Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ 330കോടിയുടെ ലോട്ടറിക്ക് ഉടമയായി; ടിക്കറ്റ് സമർപ്പിച്ചയാൾ രഹസ്യമാക്കാൻ തീരുമാനിച്ചു; നമ്പർ നനഞ്ഞെന്ന വാദം ഉയർത്തി രംഗത്ത് വന്ന സ്ത്രീയുടെ പേരിൽ കേസെടുക്കും

ഒടുവിൽ 330കോടിയുടെ ലോട്ടറിക്ക് ഉടമയായി; ടിക്കറ്റ് സമർപ്പിച്ചയാൾ രഹസ്യമാക്കാൻ തീരുമാനിച്ചു; നമ്പർ നനഞ്ഞെന്ന വാദം ഉയർത്തി രംഗത്ത് വന്ന സ്ത്രീയുടെ പേരിൽ കേസെടുക്കും

ലം പ്രഖ്യാപിച്ചിട്ടും ദിവസങ്ങളായി ജേതാവെത്താതിരുന്ന 330 കോടിയുടെ യൂറോമില്യൺ ലോട്ടറി ടിക്കറ്റിന് അവസാനം ഉടമയുണ്ടായിരിക്കുന്നു. ഇത്രയും ദിവസമായിട്ടും ടിക്കറ്റുമായി യഥാർത്ഥ വിജയി എത്താത്തതിനാൽ എന്താണ് ചെയ്യേണ്ടതെന്ന ധർമസങ്കടത്തിലായിരുന്നു ലോട്ടറി അധികൃതർ. എന്നാൽ ഇത്രയും വൻ തുകയടിച്ച തന്റെ പേര് വെളിപ്പെടുത്തേണ്ട നിലപാടിലാണ് ടിക്കറ്റ് സമർപ്പിച്ചയാൾ എന്നാണ് റിപ്പോർട്ട്.

അതേ സമയം തനിക്ക് 330 കോടി രൂപ നേടിത്തന്ന യൂറോമില്യൺ ലോട്ടറി ടിക്കറ്റ് ജീൻസിന്റെ പോക്കറ്റിൽ ഇട്ട് നനച്ചുപോയെന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്ന 48കാരിയായ സൂസന്ന ഹിന്റെ എന്ന സ്ത്രീയുടെ പേരിൽ കേസെടുക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 9ന് നറുക്കെടുത്ത ലോട്ടറിയുടെ ജേതാവ് വോർസെസ്റ്ററിലുള്ള താനാണെന്നായിരുന്ന നനഞ്ഞ ടിക്കറ്റിലെ അവ്യക്തമായ വിവരങ്ങളുടെ ബലത്തിൽ സൂസന്ന അവകാശപ്പെട്ടിരുന്നത്.

ഇത്തരത്തിൽ നിരവധി പേർ രംഗത്തെത്തുന്നുണ്ടെന്നും എന്നാൽ വ്യക്തമായ വിവരങ്ങൾ ബോധ്യപ്പെടാതെ സമ്മാനം അനുവദിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ലോട്ടറി അധികൃതരുടെ നിലപാട്. ഇത്തരത്തിലുള്ള തട്ടിപ്പുകാർക്കെതിരെ കർശനനടപടികളെടുക്കുമെന്നും ലോട്ടറി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇത്തരക്കാർക്ക് പരമാവധി 10 വർഷം തടവ് ശിക്ഷ ലഭിച്ചേക്കും.

നറുക്കെടുപ്പ് കഴിഞ്ഞ 180 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിച്ചാൽ മാത്രമേ സമ്മാനം നൽകുകയുള്ളൂവെന്നാണ് കെയിംലോട്ട് പറയുന്നത്. അതിനാൽ സൂസന്നയുടെ വാദഗതി അംഗീകരിക്കാൻ തങ്ങൾക്കാവില്ലെന്നും ലോട്ടറി അധികൃതർ വ്യക്തമാക്കിയിരുന്നു.33,035,323 പൗണ്ടിന്റെ ലോട്ടറിയുടെ യഥാർത്ഥ ജേതാവിനെ കണ്ടെത്തിയെന്ന് പ്രഖ്യാപിക്കാൻ തങ്ങൾക്ക് സന്തോഷമേറെയുണ്ടെന്നാണ് കെയിംലോട്ട് യുകെ ലോട്ടറീസ് ലിമിറ്റഡിന്റെ ഓപ്പറേറ്ററായ ദി നാഷണൽ ലോട്ടറി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പേര് രഹസ്യമാക്കി വയ്ക്കാൻ ജേതാവ് ആവശ്യപ്പെട്ടതിനാൽ പേര് പ്രഖ്യാപിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. 26,27,46,47,52, 58 എന്നീ നമ്പറുകളിൽ തനിക്ക് സമ്മാനമടിച്ചുവെന്നും ടിക്കറ്റ് അറിയാതെ ജീൻസിന്റെ പോക്കറ്റിലിട്ട് നനച്ചതിനാൽ ഇതിലെ ചില വിശദാംശങ്ങൾ വ്യക്തമല്ലെന്നുമായിരുന്നു സൂസന്ന വാദിച്ചിരുന്നത്. സ്‌കോട്ടിഷ് അതിർത്തിയിലുള്ള ഹാവിക്കിലെ ദമ്പതികളായ കരോളും ഡേവിഡ് മാർട്ടിനും ഈ ലോട്ടറിയടിച്ചുവെന്ന് ക്ലെയിം ചെയ്ത് മുന്നോട്ട് വന്നിരുന്നു. ഇത്തരത്തിലുള്ള നിരവധി ക്ലെയിമുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ്‌ലോട്ടറി അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നും ടിക്കറ്റിന് തകരാറ് വന്നുമെന്നുമുള്ള പേരിൽ സമ്മാനത്തിന് അവകാശവാദമുന്നയിച്ച് വന്ന നൂറ് കണക്കിന് ക്ലെയിമുകളെക്കുറിച്ച് ലോട്ടറി ഓപ്പറേറ്റർ അന്വേഷിക്കുന്നതാണ്. സൂസന്നയുടെ ക്ലെയിമും ഇതിന്റെ ഭാഗമായി അന്വേഷണവിധേയമാക്കുന്നതാണ്. ജീൻസ് വാഷിങ് മെഷീനിൽ ഇട്ട് അലക്കിയതിനെ തുടർന്നാണിതിന് കേടുപാടുണ്ടായതെന്നാണവർ പറയുന്നത്. അവർ ഹാജരാക്കിയ ടിക്കറ്റിന്റെ ഫോട്ടോകോപ്പിക്ക് പലവിധ കേടുപാടുകളും ദൃശ്യമായിരുന്നു.ഇതിൽ സമ്മാനാർഹമായ ആറ് നമ്പറുകളും തെളിഞ്ഞ് കാണുന്നുണ്ടെങ്കിലും നിർണായമകമായ ബാർകോഡ് പോലുള്ള ഭാഗങ്ങൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ വിശ്വാസ്യത സ്ഥിരീകരിക്കാൻ ഒഫീഷ്യലുകളെ സഹായിക്കുന്നത് ബാർകോഡാണ്. ഇതില്ലാതെ സമ്മാനം അനുവദിക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തകരാറ് സംഭവിച്ച ടിക്കറ്റിലെ സീരിയൽ കോഡിൽ നിന്നും ടെർമിനൽ നമ്പറിൽ നിന്നും എവിടെ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിച്ചതെന്ന് വ്യക്തമാണ്.200 പൗണ്ടാണ് ഇതിന്റെ വില.

തന്റെ രണ്ടാമത്തെ ഭർത്താവിൽ നിന്നും 15 വർഷം മുമ്പ് സൂസന്ന വേർപെട്ടിരുന്നു. എന്നാൽ അവർ വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും വാർത്തയുണ്ട്. സൂസന്നയ്ക്ക് സമ്മാനമടിച്ചിട്ടുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നാണ് നിക്ക് പ്രതികരിച്ചിരിുന്നത്.ഡേറ്റിങ് വെബ്‌സൈറ്റുകളിൽ സൂസന്ന തന്റെ തൊഴിലിന്റെ കോളത്തിൽ നഴ്‌സ് എന്നാണ് നൽകിയിരിക്കുന്നത്. വോർസെസ്റ്ററിലെ വാൻഡോണിലെ ഷോപ്പിൽ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയതെന്നാണ് സുസന്ന പറയുന്നത്.തനിക്കാണ് സമ്മാനമടിച്ചിരിക്കുന്നതെന്നും അതിന്റെ നമ്പറുകൾ ടിക്കറ്റിന് മുകളിലുണ്ടെന്നും അവർ ഫേസ്‌ബുക്കിലൂടെ അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP