Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അപ്പോൾ ഞാൻ മരിക്കേണ്ടതായിരുന്നു'; പാലത്തിൽ നിന്നും സ്വന്തം കൂട്ടുകാരി തള്ളിയിട്ടത് 60 അടി താഴ്‌ച്ചയിലേക്ക് ; 16കാരിയുടെ ശ്വാസകോശത്തിനും വാരിയെല്ലിനും പരുക്ക്; മകളെ തള്ളിയിട്ട സംഭവത്തിൽ കൂട്ടുകാരിക്കെതിരെ കേസ് വേണമെന്ന് ആവശ്യപ്പെട്ട് അമ്മ; സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

'അപ്പോൾ ഞാൻ മരിക്കേണ്ടതായിരുന്നു'; പാലത്തിൽ നിന്നും സ്വന്തം കൂട്ടുകാരി തള്ളിയിട്ടത് 60 അടി താഴ്‌ച്ചയിലേക്ക് ; 16കാരിയുടെ ശ്വാസകോശത്തിനും വാരിയെല്ലിനും പരുക്ക്; മകളെ തള്ളിയിട്ട സംഭവത്തിൽ കൂട്ടുകാരിക്കെതിരെ കേസ് വേണമെന്ന് ആവശ്യപ്പെട്ട് അമ്മ; സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പാലത്തിൽ സുഹൃത്തുക്കളുമായി നിൽക്കുന്ന പെൺകുട്ടി. നിമിഷങ്ങൾക്കകം അവളെ സുഹൃത്ത് തടാകത്തിലേക്ക് തള്ളിയിടുന്നു. അതും 60 അടി താഴ്‌ച്ചയിലേക്ക്. ഇന്റർനെറ്റിൽ വൈറലാകുന്ന വീഡിയോയാണിത്. വാഷിങ്ടണിലെ യാക്കോൾട്ടിലുള്ള ലൂയിസ് നദിയിലേക്കാണ് പതിനാറുകാരിയെ തള്ളിയിട്ടത്. ജോർദാൻ ഹോൾജേഴ്‌സണെന്നാണ് പെൺകുട്ടിയുടെ പേര്. വീഴ്‌ച്ചയിൽ ജോർദാന്റെ വാരിയെല്ലുകൾക്കും ശ്വാസകോശത്തിനും സാരമായ പരുക്കുണ്ട്. 'ഞാൻ അപ്പോൾ മരിക്കേണ്ടതായിരുന്നു' എന്നാണ് സംഭവത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് പെൺകുട്ടി പറഞ്ഞത്. നദിയിലേക്ക് വീണയുടൻ തന്നെ രക്ഷപെടുത്താൻ കൂട്ടത്തിലുണ്ടായിരുന്നവർ ഓടിയെത്തിയെന്നും പെൺകുട്ടി പറയുന്നു. 

ജോർദാനെ ഉടൻ തന്നെ പീസ്‌ഹെൽത്ത് സൗത്ത് വെസ്റ്റ് വാഷിങ്ടൺ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മകൾക്ക് വേദന കഠിനമായുണ്ടെന്നും ഏറെ ക്ഷീണിതയാണെന്നും ജോർദാന്റെ അമ്മ ജെനല്ലി ഹോൾഗേഴ്‌സൺ പറയുന്നു. സംഭവത്തിന്റെ വീഡിയോയിൽ താൻ നദിയിൽ ചാടാൻ തയാറല്ലെന്ന് ജോർദാൻ രണ്ടു തവണ പറയുന്നുണ്ട്. എന്നിരുന്നിട്ടും ജോർജാനെ നദിയിലേക്ക് തള്ളിയിടുകയായിരുന്നു. ജോർദാനെ തള്ളിയിടുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP