Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തുർക്കിയിൽ നിന്നും ഗ്രീസ് ദ്വീപിലേക്ക് ഏഴു മണിക്കൂർ കടലിലൂടെ നീന്തി; അവിടെ നിന്നും തുറമുഖത്തേക്ക് ഏഴു മണിക്കൂർ നടന്നു; സ്പാനിഷ് അഭയാർത്ഥി ക്യാമ്പിൽ എത്തിയ സിറിയൻ യുവാവിന്റെ കഥ

തുർക്കിയിൽ നിന്നും ഗ്രീസ് ദ്വീപിലേക്ക് ഏഴു മണിക്കൂർ കടലിലൂടെ നീന്തി; അവിടെ നിന്നും തുറമുഖത്തേക്ക് ഏഴു മണിക്കൂർ നടന്നു; സ്പാനിഷ് അഭയാർത്ഥി ക്യാമ്പിൽ എത്തിയ സിറിയൻ യുവാവിന്റെ കഥ

ഏതൻസ്: സിറിയിൽ നിന്നും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും അഭയാർത്ഥികൾ യൂറോപ്യൻ രാജ്യങ്ങളിലെത്തുന്നത്. അതിസാഹസികവും കഠിനവുമായ യാത്രകകളും സഹനങ്ങളും നടത്തിയാണെന്നറിയാമല്ലോ. നമുക്കൊന്നും സ്വപ്‌നത്തിൽ പോലും കാണാൻ പറ്റാത്തത്ത നരകയാതനകളും മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളും അത്തരം യാത്രകളിൽ അവർ അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു ജീവന്മരണ യാത്ര നടത്തി യൂറോപ്പ് എന്ന സ്വപ്‌ന ഭൂമിയിലെത്തിയ സിറിയൻ അഭയാർത്ഥിയാണ് അമീർ മെഹ്തർ എന്ന യുവാവ്.തുർക്കിയിൽ നിന്നും ഗ്രീസ് ദ്വീപിലേക്ക് ഏഴുമണിക്കൂർ കടലിലൂടെ എട്ട് കിലോമീറ്റർ നീന്തിയാണ് ഇയാൾ അതിസാഹസികമായി എത്തിച്ചേർന്നിരുന്നത്. തുടർന്ന് അവിടെ നിന്നും തുറമുഖത്തേക്ക് എത്താനായി വീണ്ടും ഏഴ് മണിക്കൂർ നടക്കുകയും ചെയ്തു. ഇത്തരത്തിൽ അവസാനം സ്പാനിഷ് അഭയാർത്ഥി ക്യാമ്പിലെത്തി ദീർഘശ്വാസമെടുക്കുകയാണീ യുവാവ്. മരണത്തിൽ നിന്നും പുതിയൊരു ജീവിത തീരത്തേക്ക് നീന്തിക്കയറിയ പ്രചോദനാത്മകമായ ഒരു കഥ കൂടിയാണിത്.

ഡമാസ്‌കസിലെ തന്റെ വീട് ബോംബാക്രമണത്തിൽ തകർന്നതിനെതുടർന്നാണ് അമീർ തുർക്കി വിടാനും യൂറോപ്പിലേക്ക് കുടിയേറാനുമുള്ള നിർണായകമായ തീരുമാനമെടുത്തത്. അഭയാർത്ഥികളെ കടത്തുന്ന ബോട്ടുകാർക്ക് നൽകാൻ പണമില്ലാത്തതിനാലാണ് താൻ ഈ സാഹസത്തിന് രണ്ടും കൽപിച്ച് ഒരുങ്ങിയിറങ്ങിയതെന്നാണ് അമീർ വ്യക്തമാക്കുന്നത്. ഏയ്ജിയൻ കടലിലൂടെയുള്ള ഏഴ് മണിക്കൂർ നേരമുള്ള നീന്തൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു പോരാട്ടമായിരുന്നുവെന്ന് ഇയാൾ പറയുന്നു. നിരവധി തവണ പല തരത്തിലുമുള്ള വെല്ലുവിളികൾ അനുഭവിക്കേണ്ടി വന്നിരുന്നു. മൂന്ന് അടിയോളം ഉയരത്തിലുള്ള ശക്തമായ തിരമാലകളെ മുറിച്ച് കടന്ന് നീന്താൻ നന്നെ പണിപ്പെടേണ്ടി വന്നിരുന്നു. ഈ വഴിയിലൂടെ ഇത്തരത്തിൽ യൂറോപ്പിലേക്ക് വന്നവരിൽ ഒരാൾ മാത്രമല്ല താനെന്നും അമീർ പറയുന്നു. അവസാനം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഗ്രീക്ക് ദ്വീപിലെത്തിയ അമീറിന്റെ ഫോട്ടോ പെട്ടെന്ന് വൈറലായി പടർന്നിരുന്നു. റഫ്യൂജീസ്വീഡൻ ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രം ഷെയർ ചെയ്തിരുന്നു.

ദ്വീപിൽ നിന്നും തുറമുഖത്തെത്താൻ ഏഴ് മണിക്കൂർ നടക്കുകയേ അമീറിന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. തുടർന്ന് ഒരു മാസം കഴിഞ്ഞാണ് സ്വീഡനിലെ അഭയാർത്ഥി ക്യാമ്പിലെത്തിച്ചേർന്നത്. യാത്രയുടെ ഓരോ സെക്കൻഡിലും താൻ മരിക്കാൻ പോവുകയാണെന്നാണ് ചിന്തിച്ചിരുന്നതെന്ന് അമീർ പറയുന്നു. സർക്കാർ സൈനികന്റെ വെടിയേറ്റ് ഡമാസ്‌കസിൽ വച്ച് തന്റെ ഒരു സുഹൃത്ത് മരിക്കുകയും കുടുംബവീട് യുദ്ധത്തിൽ തകരുകയും ചെയ്തതിന് ശേഷമാണ് താൻ ഡമാസ്‌കസ് വിടാൻ തീരുമാനിച്ചതെന്ന് അമീർ വെളിപ്പെടുത്തുന്നു.പരിശീലനം നേടിയ കിക്ക് ബോക്‌സറും അഞ്ച് വയസുമുതൽ സ്വിമ്മിങ് പൂളിൽ നീന്തുന്നയാളുമായ അമീർ പിന്നീട് രണ്ടും കൽപിച്ച് യൂറോപ്പ് ലക്ഷ്യം വച്ച് ഏയ്ജിയൻ കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. തനിക്ക് സൈന്യത്തെ പേടിയായിരുന്നു. മരിക്കാൻ ഇഷ്ടവുമല്ലായിരുന്നു.

താൻ സിറിയിൽ നിന്നാൽ അത് തന്റെ കുടുംബത്തിന് ഭീഷണിയായിരുന്നു. കാരണം സിറിയൻ ഭരണകൂടം എല്ലായുവാക്കളെയും ഭീഷണിയായി കണ്ടിരുന്നുവെന്ന് സ്വീഡനിനെ അഭയാർത്ഥി ക്യാമ്പിൽ വച്ച് അമീർ മനസ് തുറക്കുന്നു.ഒരിക്കൽ ലെബനണിൽ വച്ച് അമീർ മാസങ്ങളോളം കടലിൽ നീന്താൻ പഠിപ്പിക്കുന്ന ഇൻസ്ട്രക്ടറായി പ്രവർത്തിച്ച തിന്റെ പിൻബലം ഈ യാത്രയിൽ അമീറിനെ തുണച്ചിരുന്നു.എന്നാൽ യാത്രയാരംഭിക്കാൻ വേണ്ടി ബീച്ചിലെത്തിയപ്പോൾ തുർക്കി പൊലീസ് അമീറിനെ കണ്ടതിനെ തുടർന്ന് അയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കടലിലേക്കിറങ്ങി നീന്താൻ തുടങ്ങുകയായിരുന്നു.

തൊപ്പിയും ഗ്ലാസും നോസ്‌ക്ലിപ്പും ധരിച്ചായിരുന്നു ആ സാഹസിക യാത്ര. അത്യാവശ്യമായ ചില സാധനങ്ങൾ തന്റെ അരയിൽ അണിഞ്ഞായിരുന്നു അമീറിന്റെ യാത്ര. കുറച്ച് വസ്ത്രങ്ങൾ, രണ്ട് കമ്പ്യൂട്ടർ ചിപ്പുകൾ, തന്റെ സിറിയൻ നാഷണൽ ടീം കിക്ക്‌ബോക്‌സിങ് കിറ്റ്, ഒരു ടെലിഫോൺ എന്നിവയായിരുന്നു അവ. ഈ വഴിയിലൂടെ യൂറോപ്പിലേക്ക് നീന്തിയെത്തിയ നിരവധി പേരുണ്ടെന്നും തങ്ങൾക്ക് ഫേസ്‌ബുക്ക് കൂട്ടായ്മയുണ്ടെന്നും അമീർ പറയുന്നു. ഇപ്പോൾ സ്വീഡനിൽ ട്രാൻസി ലേറ്ററായും ഇന്റർപ്രട്ടറായും സ്വീഡനിൽ ഇദ്ദേഹം ജോലിയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP