Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒമ്പതുകൊല്ലം മുമ്പ് ജൂലിയൻ അസാൻജ് യുവതികളെ ബലാത്സംഗത്തിനിരയാക്കിയത് വിക്കീലിക്‌സ് സമ്മേളനത്തിനിടെ; ഇക്വഡോർ നൽകിയ രാഷ്ട്രീയ അഭയം അവസാനിച്ചതോടെ രണ്ടു കൊല്ലം മുമ്പ് അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കാനൊരുങ്ങി സ്വീഡൻ; പരസ്പര സമ്മതത്തോടെയായിരുന്നു യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്ന നിലപാടിൽ അസാൻജ് 

ഒമ്പതുകൊല്ലം മുമ്പ് ജൂലിയൻ അസാൻജ് യുവതികളെ ബലാത്സംഗത്തിനിരയാക്കിയത് വിക്കീലിക്‌സ് സമ്മേളനത്തിനിടെ; ഇക്വഡോർ നൽകിയ രാഷ്ട്രീയ അഭയം അവസാനിച്ചതോടെ രണ്ടു കൊല്ലം മുമ്പ് അവസാനിപ്പിച്ച കേസ് പുനരന്വേഷിക്കാനൊരുങ്ങി സ്വീഡൻ; പരസ്പര സമ്മതത്തോടെയായിരുന്നു യുവതികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്ന നിലപാടിൽ അസാൻജ് 

മറുനാടൻ മലയാളി ബ്യൂറോ

സ്റ്റോക്ക്‌ഹോം: ലണ്ടനിൽ അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന്റെ പേരിലുള്ള ബലാത്സംഗക്കേസ് സ്വീഡൻ പുനഃപരിശോധിക്കും. അസാൻജിനെതിരായ ലൈംഗികാരോപണ കേസ് പുനരന്വേഷിക്കാനും തുടർ വിചാരണ നടത്താനും തീരുമാനിച്ചതായി സ്വീഡന്റെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ വിശദീകരിച്ചു.

2017 ൽ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ രാഷ്ട്രീയാഭയം തേടിയതോടെ അവസാനിപ്പിച്ച ലൈംഗികാരോപണ കേസാണ് പുനഃപരിശോധിക്കുന്നത്. 2010-ൽ സ്റ്റോക്ക്‌ഹോമിൽ നടന്ന വിക്കിലീക്‌സ് സമ്മേളനത്തിനിടെ അസാൻജ് ബലാത്സംഗത്തിനും മറ്റ് ലൈംഗികാതിക്രമങ്ങൾക്കും ഇരയാക്കിയെന്നാണു യുവതികളുടെ പരാതി. എന്നാൽ, പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണു നടന്നതെന്നാണ് അസാൻജിന്റെ വിശദീകരണം.

അസാൻജിനു നേരെ ആരോപണമുന്നയിച്ച യുവതികളുടെ അഭിഭാഷക കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കുന്നതായും സ്വീഡിഷ് പ്രോസിക്യൂട്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിനിരയായ ഒരാൾക്കും ഒമ്പതുവർഷത്തോളം നീതി കാത്തിരിക്കാനാവില്ലെന്നു യുവതികളുടെ അഭിഭാഷക എലിസബത്ത് മാസി ഫ്രിറ്റ്‌സ് പറഞ്ഞു.

അതേസമയം, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയതിനും കമ്പ്യൂട്ടർ ഹാക്ക് ചെയ്ത കുറ്റത്തിനുമായി അസാൻജിനെ വിട്ടുനൽകാൻ യുഎസിൽ നിന്നുള്ള സമ്മർദ്ദങ്ങളും ശക്തമാകുന്നുണ്ട്.

ഇക്വഡോർ തങ്ങളുടെ എംബസിയിൽ അഭയം നൽകിയ നടപടി പിൻവലിച്ചതിനേത്തുടർന്നാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇറാഖിൽ അമേരിക്കൻ സൈനികർ ഹെലികോപ്റ്ററിൽ ഇരുന്ന് സാധാരണക്കാരെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് വിക്കിലീക്സ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്. രഹസ്യ രേഖകൾ പുറത്തുവിടുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിക്കിലീക്സിന് അന്ന് നാല് വയസുകഴിഞ്ഞിരുന്നു. ഏഴു ലക്ഷത്തോളം വരുന്ന അമേരിക്കയുടെ അതിരഹസ്യ രേഖകളും, ചിത്രങ്ങളും, വീഡിയോകളും വിക്കിലീക്സിന് കൈമാറിയെന്ന് ആരോപിച്ച് അമേരിക്കയുടെ ഇന്റലിജൻസ് അനലിസ്റ്റ് ചെൽസിയ മാനിങിനെ അധികൃതർ അറസ്റ്റ് ചെയ്തു. തുടർന്നും അമേരിക്കയ്ക്ക് തലവേദനയായി മറ്റ് രാജ്യങ്ങളും വ്യക്തികളുമൊക്കെയായി ബന്ധപ്പെട്ട നിരവധി രേഖകൾ വിക്കിലീക്സ് വഴിയും ലോകത്തെ മറ്റ് മാധ്യമ സ്ഥാപനങ്ങൾ വഴിയും പുറത്തുവന്നു. അന്നുമുതൽ അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് ജൂലിയൻ അസാൻജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP