Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'അവൾ'ക്കായുള്ള കാത്തിരിപ്പിന് വിരാമം; രണ്ടു വയസ് മുതൽ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങൾക്ക് പെങ്ങളായി അവൾ പിറന്നു; അലക്‌സിസിനെ ദൈവം പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചത് 39ാം വയസിൽ

'അവൾ'ക്കായുള്ള കാത്തിരിപ്പിന് വിരാമം; രണ്ടു വയസ് മുതൽ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങൾക്ക് പെങ്ങളായി അവൾ പിറന്നു; അലക്‌സിസിനെ ദൈവം പെൺകുഞ്ഞിനെ നൽകി അനുഗ്രഹിച്ചത് 39ാം വയസിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ; നീണ്ട വർഷങ്ങളായി അവൾക്കായുള്ള കാത്തിരുപ്പിന് വിരമാം. രണ്ട് ആഴ്ചകൾക്ക് മുൻപാണ് പെൺകുഞ്ഞിന് വേണ്ടിയുള്ള അലക്‌സിസ് ബ്രറ്റ് എന്ന് ബ്രിട്ടൻ സ്വദേശിനിയുടെ കാത്തിരിപ്പ് അവസാനിച്ചത്. ഇതോടെ പ്രസവം നിർത്തിയെന്ന് ബ്രിട്ടൻ സ്വദേശിയും പത്ത് ആൺകുട്ടികളുടെ അമ്മയുമായ അലക്‌സിസ് പറഞ്ഞു.

മൂത്ത പുത്രന്റെ പതിനേഴാം പിറന്നാളിന് പിന്നാലെയാണ് ഡേവിഡ് അലക്‌സിസ് ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മുപ്പത്തൊമ്പത് വയസിനുള്ളിൽ പത്ത് പ്രസവങ്ങൾ കഴിഞ്ഞതോടെ മുഴുവൻ സമയ വീട്ടമ്മയായിക്കഴിഞ്ഞിരുന്നു അലക്‌സിസ്.ബ്രിട്ടനിൽ തുടർച്ചയായി പത്ത് ആൺ കുട്ടികൾക്ക് ജന്മം നൽകിയ അമ്മയാണ് അലക്‌സിസ്. കാമറൂണിന്റെ വരവോടെ പ്രസവം നിർത്തുകയാണെന്ന് അലക്‌സിസ് വ്യക്തമാക്കി.

കുട്ടികൾക്കായി മുഴുവൻ സമയം നീട്ടി വക്കുമ്പോഴും ഒരു മകൾ വേണമെന്നുള്ള അതി തീവ്രമായ ആഗ്രഹമുണ്ടായിരുന്നെന്ന് അലക്‌സിസ് പറയുന്നു. ഓഗസ്റ്റ് 27നാണ് അലക്‌സിസ് പതിനൊന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയത്. പെൺകുട്ടിയാണെന്നുള്ള അറിവ് തന്നെ സന്തോഷത്തിൽ ആറാടിച്ചെന്ന് അലക്‌സിസ് തന്റെ ബ്ലോഗിൽ പറയുന്നു. 2 വയസ് മുതൽ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങളാണ് കാമറൂണിന്റെ വരവ് ആഘോഷിക്കുന്നത്.

ആൺ കുട്ടികൾക്കായി നേർച്ചകൾ നേരുകയും പെൺകുട്ടികളെ ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നടക്കുന്നതിനിടയിൽ പെൺകുട്ടിക്ക് വേണ്ടിയുള്ള ഈ അമ്മയുടെ കാത്തിരിപ്പ് ഏറെ പ്രതീക്ഷയാണ് നൽകുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ. എന്തായാലും കുഞ്ഞ് കാമറൂണിന് ആശംസകളുടെ പ്രവാഹമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP