഹിരാകാശവിമാനങ്ങൾക്ക് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് യാത്രാനുമതി നൽകുക വഴി സ്വന്തമായി ബഹിരാകാശപര്യവേഷണം നടത്താൻ സാമ്പത്തികശേഷിയില്ലാത്ത രാജ്യങ്ങൾക്ക് സഹായമാവും. ഇത്തരം പര്യവേഷണയാത്രകൾക്ക് സ്വകാര്യവ്യക്തികൾക്കും സൗകര്യമൊരുക്കുന്നതാവും ഇത്തരം സംവിധാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP