Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടുവർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം; സിറിയയിൽ 4ലക്ഷേത്താളം പേരുടെ ജീവൻ പൊലിഞ്ഞെന്ന് നിരീക്ഷകർ; മരിച്ചവരിൽ 21000 കുഞ്ഞുങ്ങളും 13000സ്ത്രീകളും; സമാധാനം എന്തെന്ന് അറിയാത്ത നാട്ടിൽ ഏങ്ങലടിക്കുന്നത് നിരപരാധികളുടെ കരച്ചിൽ മാത്രം; സിറിയൻ നഗരങ്ങളിൽ ജനങ്ങൾ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനും വിശപ്പകറ്റാൻ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികൾക്കുമായി

എട്ടുവർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം;  സിറിയയിൽ 4ലക്ഷേത്താളം പേരുടെ ജീവൻ പൊലിഞ്ഞെന്ന് നിരീക്ഷകർ; മരിച്ചവരിൽ 21000 കുഞ്ഞുങ്ങളും 13000സ്ത്രീകളും; സമാധാനം എന്തെന്ന് അറിയാത്ത നാട്ടിൽ ഏങ്ങലടിക്കുന്നത് നിരപരാധികളുടെ കരച്ചിൽ മാത്രം; സിറിയൻ നഗരങ്ങളിൽ ജനങ്ങൾ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനും വിശപ്പകറ്റാൻ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികൾക്കുമായി

മറുനാടൻ ഡെസ്‌ക്‌

ബയ്‌റുത്ത്; അറബ് വസന്ത'ത്തിന്റെ ചുവടുപിടിച്ച് ബാഷർ അൽ-അസദ് സർക്കാരിനെതിരേ നടന്ന സമാധാനപരമായ പ്രക്ഷോഭം അടിച്ചമർത്തിയതോടെയാണ് എട്ടുവർഷം മുമ്പ് സിറിയയിൽ ചോരപ്പുഴ ഒഴുകിയത്. അത് ആഭ്യന്തരയുദ്ധമായി. ആ യുദ്ധം ലോകംകണ്ട ഏറ്റവും നിഷ്ഠുരമായ ഭീകരസംഘടനയുടെ ഉദയത്തിന് വഴിവെച്ചു.

തകർന്ന നഗരങ്ങളും നാടുകളും റോഡുകളും കെട്ടിടങ്ങളും ആധുനിക ലോകത്ത് സിറിയയെ വർഷങ്ങൾ പിന്നോട്ടാക്കി. വൈദ്യുതി, മൊബൈൽ, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത സിറിയൻ നഗരങ്ങളിൽ ജനങ്ങൾ ഓടുന്നത് ഒരിറ്റ് കുടിവെള്ളത്തിനായും വിശപ്പകറ്റാൻ ഭക്ഷണത്തിനും പേടിച്ചുറങ്ങേണ്ടാത്ത രാത്രികൾക്കായുമാണ്.

സിറിയയിൽ എട്ടുവർഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ 3,70,000 പേർ മരിച്ചതായി നിരീക്ഷകർ. ഇതിൽ 1,12,000 പേർ സാധാരണക്കാരാണ്.രാജ്യത്തുനിന്നുള്ള വിവരങ്ങൾ ശേഖരിച്ച് സിറിയയിലെ മനുഷ്യാവകാശനിരീക്ഷകരാണ് വിവരങ്ങൾ പുറത്തുവിട്ടത്. മരിച്ചവരിൽ 21,000 കുഞ്ഞുങ്ങളും 13,000 സ്ത്രീകളും ഉൾപ്പെടും.

2011 മാർച്ച് 15-ന് തെക്കൻ നഗരമായ ദാരയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭമാണ് ആഭ്യന്തരയുദ്ധമായിമാറിയത്. പ്രക്ഷോഭം രാജ്യംമുഴുവൻ വ്യാപിച്ചു. ഭരണകൂടം ശക്തമായി നേരിടാൻ തുടങ്ങിയതോടെ രൂക്ഷമാവുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയിട്ടും സിറിയയിൽ യുദ്ധം അവസാനിച്ചിട്ടില്ല. നാല് ലക്ഷത്തോളം പേർ ഇതുവരെ മരിച്ചെന്നാണ് മനുഷ്യാവകാശസംഘടനയായ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കും ശരിവയ്ക്കുന്നത്. സമീപകാല ലോകംകണ്ട ഏറ്റവും വലിയ അഭയാർഥിപ്രവാഹവും ഇവിടെനിന്നുണ്ടായി. 83.5 ലക്ഷം കുഞ്ഞുങ്ങളാണ് അവിരാമം തുടരുന്ന യുദ്ധത്തിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP