Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിറിയൻ അഭയാർത്ഥികൾ യൂറോപ്പിന്റെ സമാധാനം കെടുത്തുന്നു; സ്ത്രീകളുടെ സുരക്ഷ അവതാളത്തിൽ; അഭയാർത്ഥി കേന്ദ്രത്തിലെ 15കാരൻ ജീവനക്കാരിയെ കുത്തിക്കൊന്നത് അവസാന ദുരന്തം

സിറിയൻ അഭയാർത്ഥികൾ യൂറോപ്പിന്റെ സമാധാനം കെടുത്തുന്നു; സ്ത്രീകളുടെ സുരക്ഷ അവതാളത്തിൽ; അഭയാർത്ഥി കേന്ദ്രത്തിലെ 15കാരൻ ജീവനക്കാരിയെ കുത്തിക്കൊന്നത് അവസാന ദുരന്തം

സ്വീഡൻ: സ്വദേശങ്ങളിലെ യുദ്ധങ്ങളാലോ അഭ്യന്തരകലാപങ്ങളാലോ ദാരിദ്ര്യത്താലോ അവിടെ നിന്നും പലായനം ചെയ്യാൻ നിർബന്ധിക്കപ്പെട്ട് വീടും കുടിയുമില്ലാതെ അലഞ്ഞ് നടക്കുന്ന അഭയാർത്ഥികളോട് സഹതാപം തോന്നിയിട്ടാണ് മിക്ക യൂറോപ്യൻ രാജ്യങ്ങളും സിറിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മറ്റ് ചിലയിടങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് മുമ്പിൽ തങ്ങളുടെ അതിർത്തികൾ തുറന്ന് കൊടുത്തിരുന്നത്. എന്നാൽ പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തുന്ന സ്വഭാവമാണ് ചില അഭയാർത്ഥികൾ ആതിഥേയ രാജ്യങ്ങളോട് പ്രകടിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജർമനി, സ്വിറ്റ്‌സർലണ്ട്,സ്വീഡൻ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി സ്ത്രീകളെ അഭയാർത്ഥികൾ ബലാത്സംഗം ചെയ്യുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇതിനെതിരെ തദ്ദേശീയരുടെ പ്രതിഷേധങ്ങൾ ശക്തമാവുകയും മിക്ക യൂറോപ്യൻ രാജ്യങ്ങളിലും അഭയാർത്ഥി വിരുദ്ധ മനോഭാവം വളർന്ന് വരുന്നുമുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ സിറിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് മുൻപന്തിയിലെന്ന് തെളിഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ യൂറോപ്പിലെ സ്ത്രീകളുടെ സുരക്ഷ അവതാളത്തിലാക്കുന്ന വിധത്തിൽ പ്രവർത്തിച്ച് സിറിയൻ അഭയാർത്ഥികൾ യൂറോപ്പിന്റെ സമാധാനം കെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വീഡനിലെ അഭയാർത്ഥി കേന്ദ്രത്തിലെ 15കാരൻ അവിടുത്തെ യുവതിയായ ജീവനക്കാരിയെ കുത്തിക്കൊന്നുവെന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്നലെ രാവിലെ എട്ട് മണിക്കാണ് സ്വീഡന്റെ പടിഞ്ഞാറൻ തീരത്തുള്ള മൊലൻഡാളിലെ അഭയാർത്ഥി സെന്ററിൽ വച്ച് ഇവിടുത്തെ ജീവനക്കാരിയായ അലക്‌സാണ്ട്ര മെസെർ എന്ന 22 കാരിക്ക് കുത്തേറ്റത്. ആരോരും തുണയില്ലാതെ എത്തിയ 14നും 17നും വയസിനിടയിലുള്ള അഭയാർത്ഥികളെ അധിവസിപ്പിച്ചിരിക്കുന്ന സെന്ററാണിത്. കുത്തേറ്റതിനെ തുടർന്ന് അലക്‌സാണ്ട്രയെ സാഹ്ല്!ഗ്രെൻസ്‌ക ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.സ്റ്റോക്ക്‌ഹോമിലെ പബ്ലിക്ക് സ്വിമ്മിങ് പൂളിൽ വച്ച് തങ്ങളെ അഭയാർത്ഥികളായ ചെറുപ്പക്കാർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നിരവധി സ്വീഡിഷ് യുവതികൾ പരാതിയുമായി രംഗത്തെത്തിയതും ഈ അടുത്ത ദിവസമാണ്. യുവതി കുത്തേറ്റ് മരിച്ച ഈ സംഭവം കൂടി പുറത്ത് വന്നതോടെ സിറിയൻ അഭയാർത്ഥികൾ സ്വീഡനിൽ അഴിച്ച് വിടുന്ന ആക്രമണങ്ങൾ അതിന്റെ പാരമ്യതയിലെത്തിയിരിക്കുകയാണ്.സ്റ്റോക്ക്‌ഹോമിലെ ട്രെയിൻ സ്‌റ്റേഷനുകളിൽ യുവാക്കളായ അഭയാർത്ഥികളുടെ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നുവെന്നും അവർ മോഷണവും സ്ത്രീകളെ ഉപദ്രവിക്കലും പതിവാക്കിയിട്ടുണ്ടെന്നും പൊലീസ് മുന്നറിയിപ്പേകുന്നുണ്ട്.

യുവതിയെ കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥി ക്യാമ്പിലെ 15 കാരനെ പൊലീസെത്തുന്നത് വരെ അവിടെയുള്ള മറ്റ് ജീവനക്കാർ പിടിച്ച് വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നും പൊലീസ് ഒരു കത്തി കണ്ടെടുത്തിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അലക്‌സാണ്ട്രിയയുടെ കുടുംബം യഥാർത്ഥത്തിൽ ലെബനണിൽ നിന്നെത്തിയവരാണ്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അലക്‌സാണ്ട്രിയ ഈ സെന്ററിൽ ജോലിക്ക് ചേർന്നത്. ഈ കൊലപാതകം ഭീകരമാണെന്നും അലക്‌സാണ്ട്രിയ മാലാഖയെപ്പോലുള്ള പെൺകുട്ടിയായിരുന്നുവെന്നുമാണ് അവളുടെ കസിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

അഭയാർത്ഥികളെ തത്വദീക്ഷയില്ലാതെ ഇവിടേക്ക് പ്രവേശിക്കാൻ അനുവാദം നൽകിയ സ്വീഡിഷ് നേതാക്കളാണ് അലക്‌സാണ്ട്രയുടെ മരണത്തിന് ഉത്തരവാദികളെന്നും അവർ കുറ്റപ്പെടുത്തുന്നു. വർധിച്ച് വരുന്ന അഭയാർത്ഥി കുറ്റവാളികളെ നേരിടാൻ കൂടുതൽ വിഭവങ്ങൾ വേണമെന്ന് സ്വീഡിഷ് പൊലീസ് ആവശ്യപ്പെട്ട ദിവസം തന്നെയാണ് ഈ യുവതിയുടെ കൊല നടന്നതെന്നതും ശ്രദ്ധേയമാണ്. ഈ സെന്ററിൽ ജീവിക്കുന്ന യുവാവാണ് ഈ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

യുവതി കുത്തേറ്റ് മരിച്ച പ്രദേശത്ത് സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റീഫൻ ലോഫ്വെൻ സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സന്ദർശനമുണ്ടാവുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. തീവ്രവാദത്തിനെതിരെയും അഭയാർത്ഥികളുടെ ആക്രമണങ്ങൾക്കെതിരെയും പോരാടാൻ 4100 ഓഫീസർമാരെ അധികമായി വേണമെന്ന് നാഷണൽ പൊലീസ് കമ്മീഷണർ ഡാൻ എലിയാസൻ സർക്കാരിനോട് ആവശ്യപ്പെട്ട ദിവസം തന്നെയാണ് കൊലപാതകം ഉണ്ടായിരിക്കുന്നത്. 2014നും 2015നും ഇടയിൽ അഭയാർത്ഥികൾ നടത്തുന്ന ഭീഷണികളും ആക്രമണങ്ങളും ഇരട്ടിയായി വർധിച്ചുവെന്നാണ് സ്വീഡിഷ് മൈഗ്രേഷൻ ഏജൻസി വെളിപ്പെടുത്തുന്നത്.

അതായത് 2014ൽ ഇത്തരത്തിലുള്ള 148 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ 2015ൽ അത് 322ആയി വർധിച്ചിരിക്കുകയാണ്. അഭയാർത്ഥികളുടെ താവളങ്ങൾക്ക് നേരയുള്ള ആക്രമണങ്ങളും പെരുകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള രണ്ട് ഡസനോളം സെന്ററുകളാണ് പാരീസാക്രണത്തിന് ശേഷം അഗ്‌നിക്കിരയാക്കപ്പെട്ടത്.യൂറോപ്പിന്റെ മറ്റ് പ്രദേശങ്ങളെ പോലെ തന്നെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സ്വീഡനും ഏറ്റവും വലിയ അഭയാർത്ഥി പ്രശ്‌നം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. വെറും 9.8 മില്യൺ ജനസംഖ്യയുള്ള സ്വീഡനിൽ കഴിഞ്ഞ വർഷം മാത്രം 160,000 അഭയാർത്ഥികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP