Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പ്രഥമദൃഷ്ടാ അകൽച്ചയിലാണെങ്കിലും അവർക്കിടയിൽ ഒരന്തർധാര സജീവമായിരുന്നു'; കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിന്റെ തകർന്ന പ്രതിമ പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകിയത് മുസ്ലിം പള്ളികൾ; പ്രതിമ പുനഃസ്ഥാപിച്ച് ഉദ്യാനവും പണിതു; വാർത്ത ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും

'പ്രഥമദൃഷ്ടാ അകൽച്ചയിലാണെങ്കിലും അവർക്കിടയിൽ ഒരന്തർധാര സജീവമായിരുന്നു'; കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ലെനിന്റെ തകർന്ന പ്രതിമ പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകിയത് മുസ്ലിം പള്ളികൾ; പ്രതിമ പുനഃസ്ഥാപിച്ച് ഉദ്യാനവും പണിതു; വാർത്ത ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും

മറുനാടൻ ഡെസ്‌ക്‌

താജിക്ക്സ്ഥാൻ: വൈരുദ്ധ്യാത്മക ഭൗതികവാദവും മതമൗവികരും തമ്മിൽ എക്കാലവും ഭിന്ന ചേരിയിലാണ്. എന്നാൽ അവർക്കിടയിലെ അന്തർധാര വിളിച്ചോതുന്നതാണ് താജ്ക്കസ്ഥാനിൽ നിന്നുള്ള കാഴ്ചകൾ. സോവിയറ്റ് യൂണിയന്റെ ശിൽപി ലെനിന്റെ തകർന്ന പ്രതിമ പുന സ്ഥാപിച്ചതിൽ തേതൃത്വം നൽകിയത് താജിസ്ഥാനിലെ ഒരു കൂട്ടം മുസ്ലിം വിശ്വാസികൾ.

മുസ്ലിം പള്ളികളുടെ നേതൃത്വത്തിൽ തകർന്ന ലെനിന്റെ പ്രതിമ പുന സ്ഥാപിച്ച വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ദൈവവിശ്വാസത്തെ അംഗീകരിക്കാത്ത കമ്യൂണിസ്റ്റ് സൈദ്ധാന്തികന്റെ പ്രതിമ പുനഃസ്ഥാപിക്കാൻ നേതൃത്വം നൽകിയതും അതിന് ചുറ്റും ഉദ്യാനം രൂപ കൽപ്പന ചെയ്തുമാണ് താജിക്സ്ഥാനിലെമുസ്ലിം പള്ളികളും വിശ്വാസികളും വാർത്തയിൽ ഇടം നേടിയിരിക്കുന്നത്.

ഒന്നിലേറെ പള്ളികൾ ചേർന്നാണ് ലെനിന്റെ പ്രതിമ നേരത്തെ ഉണ്ടായിരുന്ന സ്ഥാനത്ത് അതിന്റെ കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിച്ചത്.
താജിക്ക്സ്ഥാനിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഷാഹിർതസിലെ മുസ്ലിം പള്ളികളാണ് അവരുടെ വരുമാനമുപയോഗിച്ച് ലെനിന്റെ പ്രതിമ പുതുക്കി പണിത് സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുക മാത്രമല്ല, അതിന് ചുറ്റുമുള്ള പാർക്ക് നവീകരിക്കുകയും ചെയ്തു പള്ളികളുടെ നേതൃത്വം.

ഇതിന് എത്ര തുകയായി എന്ന കാര്യം വെളിപ്പെടുത്താനും അവർ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് ലെനിന്റെ പ്രതിമ സ്ഥാപിക്കാൻ കാരണമായതെന്നും അവർ പറഞ്ഞിട്ടില്ല. എന്നാൽ ലെനിൻ ചരിത്രത്തിന്റെ ഭാഗമാണെന്നും ഭാവി തലമുറ അക്കാര്യം അറിയണമെന്നുമാണ് ഇതിനെ അനുകൂലിച്ച ചിലരുടെ പ്രതികരണം.

പള്ളി നേതൃത്വത്തിന്റെ പ്രതിമാ പുനഃസ്ഥാപന പ്രവർത്തിയെ എല്ലാവരും അനുകൂലിക്കുന്നില്ല. പ്രതിമ സ്ഥാപിക്കുകയെന്നതു തന്നെ ഇസ്ലാം വിരുദ്ധമാണെന്നും പള്ളി നേതൃത്വം വിഗ്രഹാരാധകരായി മാറിയിരിക്കുന്നുവെന്നുമാണ് ഉയർന്നുവന്ന പ്രധാന വിമർശനം.

1980 ലായിരുന്നു ഇവിടെ ലെനിന്റെ പ്രതിമ സ്ഥാപിച്ചത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം പ്രതിമ നീക്കം ചെയ്യപ്പെടുകയായിരുന്നു. എന്നാൽ പ്രതിമ പൂർണമായി തകർക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞവർഷമാണ് ഒഴിഞ്ഞ പ്രദേശത്ത് പ്രതിമ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP