Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്യുഷൻ ഫീസ് തിരിച്ചു ചോദിച്ചപ്പോൾ ഡാൻസ് കളിക്കുന്ന വീഡിയോ അയച്ചു നൽകി അദ്ധ്യാപിക; കൊറോണ കാലത്തെ ടീച്ചറുടെ കോമഡി ഓവറായെന്ന് വിദ്യാർത്ഥികൾ; ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപികയുടെ ഡാൻസ് വീഡിയോ വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

കൊറോണ കാലത്ത് ഹോം ക്വറന്റൈനിലേക്ക് ലോകം മാറിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണ സ്തംഭനാവസ്ഥയിൽ എത്തി നിൽക്കുകാണ്. പല സ്ഥാപനങ്ങളും ഓൺലൈനായാണ് ക്ലാസ് എടുക്കുന്നത്. എന്നാൽ ഫീസുകളിൽ മാത്രം വലിയ മാറ്റങ്ങളൊന്നുമില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ച വിദ്യാർത്ഥികൾക്ക് അദ്ധ്യാപിക അയച്ചു കൊടുത്ത വിഡിയോ ആണ്.

ട്യൂഷൻഫീസ് തിരിച്ചു ചോദിച്ച വിദ്യാർത്ഥികൾക്ക് ഡാൻസ് വിഡിയോയാണ് അദ്ധ്യാപിക അയച്ചുകൊടുത്തത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ടിസ്ച് സ്‌കൂൾ ഓഫ് ആർട്‌സിലെ വിദ്യാർത്ഥികളാണ് തങ്ങൾ നേരത്തെ നൽകിയ ട്യൂഷൻ ഫീസ് തിരിച്ചുചോദിച്ചത്. നേരിട്ടുള്ള പഠനമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടത്. എന്നാൽ ഓൺലൈനിലൂടെ പഠനം മാറ്റിയിട്ടും തങ്ങളിൽ നിന്ന് വാങ്ങുന്ന ഫീസിൽ കുറവു വരുത്തിയില്ല എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

പണം തിരിച്ചു നൽകുന്നതിന് പകരമായിട്ടാണ് ഡിപ്പാർട്ട്‌മെന്റ് മേധാവി തന്റെ ഡാൻസ് വിഡിയോ അയച്ചുനൽകിയത്. അലൈസൻ ?ഗ്രീനാണ് തന്റെ വീട്ടിൽ നിന്ന് ഡാൻസ് കളിച്ച് വിദ്യാർത്ഥികൾക്ക് അയക്കുകയായിരുന്നു. കൂടാതെ ഫീസ് തിരിച്ചു തരില്ലെന്ന് വ്യക്തമാക്കുന്ന ഇമെയിലും അതിനൊപ്പമുണ്ടായിരുന്നു.

ഇതിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി വിദ്യാർത്ഥികളാണ് രം?ഗത്തെത്തിയത്. ഫീസ് തിരിച്ചു ചോദിച്ചതിന് ഞങ്ങളെ കളിയാക്കുകയായിരുന്നു എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. അതിനിടെ അദ്ധ്യാപികയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP